Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, നവംബർ 30, ചൊവ്വാഴ്ച

സുബൈര്‍ ഉദിനൂര്‍ 
നന്ദി, കൃതജ്ഞത, കടപ്പാട്, പ്രാര്‍ത്ഥന




പരിശുദ്ധ ഹജിന്നായി ഈ വര്ഷം നാട്ടില്‍ നിന്നും പുണ്യഭൂമിയില്‍ എത്തിയ ഹാജിമാരുടെ ഓരോ ചലനങ്ങളും നല്ലവരായ വായനക്കാരില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയ അപൂര്‍വ്വം സ്വകാര്യ വാര്‍ത്താ മീഡിയകളില്‍ ഒന്നായിരുന്നു ഉദിനൂര്‍ ഡോട്ട് കോം എന്ന സന്തോഷ വാര്‍ത്ത നാം വായനക്കാരുമായി പങ്കു വെക്കുകയാണ്. ഹാജിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പരമാവധി ഞങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദിനൂര്‍ ഡോട്ട് കോമിന്റെ ഓരോ നല്ല നീക്കങ്ങളും മനസ്സിലാക്കിയ നല്ലവരായ വായനക്കാര്‍ നമ്മുടെ ഓരോ വാര്‍ത്തകളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നാണ് നാം മനസ്സിലാകുന്നത്‌ . നിങ്ങളുടെ ഓരോ നല്ല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമായിരുന്നു നമ്മുടെ കരുത്ത്.



വാര്‍ത്തകള്‍ ശേഖരികുന്നതിന്നും , അത് ജനങ്ങളില്‍ എത്തികുന്നതും ഏറെ പ്രയാസമുള്ള ഒരു രാജ്യത്ത് നിന്നാണ് നമ്മുടെ പ്രതിനിധി ടി.സുബൈര്‍ ഉദിനൂര്‍ ശ്രമകരമായ ഈ ദൌത്യം നിറവേറ്റിയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ? ദൌത്യ നിര്‍വ്വഹണത്തില്‍ അദ്ദേഹം കാട്ടിയ ശുഷ്കാന്തി വിവര്‍ണ്ണനാതീതമാണ്. പരിശുദ്ധ ഭൂമിയില്‍ നിന്നും യഥാ സമയം വാര്‍ത്തകള്‍ , അതിലുമുപരി നമ്മുടെ നാട്ടുകാരുടെ ഓരോ നീക്കങ്ങളും നിങ്ങളില്‍ എത്തികുന്നതിന്നായി അദ്ദേഹത്തോടൊപ്പം സഹകരിച്ച നിരവധി വ്യക്തികള്‍ ഉണ്ട്. അവരോട്‌ നമുക്കുള്ള കടപ്പാടുകള്‍ ഏറെയാണ്‌. ഓരോ ഗ്രൂപ്പിലെയും ഹാജിമാരെ നേരില്‍ കണ്ടെത്തുന്നതില്‍ അദ്ദേഹത്തെ ഏറെ സഹായിച്ച ടി ഇസ്മായില്‍ ഹാജി, യൂസഫ്‌ ഹാജി സാഹിബ് പടന്ന, യാത്രാ സൌകര്യം ചെയ്തു കൊടുത്ത അക്ബര്‍ അലി സാഹിബ്, നമ്മുടെ ഓരോ അന്വേഷണങ്ങള്‍ക്കും രാപ്പകല്‍ ഭേദമന്യേ അപ്പപ്പോള്‍ വിശദീകരണങ്ങള്‍ നകിയ ഹജ്ജു ഗ്രൂപ്പ് അമീറുമാര്‍ ‍വിശിഷ്യാ മുജമ്മഉ സംഘത്തെ നയിച്ച സയ്യിദ് ത്വയ്യിബ് തങ്ങള്‍, വീ ഹെല്‍പ്പ് ഡയരക്ടര്‍ എം.ടി.പി. അഷ്‌റഫ്‌, സഹകരിച്ച ഹാജിമാര്‍, സര്‍വോപരി ഈ ദൌത്യം ഉജ്ജ്വല വിജയമാക്കിത്തന്ന നമ്മുടെ പ്രതിനിധി ടി.സുബൈര്‍ ഉദിനൂര്‍ എല്ലാവര്ക്കും ഈ അവസരം നാം ഉദിനൂര്‍ ഡോട്ട് കൊമിന്റ്റെ ഹൃദയംഗമായ നന്ദി അറിയികുകയാണ്. നാഥന്‍ ഏവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ. ആമീന്‍.

ഹാജിമാര്‍ മക്കയില്‍ എത്തിയത് മുതല്‍ തിരിച്ചു നാട്ടില്‍ എത്തിയത് വരെയുള്ള വാര്‍ത്തകള്‍ നിഷ്ക്ഷമായി നിങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ കരുതുകയാണ്. വിയോജിപ്പുണ്ടെങ്കില്‍ രേഖപ്പെടുത്തുമല്ലോ ?





സസ്നേഹം, ടി.സി.ഇസ്മായില്‍ ഉദിനൂര്‍
വെബ് എഡിറ്റര്‍







ദമാം;  സഅദിയ്യ ദമാം - കോബാര്‍   കമ്മിറ്റിയുടെ  അഭിമുക്യത്തില്‍  മാസാന്തരം  നടത്തിവരാറുള്ള  ദുആ  മജ്‌ലിസ്  വ്യാഴാഴ്ച  അസ്തമിച്ച  വെള്ളിയാഴ്ച   രാത്രി   ഒന്‍പതു  മണിക്ക്   അപ്സര കാദര്‍  സഹിബിന്റ്റെ  വീട്ടില്‍  വെച്ച് നടക്കും .  മജലിസില്‍  മുഴുവനാളുകളും  പങ്കെടുക്കണമെന്ന് കണ്‍വീനര്‍   സുലൈമാന്‍  കുഞ്ചാര്  അറിയിച്ചു

2010, നവംബർ 28, ഞായറാഴ്‌ച

ആത്മ സംതൃപ്തിയോടെ മുജമ്മഉ ഹാജിമാര്‍ തിരിച്ചെത്തി


തൃക്കരിപ്പൂര്‍: അല്‍ മുജമ്മഇനു കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോയ ഹാജിമാര്‍ ജന്മ നാട്ടില്‍ തിരിച്ചെത്തി. ശനിയാഴ്ച വൈകുന്നേരം കരിപ്പൂരില്‍ വിമാനമിറങ്ങിയ സംഘം രാത്രി 11 മണിയോടെ തൃക്കരിപ്പൂര്‍ ബസ് സ്റാന്‍റ്റ് പരിസരത്തെത്തി. സംഘത്തെ സ്ഥാപന ഭാരവാഹികളും, ബന്ധുക്കളും, നാടുകാരും ചേര്‍ന്ന് ഗംഭീരമായി സ്വീകരിച്ചു. ചീഫ് അമീര്‍ സയ്യിദ് ത്വയ്യിബ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സംഘം 40  ദിവസം  മക്കയിലും മദീനയിലും മറ്റ് പുണ്യ സ്ഥലങ്ങളിലും ചെലവഴിച്ചു.


സംഘത്തിനു കീഴില്‍ രജിസ്ടര്‍ ചെയ്ത മുഴുവന്‍ അംഗങ്ങളെയും ഹജ്ജിനു കൊണ്ട് പോകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ത്വയ്യിബ് തങ്ങള്‍ പറഞ്ഞു. മക്കയിലും, മദീനയിലും ഹറമുകള്‍ക്ക് തൊട്ടടുത്ത്‌ തന്നെ താമസം ലഭിച്ചത് അങ്ങേയറ്റം ഉപകാരപ്പെട്ടെന്നു സംഗത്തിലെ മുതിര്‍ന്ന പൌരനായ മൂപ്പന്റകത്തു അബ്ദു റഹിമാന്‍ ഹാജി സംതൃപ്തിയോടെ പറഞ്ഞു.


ത്വയ്യിബു തങ്ങളുടെ ആത്മീയ നേതൃത്വവും, ഷാര്‍ജ മമ്മീച്ചയുടെ ആത്മാര്‍ത്ഥ സേവനവും ഞങ്ങളെ അത്ഭുതപ്പെടുത്തി എന്ന് സ്ത്രീകളിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നഫീസ ഹജ്ജുമ്മ കുന്നുംകൈ പറഞ്ഞു. പ്രഥമ ഹജ്ജു സര്‍വീസ് തന്നെ വന്‍ വിജയകരമാക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും സ്ഥാപന ഭാരവാഹികള്‍ അങ്ങേയറ്റം നന്ദി അറിയിച്ചു.

