Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, മാർച്ച് 30, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - തഖ്‌വ


ലോകമെമ്പാടുമുള്ള മുഴുവന്‍ സമൂഹത്തിന്നും അല്ലാഹു നല്കു്ന്ന ഉപദേശമാണ് തഖ്‌വ എന്നത്. അല്ലാഹു പറയുന്നു "നിങ്ങള്ക്കും നിങ്ങള്ക്ക് മുമ്പ് വേദഗ്രന്ഥം നല്കപ്പെട്ടവര്ക്കും‌ അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കയെന്ന ഉപദേശം നാം നല്കിനയിരിക്കുന്നു"  മനുഷ്യന്‍ ഭയപ്പെടുന്നതില്‍ നിന്നു, തന്നെ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഹൃദയാവബോധം അതാണ്‌ തഖ്‌വ. Read Full Story

2012, മാർച്ച് 28, ബുധനാഴ്‌ച

കേരള യാത്രക്ക് യു.എ.ഇ യില്‍ നിന്നും ചാര്‍ട്ടേര്‍ട് വിമാനം

ദുബായ്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ സമാപന ദിവസമായ ഏപ്രില്‍ 28നു തിരുവനന്തപുരത്തേക്ക് യു.എ.ഇ യില്‍ നിന്നും ചാര്‍ട്ടേര്‍ട് വിമാനം പറക്കുന്നു. ദുബായ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്‍ടെഷന്‍ (ഐ.സി.എഫ്) കമ്മിറ്റിയുടെയും, ദുബായ് മര്‍കസിന്റെയും, അനുബന്ധ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത്. വിമാന യാത്രയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: 0559783859 

2012, മാർച്ച് 25, ഞായറാഴ്‌ച

ടി.കെ.അബ്ദുള്ള കുറിയോന്‍ നിര്യാതനായി

ഉദിനൂര്‍: പരത്തിച്ചാലിലെ ടി.കെ അബ്ദുള്ള (കുറിയോന്‍) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍  വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സാഹചമായ രോഗം കാരണം ദീര്‍ഘ നാളായി വിശ്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രോഗം മൂര്ച്ചിക്കുകയും ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും അന്ത്യം സംഭവിക്കുകയുമായിരുന്നു.

പരത്തിച്ചാലിലെ പരേതയായ കുറിയോന്‍ ആസീത്തയാണ് മാതാവ്. ഭാര്യ എം.റാബിയ, മക്കള്‍ യൂസഫ്‌, നഫീസ, കുഞ്ഞാമി, സക്കീന, റൈഹാനത്ത്, ബാത്തിശ. ദുബായിലുള്ള മക്കള്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട് എന്നറിയുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് ഉദിനൂര്‍ ജുമാ മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2012, മാർച്ച് 24, ശനിയാഴ്‌ച

ഉജ്ജ്വല വിജയവുമായി സോക്കര്‍ ദുബായ്


ദുബായ്: പ്രവാസ ഭൂമിയിലെ ഉദിനൂരിന്റെ സ്വപ്ന ടീമായ സോക്കര്‍ ദുബായ് ഉജ്ജ്വല വിജയവുമായി നാടിന്റെ അഭിമാനമായി. വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത് അക്കദമി സ്റ്റേഡിയത്തില്‍ അല്‍ ശാബ് ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച യു.എ.ഇ തല ഫുട്ബോള്‍ മത്സരത്തില്‍ വമ്പന്മാരെ തകര്‍ത്ത് ഉദിനൂര്‍ ടീം ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തി. Read Full Story 

2012, മാർച്ച് 23, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - കുടുംബം

കുടുംബ സംവിധാനത്തെ കുറിച്ച് ഇസ്‌ലാം വളരെയേറെ പ്രാധാന്യത്തോടെയാണ് ഇസ്‌ലാം നോക്കി കാണുന്നത്. വിശുദ്ധ ഖുര്ആാന്‍ ഈ ആശയം വിശദമാക്കുകയും അല്ലാഹുവിന്റെ മഹത്തായ ഒരു അനുഗ്രഹമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു "നിങ്ങള്ക്ക് നിങ്ങളില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കി തന്നവന്‍ അല്ലാഹുവാകുന്നു, ആ ഇണകളിലൂടെ പുത്രാ പ്രൌത്തന്മാരെ പ്രദാനം ചെയ്തതും അവന്‍ തന്നെ". Read Full Story