അല്‍ മുജമ്മഉ ഹജ്ജു സംഘം തൃക്കരിപ്പൂര്‍ ബസ് സ്ടാന്റ്റ് പരിസരത്ത് എത്തിച്ചേര്‍ന്നപ്പോള്‍

ഹാജിമാരെ സ്വീകരിക്കുന്ന ബന്ധുക്കള്‍



2010, നവംബർ 26, വെള്ളിയാഴ്‌ച

ഹാജിമാര്‍ മക്കയോട് വിട ചൊല്ലി , നാട്ടിലേക്കു മടങ്ങി



              സ്വന്തം ലേഖകന്‍   

മക്ക; നിറഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന മനസ്സുമായി ഹാജിമാര്‍ മക്കയോട് വിട ചൊല്ലി , നാട്ടിലേക്കു യാത്രയായി .
      തൃകരിപൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ വി ഹെല്‍പ്പ് , മുജമ്മ ഹജ്ജു ഗ്രൂപ്പ് അംഗങ്ങളാണ് മക്കയോട് വിടചൊല്ലി സ്വദേശത്തെക്കു മടങ്ങിയത് . ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ ഒരു വെള്ളിയാഴ്ച കൂടി മക്കയില്‍ കഴിയാന്‍ സാധിച്ച സംതൃപ്തിയോടെയാണ് ഹാജിമാര്‍ മടങ്ങിയത് , സുബഹി നമസ്ക്കരത്തിന്നായി ഹരമിലെത്തിയ ഹാജിമാര്‍ നമസ്കാകര ശേഷം വിട വാങ്ങല്‍ തവാഫോടെയാണ് ഹാജിമാര്‍ മക്കയോട് വിട ചോദിച്ചത് , ഇരു ഗ്രൂപുകളുടെയും അമീരുമാരുടെ നേത്രത്വത്തില്‍ ഹരം പരിസരത്തു വെച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനയും നടന്നു . തുടര്‍ന്ന് ഹാജിമാര്‍ ഓരോരുത്തരായി ഹരമിനോട് സലാം ചൊല്ലി പിരിയുമ്പോള്‍ ഹാജിമാരില്‍ നിന്നും ഉണ്ടായ അടക്കനാവാത്ത സങ്ങടത്തെ സമാധാനിപ്പിക്കാന്‍ അമീരുമാരുമാര്‍ ഏറെ പാടുപെട്ടു , പാല ഹാജിമാരും ഏറെ വകിയാണ് ഹറമില്‍ നിന്നും റൂമില്‍ എത്തിയത് . വൈകുന്നേരം അഞ്ചു മണിയോടെ ജിദ്ധ ഇന്റ്റെര്‍ നാഷണല്‍ എയര്‍ പോട്ട് ലകഷ്യമാക്കി പുറപെട്ട ഹജ്ജു സംഘം രാത്രി എട്ടു മണിയോടെ എയര്‍പ്പോട്ടില്‍ എത്തി . രാത്രി മൂന്നേ പതിനന്ജോടെ സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നും പറന്നുയരുന്ന വി ഹെല്‍പ്‌ ഹജ്ജു സംഘം ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ കോഴിക്കോട് വിമാനതാവളത്തില്‍ എത്തും , ഇവര്‍ വൈകുന്നേരം എട്ടു `
മണിയോടെ തൃകരിപ്പൂരില്‍ എത്തും .
         മുജമ്മ സംഘം ശനിയാഴ്ച രാവിലെ നാലു മണിക്കുള്ള ഒമാന്‍ എയര്‍ ലൈന്‍സ് വിമാനത്തിലാണ് നാട്ടിലേക്ക് പുറപെട്ടത്‌. വൈകുന്നേരം അഞ്ചു മണിയോടെ ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയിരുന്നു, രാത്രി മൂന്ന് മണിയോടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി നാലുമണിക്ക് പറന്നുയര്‍ന്ന വിമാനം ഉച്ചയോടെ കോഴിക്കോട് എത്തും . ഹാജിമാരെ സ്വീകരികുന്നതുന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്കുന്നതിന്നായി തൃകരിപൂരില്‍ നിന്നും വളണ്ടിയര്‍ സംഘം കൊഴികോട്ടു എത്തിയതായി മുജമ്മ ഹജ്ജു ഗ്രൂപ്പ് അമീര്‍ ത്വയ്യിബ് തങ്ങള്‍ പറഞ്ഞു, ഹജ്ജു സംഘം രാത്രിയോടെ തൃകരിപൂര്‍ മുജമ്മ ഇല്‍ എത്തും .


2010, നവംബർ 25, വ്യാഴാഴ്‌ച

 ദുആ മജ്‌ലിസ്

ഷാര്‍ജ: ഹജ്ജു കര്‍മ്മത്തിനിടെ മക്കയില്‍ നിര്യാതയായ വള്‍വക്കാട്ടെ ഏ.സി.കദീസു ഹജ്ജുമ്മയുടെ പേരില്‍ പ്രത്യേക പ്രാര്‍ഥനാ മജ്‌ലിസ് ഇന്ന് (26 .11 .2010) വെള്ളി ജുമുഅ: നിസ്കാരനന്തരം ഷാര്‍ജയിലുള്ള ടി. ബഷീറിന്റെ റൂമില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2010, നവംബർ 23, ചൊവ്വാഴ്ച

FROM BANGALORE TO UDINUR

അനര്‍ഘമായ പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങിയ രാവ്. ഉദിനൂരിന്റെ മണല്‍ തരികളെ പുളകമണിയിച്ച മാസ്റെര്‍ മുയീനുധീന്‍ ബാംഗലൂരിന്റെ ഇഷ്ഖേ മദീനാ ശരീഫ് ക്യാമറക്കണ്ണിലൂടെ.........

ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ...


പണ്ഡിത ക്യാമ്പ് സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍ : അല്‍ മുജമ്മുല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിത ക്യാമ്പ് സംഘടിപ്പിച്ചു. ത്രിക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും 100 ലധികം പണ്ഡിതന്മാരും നിരവധി മുതഅല്ലിമ്കളും ക്യാമ്പില്‍ പങ്കെടുത്തു. നൂറുല്‍ ഉലമാ എം.ഏ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും, എഴുത്തുകാരനും, അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററും ആയ പി.എം.കെ ഫൈസി ക്ലാസ് എടുത്തു.

ഏറെ മാതൃകാ പരമായി നടന്ന ക്യാമ്പില്‍ നവ ആധുനിക സമൂഹത്തില്‍ പണ്ഡിതന്മാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയത്തെ സംബന്ധിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടന്നു. എം.ടി.അബ്ദുല്‍ ജലീല്‍ സഖാഫി സ്വാഗതവും, എം.ജാബിര്‍ സഖാഫി നന്ദിയും പറഞ്ഞു.

അല്‍ മുജമ്മഉല്‍ ഇസ്ലാമി സംഘടിപ്പിച്ച ഉലമാ ക്യാമ്പില്‍ പി.എം.കെ. ഫൈസി ക്ലാസെടുക്കുന്നു

പണ്ഡിത ക്യാമ്പിനെത്തിയ സദസ്സ്

ക്യാമ്പിനു ശേഷം നടന്ന ഉളുഹിയ്യത്ത് മാംസ വിതരണം


മുഉജമ്മഉ ഹജ്ജ് സംഘം 27 നു നാട്ടിലെത്തും.

തൃക്കരിപ്പൂര്‍ : അല്‍ മുജമ്മുല്‍ ഇസ്ലാമി ഹജ്ജ് സംഘത്തോടൊപ്പം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പോയ ഹാജിമാര്‍ നവ: 27 നു തിരിച്ചെത്തുമെന്ന് മുജമ്മഉമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. അന്നേ ദിവസം വൈകു: 3.30 നു കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്ന സംഘം രാത്രിയോടെ തൃക്കരിപ്പൂരില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. സയ്യിദ് ത്വയ്യിബ് അല്‍ ബുഖാരി തങ്ങള്‍ ആണ് സംഘത്തെ നയിക്കുന്നത്.
ഉദിനൂരിന്റെ മണല്‍ തരികളെ പോലും കോള്‍മയിര്‍ കൊള്ളിച്ചു തേന്മഴയായി പെയ്തിറങ്ങിയ മാസ്റെര്‍ മുയീനുദ്ദീന്റെ

ഇഷ്ഖേ മദീനാ ശരീഫ് പുന: സംപ്രേഷണം....
ബോലോ മര്‍ഹാബാ ബോലോ മര്‍ഹാബാ vedio........




part I


Part II

2010, നവംബർ 22, തിങ്കളാഴ്‌ച

പരിശുദ്ധ ഹജ്ജിന്നായി എത്തിയ ഹാജിമാര്‍ പുണ്യ നഗരിയോട് വിട ചൊല്ലുന്നു .


 മക്ക ; ഒരായുസ്സ് മുഴുവം നെഞ്ചിലെറ്റി നടന്ന ജീവിതാഭിലാഷം സാക്ഷാല്‍കരിക്കാന്‍ സൌഭാഗ്യം ലഭിച്ചതില്‍ സര്‍വലോക രക്ഷിതാവിനോട് അകമഴിഞ്ഞ കൃതന്ജത രേഖപ്പെടുത്തി ഹാജിമാര്‍ പുണ്യ ഭൂമിയോടും , പുണ്യ മന്ദിരത്തോടും വിട ചൊല്ലി പിരിയുകയായി.....അനിര്‍വചനീയമായ അത്മീയാനുഭൂതിയോടെയും അതിലേറെ ആത്മ ശുദ്ധിയോടെയുമാണ് അല്ലഹുവിന്റ്റെ അതിഥികളായ ഹാജിമാര്‍ മക്കയില്‍ നിന്നും സ്വന്തം നാടുകളിലേക് മടങ്ങുന്നത്. 


സുബൈര്‍ ഉദിനൂര്‍

2010, നവംബർ 21, ഞായറാഴ്‌ച


ബോലോ മര്‍ഹാബാ ബോലോ മര്‍ഹാബാ ........

മാസ്റെര്‍ അഹ്മദ് നബീലിന്റെ ചരിത്ര പ്രസിദ്ധമായ ഇഷ്ഖേ റസൂലിനു  ശേഷം ഉദിനൂരിന്റെ മണല്‍ തരികളെ പുളകമണിയിച്ചു നടന്ന ഇഷ്ഖേ മദീനാ ശരീഫിന്റെ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ ക്യാമറ ക്കണ്ണിലൂടെ. മാസ്റെര്‍ മുയീനുദ്ദീന്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍, അബ്ദുസ്സമദ് അമാനി തുടങ്ങിയവര്‍ വേദിയില്‍.  




ഉദിനൂരിനു ചരിത്ര നേട്ടം

ദുബായ് എസ്.വൈ.എസ് വിജ്ഞാന പരീക്ഷ

ഏ.സി. ശബീറിന് സ്വര്‍ണ്ണ മെഡല്‍


ദുബായ്: എസ്.വൈ.എസ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റി വിശുദ്ധ കഅബാലയ ചരിത്രം  ആസ്പദമാക്കി    നടത്തിയ വിജ്ഞാന പരീക്ഷയില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ഏ.സി. മുഹമ്മദ്‌  ഷബീര്‍    ഉദിനൂരിന്റെ അഭിമാനമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരുമാടക്കം    ഇരുനൂറോളം മത്സരാര്‍തികള്‍ പങ്കെടുത്ത പരീക്ഷയിലാണ് ഷബീര്‍ മികവു തെളിയിച്ചത്. ഉദിനൂരില്‍ നിന്നും  ശബീറിന്റെ അടുത്ത സുഹൃത്തുക്കളായ അര ഡസനോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ദുബായ് മര്‍കസ് ആസ്ഥാനത്ത്‌ വെച്ചായിരുന്നു പരീക്ഷ നടന്നത്.   

വിജയിക്കുള്ള സ്വര്‍ണ്ണ മെഡല്‍ സയ്യിദ് എം. കെ. തങ്ങള്‍ വിതരണം ചെയ്തു. സയ്യിദ് ഷംസുദ്ദീന്‍ ബാ അലവി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്, ടി.സി.ഇസ്മായില്‍ ഉദിനൂര്‍, സി.എം.അബ്ദുള്ള ചേരൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

മര്‍ഹൂം ടി.അബ്ദുല്‍ കരീം ഹാജിയുടെയും, ഏ.സി. ബീഫാത്തിമയുടെയും മകനായ ഷബീര്‍ ദുബായ് ഗര്‍ഗാഷ് ഇന്ഷൂറന്‍സില്‍ ജോലി ചെയ്യുന്നു. ഭാര്യ റിസ് വാന.


പരീക്ഷയില്‍ മികവു തെളിയിച്ചു നാടിന്‍റെ അഭിമാനം ഉയര്‍ത്തിയ ഏ.സി.ശബീറിനെ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് കമ്മിറ്റി ഭാരവാഹികളും, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യുനീക് എജുക്കോം സെന്റര്‍ ഭാരവാഹികളും, നിരവധി സുഹൃത്തുക്കളും അഭിനന്ദനം അറിയിച്ചു.

വിജ്ഞാന പരീക്ഷയിലെ ജേതാവിനുള്ള സ്വര്‍ണ്ണ മെഡല്‍ സയ്യിദ്
എം. കെ. തങ്ങളില്‍ നിന്നും എ.സി.മുഹമ്മദ്‌ ഷബീര്‍ ഏറ്റു വാങ്ങുന്നു. 

സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ശേഷം ഷബീര്‍ തന്റെ നാട്ടുകാര്‍ക്കൊപ്പം
ക്യാമറക്ക്‌ പോസ് ചെയ്തപ്പോള്‍

ഇഷ്കെ മദീന ഷെരീഫ് ....ഉദിനൂരിലെ വേദി ഒരുങ്ങി കഴിഞ്ഞു ..ജനം നിറഞ്ഞു കവിഞ്ഞു ...

ഉദിനൂര്‍ ; താള മേള വര്‍ണ ലയങ്ങള്‍ സമ്മേളിക്കാന്‍ ഇനി മിനുട്ടുകള്‍ മാത്രം . പ്രവാചക സേനഹ കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങുന്ന ഉദിനൂരിലെ മര്‍ഹും എജി അസ്സൈനാര്‍ ഹാജി നഗര്‍ ജന നിപിടമായി ...ഏകദേശം ഇരുപതു മിനിട്ടിനകം ഇഷ്കെ മദീന ഷെരീഫ് പരിപാടിക്ക് തുടക്കം കുറിക്കും , ബുര്‍ദ സംഘം ഉടിനൂരിന്റ്റെ മണ്ണില്‍ എത്തി കഴിഞ്ഞു ,


ബുര്‍ദ കാവ്യാലാപനം അസ്വധികുന്നതിന്നായി യുനീക് എജുക്കോം സെന്റ്റെര്‍ ഗ്രൌണ്ടിലേക്ക് ഒഴുകിയെത്തിയ ജന സാഗരത്തെ സ്വീകരിക്കാന്‍ സംഘാടകര്‍ ഒരുക്കിയ പുതിയ സംവിധാനങ്ങള്‍ ആരെയും അത്ഭുതപെടുത്തുന്നതായിരുന്നു . കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായി തുടരുകയാണ് ....മഴ വരികയാണെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ട എല്ലാ സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

2010, നവംബർ 20, ശനിയാഴ്‌ച

ഇഷ്ഖേ മദീനാ ശരീഫ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ഉദിനൂര്‍: താള, മേള, വര്‍ണ്ണ ലയങ്ങള്‍ സമ്മേളിക്കുന്ന അനര്‍ഘമായ പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബുര്‍ദ കാവ്യാലാപന രംഗത്തെ നവ താരമായ മാസ്റെര്‍ മൊയീനുധീനും സംഘവും ഉദിനൂരില്‍ ഇന്ന് അവതരിപ്പിക്കുന്ന ഇഷ്ഖേ മദീനാ ശരീഫ് പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് (21 .11 .10 ) ഞായര്‍ വൈകു: 7 മണിക്ക് ഉദിനൂര്‍ യുനീക് എജുക്കോം സെന്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി നഗറിലാണ് പരിപാടി നടക്കുക. മുയീനുധീനോടൊപ്പം പ്രമുഖ ബുര്‍ദ ഗായകനായ അബ്ദുസ്സമദ് അമാനി, ഇമാം ബൂസൂരി ഫൌണ്ടേഷന്‍ ഡയരക്ടര്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ്, തുടങ്ങിയവരും നിരവധി കൊച്ചു കലാകാരന്മാരും പങ്കെടുക്കും.