2012, മാർച്ച് 22, വ്യാഴാഴ്‌ച

ദുബായ് സോക്കര്‍: ഉദിനൂരും വടക്കേ കൊവ്വലും നേര്‍ക്ക്‌ നേര്‍

ദുബായ്: ഉദിനൂരിന്റെ സ്വപ്ന ടീമായ സോക്കര്‍ ദുബായ് നാളെ വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു.
നാളെ (വെള്ളി) വൈകു: നാല് മണി മുതല്‍ ദുബായ് ഖിസൈസിലെ എത്തിസലാത്ത് സ്റ്റേഡിയത്തില്‍ ദുബായ് അല്‍ ശാബ് ഇന്ത്യന്‍ ക്ലബ് സംഘടിപ്പിക്കുന്ന യു.എ.ഇ തല ഫുട്ബോള്‍ മത്സരത്തിലാണ് ടീം മത്സരിക്കുന്നത്. ത്രിക്കരിപ്പൂരിന്റെ പെലെ ആയ എം.ടി.പി. അഷ്‌റഫ്‌ (ഔലിയ) നയിക്കുന്ന വടക്കേ കൊവ്വലും ടൂര്‍ണ്ണമെന്റില്‍  പങ്കെടുക്കുന്നുണ്ട്. ഇരു ടീമുകളും ഒരേ ഗ്രൂപ്പിലായതിനാല്‍ തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം. 

2012, മാർച്ച് 21, ബുധനാഴ്‌ച

അനൂപിന്റെ ഉജ്ജ്വല വിജയം: നാടെങ്ങും ആഹ്ലാദ പ്രകടനം


പിറവം: യു.ഡി.എഫ്. സ്ഥാനാര്‍ഥി അനൂപ് ജേക്കബ് 12,070 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അത്യുജ്ജ്വല വിജയം നേടിയതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എങ്ങും ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഹിതപരിശോധനയെന്ന് ഇരു മുന്നണികളും പരസ്യമായി പ്രഖ്യാപിച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ പിറവത്തിന്റെ മനസ്സ് യു.ഡി.എഫിന് ഒപ്പം. Read Full Story

ദുബായ് - ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്ത് യോഗം വെള്ളിയാഴ്ച

ദുബൈ: ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്ത് ദുബൈ കമ്മിറ്റിയുടെ അടിയന്തിര യോഗം മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകുന്നേരം 4.15ന് ദേര അല്‍ റാസിലുള്ള നോവല്‍റ്റി റസ്റ്റോറന്റില്‍ വെച്ച് ചേരുമെന്ന് ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി അറിയിച്ചു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ മെമ്പര്‍മാര്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് വിളിക്കുക: 050-3988390 

2012, മാർച്ച് 19, തിങ്കളാഴ്‌ച

ഇ.എം.എസ് - എ.കെ.ജി അനുസ്മരണം


ഉദിനൂര്‍: ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉദിനൂര്‍ സെന്‍ട്രലില്‍ നടന്നു വരുന്ന ഇ.എം.എസ്.-എ.കെ.ജി അനുസ്മരണ പരിപാടിയില്‍ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ആറിനു സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഇന്നലെ വൈകിട്ട് നടന്ന പരിപാടി പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.  Read Full Story

2012, മാർച്ച് 16, വെള്ളിയാഴ്‌ച

ഉദിനൂര്‍ പ്രവാസി പത്താം വാര്‍ഷികം സമാപിച്ചു

അബൂദാബി: യു.എ.ഇ യിലെ വിശാല ഉദിനൂര്‍ കൂട്ടായ്മയായ ഉദിനൂര്‍ പ്രവാസിയുടെ പത്താം വാര്‍ഷികവും കുടുംബ സംഗമവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിച്ചു. മുസഫ്ഫ മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്തികളുടെ കലാ പരിപാടികള്‍, ജനറല്‍ബോഡി, ഭാരവാഹി തെരഞ്ഞെടുപ്പ്, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു. Full Story & Pictures

അബ്ദുല്‍ റഹ്മാന്‍ ഹബ്ശിക്ക് സ്വീകരണം നല്‍കി


തൃക്കരിപ്പൂര്‍: യമനിലെ വിശ്രുത മുസ്ലിം പണ്ഡിതന്‍ ഷെയ്ഖ്‌ ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹബ്ശിക്ക് തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ സ്വീകരണം നല്‍കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സ്ഥാപനത്തില്‍ എത്തിയ അദ്ദേഹത്തെ സ്ഥാപന ഭാരവാഹികളും, അദ്ധ്യാപകരും വിദ്യാര്തികളും ചേര്‍ന്ന് സ്വീകരിച്ചു. Read Full Story