പരിപാടിയുടെ ഓണ്‍ലൈന്‍ സംപ്രേഷണം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിക്ക് (യു.ഏ.ഇ സമയം 9 .30 , സൗദി സമയം 8 .30 ) ഉദിനൂര്‍ ഡോട്ട് കോമിലും, മൈ തൃക്കരിപ്പൂര്‍ ഡോട്ട് കോമിലും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഉദിനൂര്‍ സുന്നി സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ എന്‍. അബ്ദുല്‍ റഷീദ് ഹാജി, ടി. അബ്ദുള്ള മാസ്റെര്‍, ടി.പി.ഷാഹുല്‍ ഹമീദ് ഹാജി, ഏ.ജി. ഹസന്‍, ടി.അബ്ദുല്‍ ഹമീദ്, സുബൈര്‍ കോട്ടപ്പുറം, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
പ്രവാചക പ്രേമികളെ വരവേല്‍ക്കാന്‍ ഉദിനൂര്‍ ഒരുങ്ങി

ഇഷ്ഖെ മദീന നാളെ
 

2010, നവംബർ 18, വ്യാഴാഴ്‌ച

സര്‍ഗ്ഗ വസന്തം പെയ്തിറങ്ങിയ രാപകല്‍ 

എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫ് കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈയില്‍ സംഘടിപ്പിച്ച യു.എ.ഇ യിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ മേളയായ രിസാല സാഹിത്യോത്സവ് ക്യാമറക്കണ്ണിലൂടെ.  ഇവിടെ ക്ലിക്ക് ചെയ്യുക





..
പണ്ഡിത ക്യാമ്പ്


തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ 20 .11 .10 ശനി രാവിലെ 9 മണിക്ക് പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ മുജമ്മഉ ജുമാ മസ്ജിദ് ആയ ഇബാദ് റഹ്മാനില്‍ നടക്കുന്ന ക്ലാസിനു പ്രമുഖ പണ്ഡിതന്‍ പി.എം.കെ.ഫൈസി മോങ്ങം നേതൃത്വം നല്‍കും. നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ജനാസ നിസ്കാരം

മക്ക: കഴിഞ്ഞ ദിവസം മക്കയില്‍ നിര്യാതയായ എ.സി. കദീസുമ്മയുടെ പേരിലുള്ള ജനാസ നിസ്കാരം ഇന്ന് (19 .11 .10 ) വെള്ളി ജുമുഅ നിസ്കാര ശേഷം ബാര്‍ ദുബായ് മ്യൂസിയം മസ്ജിദ്, ദേര അല്‍ ഫുതൈം മസ്ജിദ്, അബൂദാബി എന്‍.എം.സിക്ക് സമീപമുള്ള ബിന്‍ ഹമൂദ മസ്ജിദ് എന്നിവിടങ്ങളില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


അതേ സമയം ഇന്നലെ സുബഹി നിസ്കാര ശേഷം വിശുദ്ധ ഹറമില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന മയ്യിത്ത് നിസ്കാര ശേഷം അവരുടെ ജനാസ മക്കയിലെ ശറായില്‍ ഖബര്‍ സ്ഥാനില്‍ മറമാടി. അന്ത്യ കര്‍മ്മങ്ങളില്‍ പങ്കു കൊള്ളാന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദിനൂര്‍, ത്രി‍ക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ വന്‍ ജനാവലി ഹറമില്‍ എത്തിച്ചേര്‍ന്നിരുന്നു.

2010, നവംബർ 17, ബുധനാഴ്‌ച

KIJU ABU DHABI EID SANGAMAM

സൌഹൃദത്തിന്റെ പുത്തന്‍ ശീലുകള്‍ തുന്നിച്ചേര്ത്ത്
അബൂദാബി ഈദ് സംഗമം.


ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സൌഹൃദ സംഗമം പ്രവാസ ഭൂമിയിലെ അത്യപൂര്‍വ്വ ഉദിനൂര്‍ സംഗമം ആയി. അബൂദാബി രുചി റസ്റൊരന്റ്റ്‌ ഹാളില്‍ നടന്ന സംഗമം ഏഷ്യാനെറ്റ്‌ മുന്‍ പ്രോഗ്രാം ഡയരക്ടര്‍ കെ.കെ.മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. എ.ബി. മുസ്തഫ അധ്യക്ഷത വഹിച്ചു. എ.ജി.സി നാസര്‍, ടി.പി.അബ്ദുല്‍ സലാം, ടി.സി.ഇസ്മായില്‍, പി.അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി. അഷ്‌റഫ്‌ സ്വാഗതവും, എന്‍. ഷൌക്കത്ത് നന്ദിയും പറഞ്ഞു.


ഉദിനൂരിലെ പഴയ കാല കലാകാരന്മാരും, കൊച്ചു വിദ്യാര്തികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ക്വിസ് മത്സരവും, ദഫ് മുട്ട്, കോല്‍ക്കളി എന്നിവ സദസ്യരുടെ മനസ്സുകളെ അവരറിയാതെ മമ്പഉല്‍ മദ്രസ്സയിലേക്ക് ആനയിച്ചു. ആസ്വദിക്കാനും, ഉള്‍ക്കൊള്ളാനുമുളള ഒട്ടേറെ പരിപാടികള്‍ സമ്മാനിച്ച ഈദ് സംഗമം സൌഹൃദത്തിന്റെ പുത്തന്‍ ഏടുകള്‍ തുന്നിച്ചേര്‍ത്തു.



2010, നവംബർ 16, ചൊവ്വാഴ്ച

ഹജ്ജ് കര്‍മ്മത്തിനിടെ മരണം, ഉദിനൂര്‍ ദുഃഖ സാന്ദ്രമായി.

മക്ക: മുന്‍ ഉദിനൂര്‍ നിവാസിയും, വള്‍വക്കാട് താമസിക്കുകയും ചെയ്യുന്ന എ.സി. കദീസുമ്മ മക്കയില്‍ മരണപ്പെട്ടു. അറഫ സംഗമം കഴിഞ്ഞു മുസ്ദലിഫയില്‍ എത്തി ജമ്രയില്‍ എറിയാനുള്ള കല്ല്‌ ശേഖരിച്ചു മിനായിലേക്ക് മടങ്ങും വഴി ക്ഷീണം അനുഭവപ്പെടുകയും തൊട്ടടുത്തുള്ള അല്‍ വാദി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു എങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

തൃക്കരിപ്പൂര്‍ വി ഹെല്‍പ്പ് ട്രാവെല്‍സ് മുഖേന ആയിരുന്നു ഇവര്‍ ഹജ്ജിനെത്തിയിരുന്നത്. ഇവരുടെ സഹോദരി എ.സി കുല്‍സുവിന്റെ ഭര്‍ത്താവും ഉദിനൂരിലെ സര്‍വ്വാദരണീയനും ആയ ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റെര്‍ 1987 ല്‍ ഹജ്ജു കര്‍മ്മം കഴിഞ്ഞു മരണപ്പെട്ടിരുന്നു. മക്കള്‍ ബീഫാതിമ, കുഞ്ഞലീമ, കുഞ്ഞബ്ദുള്ള.

മൃത ദേഹം നിയമ നടപടികള്‍ക്ക് ശേഷം മക്കയിലെ ശറാഇല്‍ ഖബര്‍ സ്ഥാനില്‍ സംസ്കരിക്കുമെന്നു വി ഹെല്‍പ്പ് ഹജ്ജ് സംഘം ഡയറക്ടര്‍ എം. ടി.പി അഷ്‌റഫ്‌ ഉദിനൂര്‍ ഡോട്ട് കോമിനോട് പറഞ്ഞു.



വിശുദ്ധ ഭൂമിയില്‍ നിന്നും


സുബൈര്‍ ഉദിനൂര്‍.

2010, നവംബർ 15, തിങ്കളാഴ്‌ച

ഉദിനൂര്‍ ഈദ് സംഗമം: കെ.കെ.
മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്യും

അബൂദാബി: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് സംഗമം ഏഷ്യാനെറ്റ്‌, മിഡില്‍ ഈസ്റ്റ്‌ ടി.വി. മുന്‍ പ്രോഗ്രാം ഡയരക്ടറും, യു. എ.ഇ എക്സ്ചേഞ്ച് മീഡിയ വിഭാഗം തലവനുമായ കെ.കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്യും.


ഇന്ന് (16 . 11 .2010 ചൊവ്വ) വൈകു: 6 മണിക്ക് അബൂദാബി ഹംദാന്‍ സ്ട്രീറ്റിലെ രുചി റസ്റോറന്റില്‍ നടക്കുന്ന പരിപാടിയില്‍ യു. എ. ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദിനൂര്‍ നിവാസികള്‍ പങ്കെടുക്കും. വിവിധ കലാ പരിപാടികള്‍, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയവയും ഉണ്ടായിരിക്കും.

2010, നവംബർ 14, ഞായറാഴ്‌ച

ഹജ്ജിന്നായി മിനാഒരുങ്ങി ; ഹാജിമാര്‍ മിനായിലേക്ക് നീങ്ങി

മക്ക ; ത്യാഗതിന്റ്റെയും സമര്‍പ്പണതിന്റ്റെയും പാതകള്‍ പിന്‍പറ്റി വിശുദ്ധ ഹജ്ജു കര്‍മങ്ങള്‍ക്ക് പ്രാരംഭം കുറിക്കാന്‍ തമ്പുകളുടെ നഗരമായ മിനാ താഴ്വരയിലേക്ക് തീര്താടക ലക്ഷങ്ങളുടെ പ്രവാഹം തുടങ്ങി. ഇതോടെ മിനാ നഗരം ഭക്തി സാന്ദരമായ അന്തരീക്ഷത്താല്‍ ജനസാഗരമായി മാറി .


ദുല്‍ ഹജ്ജു എട്ടിന്റ്റെ ഇന്നത്തെ രാത്രി തീര്‍ഥാടകര്‍ മിനായില്‍ പ്രാര്‍ത്ഥനകളിലും തക്ബീര്‍ ദ്വനികളിലുമായി കഴിഞ്ഞു കൂടും. ശനിയാഴ്ച ഉച്ചയോടെ തന്നെ മക്കയിലുള്ള ഹജിമാരെല്ലാം മിനായിലേക്ക് എത്തിയിരുന്നു . ശുഭ്രവസ്ത്രധാരികളായി ചുണ്ടില്‍ തക്ബീര്‍ ധ്വനികളുടെ മന്ത്രോച്ചാരണവുമായി , ജീവിതയുസ്സു മുഴുവന്‍ മനസ്സില്‍ കൊണ്ട് നടന്ന ഹജ്ജു എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനുള്ള അവസരം കൈവന്ന സന്തിഷത്തോടെയാണ് ലക്ഷകണക്കിന് തീര്‍ഥാടകര്‍ ലക്ഷങ്ങള്‍ മിനായിലേക്ക് എത്തിയത് . ഇതോടെ ഹജ്ജു ദിവസങ്ങളിലെ ഹാജിമാരുടെ ആവാസ കേന്ദ്രമായ മിനാ ഉണര്‍ന്നു കഴിഞ്ഞു . ഇനിയുള്ള ദിവസങ്ങളില്‍ മിനായില്‍ ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്ക് ..ലാ ശരീക ലക ലബ്ബയ്ക്ക്. ...(അല്ലാഹുവേ ..നിന്റ്റെ വിളിക്ക് ഉത്തരം നല്‍കി ഞങ്ങള്‍ ഇതാ എത്തിയിരിക്കുന്നു ...നിനക്കാണ് സ്തുതി . എല്ലാറ്റിന്നും അധികാരം നിനക്ക് മാത്രം .. അതിലാര്‍ക്കും ഒരു പന്ഖും ഇല്ല ... തുടങ്ങിയ മന്ത്ര ധ്വനികള്‍ മാത്രമാണ് മുഴങ്ങി കേള്‍ക്കുക

2010, നവംബർ 13, ശനിയാഴ്‌ച

സഅദിയ്യ ഹജ്ജു സംഘത്തിനു യാത്രയപ്പ് നല്‍കി






ദമാം; ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി ദമാമില്‍ നിന്നും സഅദിയ്യ ഹജ്ജു ഗ്രൂപ്പ് മുഖേന പുറപെടുന്ന ഹാജിമാര്‍ക്ക് യാത്രയപ്പും , ഹജ്ജു പഠന ക്ലാസ്സും സങ്ങടിപ്പിച്ചു.


കോബാര്‍ അപ്സര ഓടിറ്റൊരിയത്തില്‍ വെച്ചുനടന്ന പരിപാടിയില്‍  അപ്സര കാദര്‍ അധ്യക്ഷം വഹിച്ചു .
മൂസ ദാരിമി ഹജ്ജു പഠന ക്ലാസ്സിനു നേത്രത്വം നല്‍കി. മുഹമ്മദ്‌ മദനി , നെസ്മ റഫീക്ക് ഇദായത് മുഹമ്മദ്‌ ,സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ സംബന്ധിച്ചു. സുലൈമാന്‍ കുഞ്ചാര് സ്വാഗതവും നന്ദിയും പറഞ്ഞു . അന്‍പതോളം വരുന്ന ഹജിമാരുള്ള സംഘത്തിനു മുഹമ്മദ്‌ മദനിയാണ് നേത്രത്വം നല്‍കുന്നത് .


തീര്‍ഥാടക ലക്ഷങ്ങള്‍ ഹറമില് ‍സംഗമിച്ചു; ഹാജിമാര് ‍നാളെ മിനായിലേക്ക് നീങ്ങും

                   




.

മക്ക ; ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജു ആരംഭിക്കാന്‍ ദിവസം മാത്രം ബാക്കിയിരിക്കെ വെള്ളിയാഴ്ച ഹറമില്‍ ജുമയ്ക്കായി തീര്താടക ലക്ഷങ്ങള്‍ സംഗമിച്ചു . വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ ഇരുപതു ലക്ഷത്തോളം ഹജിമാരോടൊപ്പം , സൌദിയിലെ വിവധ നാടുകളില്‍ നിന്നുമുള്ള അഭ്യന്തര ഹാജിമാരും കഴിഞ്ഞ ദിവസങ്ങളില്‍ മക്കയില്‍ എത്തിയതോടെയാണ് ഹറമും പരിസരവും തീര്തടകരാല്‍ നിറഞ്ഞു കവിഞ്ഞത് .
ഹജ്ജിനു മുമ്പുള്ള അവസാനത്തെ ജുമയില്‍ പങ്കെടുത്തു സായൂജ്യ മണിയുന്നതിന്നായി ഹജിമാരെല്ലാം രാവിലെ തന്നെ ഹറമിലേക്ക് എത്തിയിരുന്നു , രാവിലെ പത്തു മണിയോടെ ഹറമും പരിസരവും തിങ്ങി നിറഞ്ഞിരുന്നു , പല ഹാജിമാരും റൂമില്‍ വെച്ചും .റോഡുകളില്‍ വെച്ചും ജുമ നമസ്കാരത്തില്‍ പങ്കെടുകുന്നത് കാണാമായിരുന്നു . ഇന്ത്യയില്‍ നുന്നുമുള്ള ഹജിമാരടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ ഹാജിമാരും മക്കയില്‍ എത്തി . വെള്ളിയാഴ്ച നടന്ന ഖുതുബക്കും നിസ്കാരതിന്നും ഷെയ്ക്ക് അബ്ദുല്‍ റഹ്മാന്‍ സുദൈഷി നേത്രത്വം നല്‍കി. ഹജ്ജിന്റ്റെ പ്രാധാന്യത്തെ കുറിച്ചും ,, കര്മാനുഷ്ടാനങ്ങളെ കുറിച്ചും അദ്ദേഹം ഹാജിമാരെ ഓര്‍മിപ്പിച്ചു .
ഇന്ന് ( ശനി ) ളുഹര്‍ നമസ്കരത്തോടെ ഹജിമാരെല്ലം മക്കയില്‍ നിന്നും മിനായിലേക്ക് നീങ്ങും .പല ഹാജിമാരും ഗതാഗത തടസ്സം കണക്കിലെടുത്ത് ഇനലെ രാത്രി തന്നെ ഇഹ്റാം വേഷത്തില്‍ മിനായിലേക്ക് പുറപ്പെട്ടിരുന്നു. ലബ്ബയ്കല്ലാഹുമ്മ ...ലബ്ബ്യ്ക്ക് ..ലബ്ബയ്ക്ക ..ലാ ശരീക ലക ലബ്ബയ്ക്ക് ...തുടങ്ങിയ തല്ബിയത് കൊണ്ട് അന്തരീക്ഷത്തെ മുകരിതമാക്കി മിനായില്‍ തങ്ങുന്ന ഹാജിമാര്‍ നാളെ ( ഞായര്‍ ) സുബഹി നമസ്കാരത്തിനു ശേഷം ഹജ്ജിന്റ്റെ സുപ്രധാന കര്‍മമായ അറഫ സംഗമതിന്നായി പുറപ്പെടും .




ദമ്മാം ; തൃകരിപൂര്‍ കൂട്ടായ്മയുടെ അഭിമുക്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ദമാമിലെ കോബാറില്‍ വെച്ച് നടക്കുന്ന ഈദ്‌ നൈറ്റ്‌ പ്രോഗ്രാമിലെ കലാകാരന്മാര്കുള്ള ജേഴ്സി വിതരണം ചെയ്തു.

കോബാര്‍ അപ്സര ഓടിറ്റൊരിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജേഴ്സി ഡിജി ടെക് ഗ്രൂപ്പ് ഉടമ ടി കെ പി നസീര്‍ കൂടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരിക്ക് കൈമാറി . ചടങ്ങില്‍ കുഞ്ഞഹമ്മദ് വി പി എം അധ്യക്ഷം വഹിച്ചു, അക്ബര്‍ തൃകരിപ്പൂര്‍ , നസീബ് ,സഫുവാന്‍ എന്‍ , ജുനൈദ് , നിയാസ് കെ , അഷ്‌റഫ്‌ വടക്കെ കൊവ്വല്‍ , സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ സംബന്ധിച്ചു .

2010, നവംബർ 12, വെള്ളിയാഴ്‌ച

ദമാമില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ്‌ നൈറ്റ്‌ ഇശല്‍ പ്രോഗ്രാം

ദമ്മാം ; ദമാമിലെ തൃകരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ സംഘടനയായ തൃകരിപ്പൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ്‌ നൈറ്റ്‌ ഇശല്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. . ബലി പെരുന്നാള്‍ ദിനം വൈകുന്നേരം അഞ്ചു മണിമുതല്‍ കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ വെച്ചാണ്‌ ഈദ്‌ നൈറ്റ്‌ പരിപാടികള്‍ അരങ്ങേറുക. മാപ്പിള പാട്ടിന്റ്റെ ഈരടിയില്‍ തൃകരിപൂരിലെ കലാകാരന്‍മാര്‍ അവതരിപികുന്ന കോല്‍ക്കളി , ഒപ്പന ,മാപ്പിളപ്പാട്ട് , ഖവാലി തുടങ്ങിയ വിവിധ പരിപാടികള്‍ ഈദ്‌ നൈറ്റ്ന്കൊഴുപ്പേകും.


റിയാദിലെയും, ഖതീഫിലെയും തൃകരിപ്പൂര്‍ നിവാസികള്‍ പെരുന്നാള്‍ ദിനത്തില്‍ കോബാറില്‍ എത്തി അത്യപൂര്‍വ സംഗമത്തിന് ഇവര്‍ സാക്ഷ്യം വഹിക്കും.പരിപാടിയുടെ വിജയത്തിന്നായി സുലൈമാന്‍ കൂലെരി ചെയര്‍മാനായും , സുബൈര്‍ ഉദിനൂര്‍ പ്രോഗ്രാം കണ്‍വീനരുമായുള്ള കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.


റിയാദില്‍ നിന്നും എത്തുന്ന തൃകരിപൂര്‍ നിവാസികളെ സ്വീകരികുന്നതിന്നും , നാട്ടുകര്‍ക്കവാവശ്യമായ താമസ സൌകര്യം ഒരുക്കിയും തൃകരിപ്പൂര്‍ കൂട്ടായ്മ പ്രവത്തകര്‍ ഒരുങ്ങി കഴിഞ്ഞു.

2010, നവംബർ 10, ബുധനാഴ്‌ച

പേക്കടത്തെ ശ്യാം സെന്‍റ് പോള്‍സ് സ്കൂളിനു സമീപം 
ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

തൃക്കരിപ്പൂര്‍: സെന്‍റ്‌ പോള്‍സ് സ്കൂളിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേക്കടത്തെ ചന്ദ്രന്‍ കമല ദമ്പതികളുടെ മകന്‍ ശ്യാം (28) എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ ട്രാക്കിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധേഹത്തിന്റെ ഗുഡ്സ് ഓട്ടോ റെയില്‍വേ സ്റേഷന് സമീപം പാര്‍ക്ക് ചെയ്തിട്ടുണ്ട്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.


റിപ്പോര്‍ട്ട്: അസിനാര്‍ ഏ.ജി.

2010, നവംബർ 9, ചൊവ്വാഴ്ച

ജിദ്ദ ; വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ഹാജിന്നായി എത്തിയ തീര്‍ത്ഥാടകരില്‍ രണ്ടു പേര്‍ക്ക് എച്ച് വണ് എന്‍ വണ്  പനി കണ്ടെത്തിയതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി .

തെക്കന്‍ ഏഷ്യന്‍ മേഘലയില്‍ നിന്നും ,യൂറോപ്പില്‍ നിന്നും ഉള്ള ഹജ്ജു സംഘത്തിലെ രണ്ടു സ്ത്രീകള്‍ക്കാണ് രോഗമുള്ളതായി ആരോഗ്യ വിഭാഗം സ്ഥിതീകരിച്ചത് . ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും , ഇരുവരുടെയും ആരോഗ്യ നില ഏറെ മെച്ച പെട്ടതായും ആശുപതി വൃത്തങ്ങള്‍ വ്യക്തമാക്കി .
വിശുദ്ധ ഹജിന്നു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ സംഭവം തീര്താടകരില്‍ ഏറെ ആശങ്ങയ്ക്ക് ഇടയാക്കി എങ്കിലും . ആരോഗ്യ കാര്യങ്ങളില്‍ ഹാജിമാര്‍ ആരും ഭയപ്പെടെണ്ടതില്ലെന്നും , ആരോഗ്യ മേഘലയില്‍ സൗദി കൈകൊള്ളുന്ന സുതാര്യത നില നിര്‍ത്താനാണ് രോഗ വിവരം യഥാ സമയം ഹാജിമാരില്‍ എത്തികുന്നത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡോ; അബ്ദുള്ള രബീഅ പറഞ്ഞു

സൌദിയില്‍ മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി

ജിദ്ദ ; സൗദി അറേബ്യയില്‍ മഴയ്ക്ക്‌ വേണ്ടിയുള്ള പ്രതേക പ്രാര്‍ത്ഥന നടത്തി .

സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റ്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മക്കയിലും മദീനയിലും ഉള്‍പടെ എല്ലാ പള്ളികളിലും , മഴയ്കായുള്ള നമസ്കാരം നടന്നത് . സൌദിയിലെ വിവധ സ്കൂള്കളിലും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക നമസ്കാരം സങ്ങടിപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹജ്ജു സമയം ആകുമ്പോഴേക്കും തന്നെ സൌദിയില്‍ നല്ല മഴ ലഭിച്ചിരുന്നു, എന്നാല്‍ സൌദിയിലെ ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് മാറ്റം ലഭികുന്നതിന്നയാണ് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി രാജാവ്‌ ജനങ്ങളോട് നിര്‍ദേശിച്ചത് .


കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ നിര്യാതനായി

മക്ക ; പരിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷെയ്ക്ക് അബ്ദുല്‍ അസീസ്‌ അല്‍ ശെയ്ബി നിര്യാതനായി.എണ്‍പത്തി രണ്ടു വയസ്സായിരുന്നു അദ്ദേഹത്തിന്ന്.

കഅബയ്ക്ക് ചാര്‍ത്താനുള്ള പുത്തന്‍ കിസ്‌വ കൈമാറല്‍ ചടങ്ങ് കഴിഞ്ഞ ദിവസം മക്കയില്‍ വെച്ച് നടന്നിരുന്നു. കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ അല്‍ ശൈയ്ബി ആയിരുന്നു കിസ്‌വ സ്വീകരിച്ചിരുന്നത് , എന്നാല്‍ ഇത് കഅബയ്ക്ക് ചാര്‍ത്തല്‍ ചടങ്ങ് അറഫ ദിനത്തില്‍ നടക്കാനിരിക്കെയാണ് അല്‍ ശെയ്ബി വിട ചൊല്ലിയത്. മസ്ജിദുല്‍ ഹറമില്‍ വെച്ച് നടന്ന മയ്യിത്ത്‌ നമസ്കാരത്തില്‍ നിരവധി അമീരുമാരും , സൌദിയിലെ ഉന്നത ഉദ്യോകസ്തരും പങ്കെടുത്തു, നമസ്കാര സമയം ഹറമില്‍ പ്രവേശനതിന്നു പ്രത്യേക നിയന്ത്രണവും ഏര്‍പെടുത്തിയിരുന്നു . മയ്യിത്ത്‌ മഅല്ല കബര്‍സ്ഥാനില്‍ മറവാടി.

സുബൈര്‍ ഉദിനൂര്‍

2010, നവംബർ 8, തിങ്കളാഴ്‌ച

ബലിപെരുന്നാള്‍ ദിനത്തില്‍
അബൂദാബിയില്‍ ഉദിനൂര്‍ സംഗമം നടത്തുന്നു


അബൂദാബി: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ അബൂദാബിയില്‍ ഉദിനൂര്‍ സംഗമം നടത്തുന്നു.

നവ 16 ചൊവ്വാഴ്ച വൈകു: 6 മണിക്ക് ഹംദാന്‍ സ്ട്രീറ്റിലെ അല്‍ മാരിയ സിനിമക്ക് പിന്‍ വശമുള്ള രുചി റസ്റൊരന്റില്‍ നടക്കുന്ന സംഗമത്തില്‍ ഉദിനൂര്‍ നിവാസികള്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി, തുടങ്ങിയ കലാ പരിപാടികള്‍ക്ക് പുറമേ ക്വിസ് മത്സരവും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി ജ: എ.ബി.മുസ്തഫ (ചെയര്‍മാന്‍), പി അബ്ദുല്‍ സലാം (വൈസ് ചെയര്‍മാന്‍), ടി അഷ്‌റഫ്‌ (കണ്‍ വീനര്‍), എന്‍. ഷൌകത്തലി (ജോ: കണ്‍ വീനര്‍) എന്നിവര്‍ ഭാരവാഹികളായി 11 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ ജമാ അത്ത് ദുബായ് ശാഖാ കമ്മിറ്റി നടത്തിയ ഈദ് സൌഹൃദ സംഗമം അവിസ്മരണീയം ആയിരുന്നു. ഇത്തവണത്തെ പരിപാടി ഏറെ ആകര്‍ഷകമായിരിക്കുമെന്നു ഭാരവാഹികള്‍ ഉദിനൂര്‍ ഡോട്ട് കോമിനെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ദുബായ് ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 050 6137765 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.

2010, നവംബർ 6, ശനിയാഴ്‌ച

തൃകരിപ്പൂര്‍ ;നവംബര്‍ ഒന്നുമുതല്‍ തൃകരിപ്പൂര്‍ റെയില്‍ വെ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ് അനുവദിച്ച തൃകരിപ്പൂര്‍ - മംഗലാപുരം എക്സ്പ്രസ്സ് തൃകരിപൂരില്‍ നിര്‍ത്താതെ പോയി .
യാത്രക്കായി ടിക്കറ്റെടുത്ത് കാത്തിരുന്ന നൂറോളം പേരാണ് ഇന്ന് നിരാശയ്ക്ക് ഇരയായത് . ഏറെ കെട്ടി ഘോഷിച്ചും ,ആദ്യ ദിനം വന്‍ സ്വീകരണം നല്‍കിയും പുതിയ സര്‍വീസിനെ സ്വീകരിച്ചെങ്കിലും , ഇന്ന് വണ്ടി നിര്‍ത്താതെ പോയപ്പോള്‍ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ അധിക്ര് തരുമായി കയറ്കേണ്ടി വരികയും ചെയ്തു , എന്നാല്‍ ഏറെ വൈകാതെ ചെന്നൈ മെയില്‍ തൃകരിപൂരില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി പ്രശ്നം പരിഹരിക്കുകയാണ് ചെയ്തത് .
മക്ക ; ഇന്ന് (ഞായര്‍ ) ദുല്‍ഹജ്ജു ഒന്ന് . ശനിയാഴ്ച രാത്രി സൌദിയില്‍ ചന്ദ്രനെ കണ്ടതിന്റ്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹജ്ജു ഒന്ന് ആയതിനാല്‍ , നവംബര്‍ പതിനഞ്ചു അറഫ ദിനവും , പതിനാറിന് പെരുന്നാളും ആയിരികുമെന്നു സൗദി സുപ്രിം കൌണ്‍സില്‍ അറിയിച്ചു ....
രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍
സാഹിത്യോത്സവ്: റാസ്‌ അല്‍ഖോര്‍ ജേതാക്കള്‍


ദുബായ്: കേരള സ്റ്റേറ്റ് സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫ് കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) യുടെ ദുബൈ സോണല്‍ സാഹിത്യോത്സവില്‍ 174 പോയിന്റോടെ റാസ്‌ അല്‍ ഖോര്‍ സെക്ടര്‍ ജേതാക്കളായി. ദേര സെക്ടര്‍ രണ്ടാം സ്ഥാനവും, മുഹൈസിന സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെള്ളിയാഴ്ച ദുബായ് മംസാറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ നടന്ന പ്രൌടോജ്ജ്വല ചടങ്ങിന്റെ പ്രാരംഭ സെഷന്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ കെ.എം.അബ്ബാസും, സമാപന സെഷന്‍ കഥാ കൃത്ത് സന്തോഷ്‌ എച്ചിക്കാനവും ഉദ്ഘാടനം ചെയ്തു. ദുബായ് മുന്സിപാലിറ്റി സീനിയര്‍ മീഡിയ കറസ്പോണ്ടന്റും, കവിയുമായ ഇസ്മയില്‍ മേലടി പരിസ്ഥിതി മലിനീകരനത്തിനെതിരെ ഉള്ള സമൂഹ ചിത്ര രചന ഉദ്ഘാടനം ചെയ്തു.



2010, നവംബർ 3, ബുധനാഴ്‌ച

തൃകരിപൂരില്‍ നിന്നുമുള്ള ഹാജിമാര്‍ ഉള്‍പടെ മലയാളി തീര്‍ഥാടകര്‍ മദീനയിലെ പുണ്യ നഗരിയില്‍ എത്തി .



മക്ക ; മലയാളി ഹജിമാരെല്ലാം മക്കയില്‍ നിന്നും മദീനയിലെ പരിശുദ്ധ ഹറം ഷെരീഫില്‍ എത്തി.

കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കയില്‍ നിന്നും പുറപെട്ട ഹജ്ജു സംഘം മഗ്രിബു നമസ്കരത്തോടെ മദീനയിലെ പള്ളിയില്‍ എത്തിയിരുന്നു. മലയാളി ഹജിമാരുള്‍പ്പടെ ഏതാണ്ട് എല്ലാ ഹാജിമാരും മദീനയില്‍ എത്തിയതിനാല്‍ പുണ്യ നഗരം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തൃകരിപൂരില്‍ നിന്നുമുള്ള മുജമ്മ , വി ഹെല്‍പ്പ് . തുടങ്ങി ഹജ്ജു ഗ്രൂപ്പ് അംഗങ്ങള്‍ എല്ലാം മഗ്രിബു നമസ്കാരത്തിനു മദീന പള്ളിയില്‍ എത്തിയിരുന്നു . ഇവര്‍ മഗ്രിബു നമസ്കാരത്തിന് ശേഷം റൌള ഷെരീഫ് സിയാരത്തും നടത്തി.
മക്കയില്‍ കഴിഞ്ഞ ദിവസം മഗ്രിബോടെ കനത്ത മഴ പെയ്തു , മഗ്രിബു നമസ്കരത്തിന്നായി ലക്ഷകണകിനു തീര്‍ത്ഥാടകര്‍ ഹറം പള്ളിയിലേക് പുറപ്പെടാന്‍ ഒരുങ്ങവെയാണ് ശക്തമായ ഇടിയോടെയുള്ള മഴകോരിചോരിഞ്ഞത് .
മഴ ശക്തമായി പെയ്തു തുടങ്ങിയതോടെ റോഡുകളിലും , ഹരമിലെകുള്ള വഴികളിലും മഴവെള്ളം കെട്ടികിടന്നത് ഹാജിമാരുടെ പള്ളിയിലെകുള്ള യാത്രക്ക് തടസ്സമായിരുന്നു . മക്കയില്‍ നിന്നും മദീനയിലേക്ക് ഹജിമാരുമായി പോകാനൊരുങ്ങിയ പല വാഹനങ്ങളും മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നു .എന്നാല്‍ ഇതൊന്നും വകവെക്കാതെ പല ഹാജിമാരും പലവഴികളിലായി ഹറം പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയിരുന്നു .
മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ കഅബലയതിന്റ്റെ സ്വര്‍ണ്ണ പാത്തിയിലൂടെ മഴവെള്ളം താഴേക്ക്‌ ഒഴുകുന്ന അപൂര്‍വ കാഴ്ച കണ്ട സന്തോഷത്തിലായിരുന്നു വിഷമങ്ങള്‍ സഹിച്ചും ഹരമിലെത്തിയ ഹാജിമാര്‍ . പല ഹാജിമാരും പത്തികടിയില്‍ നിന്ന് കൊണ്ട് ഒഴുകി വരുന്ന മഴ വെള്ളം സ്പര്ഷികാനുള്ള തിരക്കിലായിരുന്നു. ഇതോടെ ഹിജ്റ് ഇസ്മാഈല്‍ വിശ്വാസികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ഈ തകര്‍പ്പന്‍ മഴയോടെ മക്കയിലെ കാലാവസ്ഥയ്ക്ക് ഏറെ മാറ്റവും സംഭവിച്ചു,
മദീനയില്‍ കാര്യമായ മഴയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മദീനയില്‍ എത്തിയ തൃകരിപൂരിലെ വി ഹെല്‍പ്പ് , മുജമ്മ , ഖിദ്മ തുടങ്ങി ഹജ്ജു ഗ്രൂപിലെ ഹജിമാരെല്ലാം മസ്ജിദു ദര്ധാസിന്റ്റെ അടുത്തുള്ള ബില്‍ടിന്ഗുകളിലയാണ് താമസികുന്നത് .
മക്കയിലെ പുണ്യ നഗരിയില്‍ പെയ്ത അനുഗ്രഹ മഴയും , സ്വര്‍ണ പാത്തിയിലൂടെയുള്ള മഴ വെള്ളം ലക്ഷ കണക്കിന് തീര്‍ഥാടകരുടെ തലയിലേക്ക് ഒഴുകിഎത്തുന്ന അപൂര്‍വ കാഴ്ചയും , തൃകരിപൂരില്‍ നിന്നും എത്തിയ ഹജ്ജു സംഘതിന്നു നഷ്ട്ടമായിരുന്നു , ഈ അത്യപൂര്‍വ കാഴ്ച സാക്ഷികളാകാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് ഏറെ സങ്ങടം ഉണ്ടെന്ന് വീ ഹെല്‍പ്പ് ഹജ്ജു ഗ്രൂപ്പ് ഡയരക്ടര്‍ എം ടി പി അഷ്‌റഫ്‌ തൃകരിപൂര്‍ ഉദിനൂര്‍ ഡോട്ട് കോമിനോട് പറഞ്ഞു

ക്ഷേത്ര ദര്‍ശനത്തിനു പുറപെട്ട സംഘം അപകടത്തില്‍ പെട്ടു 
നാലു മാസം പ്രായമായ കുട്ടി മരിച്ചു

ഉദിനൂര്‍ ; ഉദിനൂര്‍ തടിയന്‍കൊവ്വലില്‍ നിന്നും മൂകംബികയിലേക്ക് ക്ഷേത്ര ദര്‍ശനത്തിനു പുറപെട്ട സംഘം അപകടത്തില്‍ പെട്ടു. നാലു മാസം പ്രായമായ കുട്ടി മരിച്ചു.

തടിയന്‍ കൊവ്വലില്‍ നിന്നും പുറപെട്ട സംഘതിന്റ്റെ കാര്‍ ഉടുപ്പിയില്‍ വെച്ച് എതിരെ വന്ന മീന്‍ ലോറിയുമായി ഇടിക്കുകയായിരുന്നു , മരിച്ച കുട്ടിയുടെ അച്ഛന്‍ രാജന്‍ , അമ്മ രജിത , സഹോദരന്‍ മിഥുന്‍ എന്നിവര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .

മരിച്ച നാലു മാസം മാത്രം പ്രായമായ കുട്ടിയുടെ പേരിടല്‍ ചടങ്ങിന്നായി ക്ഷേത്രത്തിലേക്ക് പുരപെട്ടതായിരുന്നു ഇവര്‍ .
 
റിപ്പോര്‍ട്ട്‌ ;  രാഘവന്‍ മാണിയാട്ട്

2010, നവംബർ 2, ചൊവ്വാഴ്ച


രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍
സാഹിത്യോത്സവ് വെള്ളിയാഴ്ച

ദുബായ്: കേരള സ്റ്റേറ്റ് സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫ് കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) യുടെ ദുബൈ സോണല്‍ സാഹിത്യോത്സവ് നവമ്പര്‍ 5 വെള്ളിയാഴ്ച ദുബായ് മംസാറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ നടത്തുന്നു.

ദുബായ് എമിരേറ്റിലെ 21 യൂണിറ്റുകളെ വിവധ സെക്ടറുകള്‍ ആയി തിരിച്ചു കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വരുന്ന സെക്ടര്‍ തല സാഹിത്യോല്സവില്‍ വിജയികളായ 500 ലധികം കലാ പ്രതിഭകളാണ് വെള്ളിയാഴ്ച സോണല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുവാന്‍ എത്തിച്ചേരുക. രാവിലെ 8 മുതല്‍ ആരംഭിക്കുന്ന മത്സര പരിപാടികള്‍ രാത്രി 9 വരെ നീണ്ടു നില്‍ക്കും. സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ ആശംസാ പ്രസംഗം നടത്തും.

യു. എ.ഇ യിലെ മുഴുവന്‍ എമിരേറ്റിലെയും പരിപാടികള്‍ പൂര്‍ത്തിയാവുന്നതോടെ 7 എമിരേറ്റിലെയും ജേതാക്കള്‍ പങ്കെടുക്കുന്ന ദേശീയ സാഹിത്യോത്സവിനു തുടക്കമാവും. ഇത്തവണ ദേശീയ സാഹിത്യോത്സവിനു ആതിതേയത്വം വഹിക്കുന്നത് ദുബായ് ആണ്.

2010, നവംബർ 1, തിങ്കളാഴ്‌ച

ഹജ്ജ് വിശേഷം 2010

ഹാജിമാരെ സ്വീകരിക്കാനായി ഗുവൈഫാത്ത് ഒരുങ്ങി

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി റോഡ്‌ മാര്‍ഗ്ഗം പോകുന്ന ഹാജിമാരെ സ്വീകരിക്കാനായി യു.ഏ.ഇ സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് ഒരുങ്ങിക്കഴിഞ്ഞു.


യു.ഏ.ഇ യില്‍ നിന്നും, ഒമാനില്‍ നിന്നും ദിനേന നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി ഹജ്ജിനും ഉമ്രക്കും ആയി കടന്നു പോകുന്നത്. വളരെ ചെലവ് കുറഞ്ഞ നിരക്കില്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്ത്തീകരിക്കമെന്നത് കൊണ്ട് മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശീയര്‍ റോഡ്‌ മാര്‍ഗ്ഗമുള്ള ഹജ്ജ് ഉമ്രയെ ആശ്രയിച്ച ഒരു കാലം ഉണ്ടായിരുന്നു. അന്ന് കേവലം 3500 ദിര്‍ഹം ഉണ്ടായിരുന്നാല്‍ ഹജ്ജ് ചെയ്തു മടങ്ങാമായിരുന്നു, പക്ഷെ 4 വര്ഷം മുമ്പ് സൗദി അധികൃതര്‍ യു.ഏ.ഇ യുടെ ഹജ്ജ് ക്വോട്ട ഗണ്യമായി കുറക്കുകയും, ഫീസ്‌ ഇനത്തില്‍ ഭീമമായ തുക വര്‍ദ്ധനവും വരുത്തിയതോടെ വിദേശികള്‍ക്ക് ഹജ്ജ് ചാര്‍ജ്ജ് ഇരട്ടിയില്‍ അധികമായി. അഥവാ 7500 ദിര്‍ഹം. ഇത് വിമാന യാത്രക്ക് സമാനമായ തുക ആയതിനാല്‍ പിന്നീട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ്‌ മാര്‍ഗ്ഗമുള്ള യാത്രയെ ക്രമേണ കയ്യൊഴിയുകയായിരുന്നു. എങ്കിലും സ്വന്തമായി വാഹനത്തില്‍ കുടുംബ സമേതം റോഡു മാര്‍ഗ്ഗം പോകുന്ന മലയാളികള്‍ ഇപ്പോഴും കുറവല്ല.


എന്നാല്‍ യു.ഏ.ഇ ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി സ്വദേശികള്‍ ദിനേന ഇത് വഴി കടന്നു പോകുന്നു. യു.ഏ.ഇ യുടെ അതിര്‍ത്തിയിലുള്ള ഈ ചെക്ക്‌ പോസ്റ്റില്‍ നിന്നും യാത്രാ രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷമേ യാത്രക്കാരനെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ. തിരക്കേറിയ ഹജ്ജ് വേളയിലും, റംസാനിലെ ഉമ്ര വേളയിലും ഈ പരിശോധനക്കായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വരും. ഇങ്ങിനെ കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി വിപുലമായ ടെന്റുകള്‍ അധികൃതര്‍ ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട്.


മലയാളികള്‍ റോഡു മാര്‍ഗ്ഗമുള്ള ഹജ്ജ് ഒഴിവാക്കിയെങ്കിലും റോഡു മാര്‍ഗ്ഗമുള്ള ഉമ്ര അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ആവശ്യമായ ഗൈന്‍സ് നല്‍കിക്കൊണ്ടുള്ള ഈ യാത്ര പലര്‍ക്കും അവിസ്മരണീയമാണ്. ഇതിനായി നിരവധി മലയാളി സംഘടനകള്‍ യു.ഏ.ഇ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്. വൈ.എസ്, സുന്നി സെന്റര്‍, കെ.എം.സി.സി.തുടങ്ങിയവ അക്കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട്.


യു.ഏ.ഇ യിലെ തന്നെ ഏറ്റവും വലിയ ഉമ്ര സംഘമായ ദുബായ് എസ്.വൈ.എസ് ഉമ്ര സംഘം, അബൂദാബിയിലെ യര്മൂക്ക് ഹജ്ജ് ഉമ്ര സംഘം എന്നിവ മുഖേന പ്രതിമാസം നൂറു കണക്കിന് യാത്രക്കാരാണ് ഇത് വഴി കടന്നു പോകുന്നത്. ദുബൈയില്‍ നിന്നും ഉദിനൂര്‍ നിവാസികളായ വി.പി.കെ ഹനീഫ്, വി.പി.കെ നവാസ്, ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് ദുബായ് സെക്രട്ടറി ടി.റഹ്മത്തുള്ള, സഹോദരങ്ങളായ  ടി.ശരീഫ്, ഏ.സി. ഷബീര്‍  ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി.സി.ഇസ്മായില്‍ തുടങ്ങിയവര്‍ ദുബായ് എസ്.വൈ.എസ് സംഘം മുഖേനയും ഉദിനൂര്‍ വെല്‍ഫെയര്‍   സെന്റര്‍  അബൂദബി ശാഖാ കണ്‍വീനര്‍  ടി.അഷ്‌റഫ്‌  യ്ര്മൂഖ് ഹജ്ജ് സംഘം മുഖേനയും 
ഈ അടുത്തായി ഇത് വഴി ഉമ്രക്കായി കടന്നു പോയവരില്‍ ഉള്‍പ്പെടുന്നു. ഇവിടെ ഗൈന്‍സ് ആവശ്യമുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് ഉദിനൂര്‍ ഡോട്ട് കോം ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെടാം. 0097150 8199842

ഫോട്ടോ ആന്റ് റിപ്പോര്‍ട്ട്: ഹസൈനാര്‍ ഏ.ജി