വെള്ളി നിലാവ് - അയല്‍ക്കാര്‍

സ്നേഹവും കാരുണ്യവും സമാധാനവും കളിയാടുന്ന ഭദ്രമായ ഒരു സമൂഹത്തിന്റെ നിര്മിതിക്ക് വേണ്ടി വ്യക്തികള്‍ പരസ്പരം നല്ല ബന്ധവും രഞ്ജിപ്പും നില നിര്‍ത്തുവാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു. അയല്‍വാസിയുമായി നല്ല നിലയിലും സ്നേഹത്തിലും വര്‍ത്തിക്കുകയെന്നത് സുപ്രധാനമാണ്‌ . Read Full Story

2012, മാർച്ച് 15, വ്യാഴാഴ്‌ച

ഉദിനൂര്‍ ടീം വീണ്ടും കളിക്കളത്തിലേക്ക്

ദുബായ്: ചെറിയൊരു ഇടവേളയ്ക്കു ശേഷം സോക്കര്‍ ദുബായ് ഇന്ന് (വെള്ളി) വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നു. ദുബായിലെ ഉദിനൂര്‍ നിവാസികളുടെ ടീം ആണ് സോക്കര്‍ ദുബായ്. മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ ദുബായ് അല്‍ വസല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന യു.എ.ഇ തല ഫുട്ബോള്‍ മത്സരത്തിലാണ് സോക്കര്‍ ദുബായ് ബൂട്ടണിയുന്നത്‌. മത്സരം വൈകു:  3മണി മുതല്‍ ആരംഭിക്കും.

2012, മാർച്ച് 13, ചൊവ്വാഴ്ച

ഉദിനൂര്‍ പ്രവാസി പത്താം വാര്‍ഷികം വെള്ളിയാഴ്ച

അബൂദാബി: യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഉദിനൂര്‍ പ്രവാസിയുടെ പത്താം വാര്‍ഷികം മാര്‍ച്ച് 16വെള്ളിയാഴ്ച അബൂദാബി മുസഫയിലെ മലയാളി സമാജത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 30നു നടക്കുന്ന ചടങ്ങില്‍ വിവിധ കലാ പരിപാടികള്‍ക്ക് പുറമേ സംഘടനയുടെ ജനറല്‍ ബോഡിയും നടക്കും. കക്ഷി രാഷ്ട്രീയ, ജാതി മത ചിന്തകള്‍ക്ക് അതീതമായി ഉദിനൂരിലെ മുഴുവന്‍ ജന വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഈ കൂട്ടായ്മ എന്ന് ജനറല്‍ സെക്രട്ടറി സി.കെ.ശരീഫ് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു.

2012, മാർച്ച് 12, തിങ്കളാഴ്‌ച

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും

ഉദിനൂര്‍: നാടും നഗരിയും എസ്.എസ്.എല്‍.സി പരീക്ഷാ ചൂടില്‍. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്ന പത്താം തരം പരീക്ഷക്കായി കേരളത്തിലും, വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍ ഇന്ന് രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തും. ഉദിനൂര്‍ ഗവ: ഹൈസ്കൂളില്‍ ഇത്തവണ  262കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. Read Full Story




2012, മാർച്ച് 10, ശനിയാഴ്‌ച

പ്രസിദ്ധമായ പുത്തലത്ത് ദഫ് റാതീബ് ഇന്ന്


ഉദിനൂരിലെ വിഖ്യാത തറവാടായ പുത്തലത്ത് തറവാട്ടില്‍ 81വര്ഷം മുമ്പ് ആരംഭിച്ച ദഫ് റാതീബ് ഈ വര്‍ഷവും മുടങ്ങാതെ ഇന്ന് (ശനിയാഴ്ച) രാത്രി നടക്കുന്നു. റാതീബിന്റെ എണ്‍പതാം വാര്ഷികതോടനുബന്ധിച്ചു കഴിഞ്ഞ വര്ഷം ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച പ്രത്യേക ഫീച്ചറിന്റെ പൂര്‍ണ്ണ രൂപം വായിക്കുക Read Full Story 

2012, മാർച്ച് 9, വെള്ളിയാഴ്‌ച

പ്രവാസി സുരക്ഷാ ഫണ്ട്‌ വാര്‍ഷികം സമാപിച്ചു


ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സുരക്ഷാ ഫണ്ടിന്റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിച്ചു. ദുബായ് കറാമ എമ്പയര്‍ ഹോട്ടലില്‍ നടന്ന പരിപാടി മഹല്ലിലെ പ്രവാസികള്‍ക്ക് ഏറെ അനുഭൂതി ദായകവും, പഠനാര്‍ഹാവും ആയി. Full Story & More Pictures

നന്‍മ പ്രവര്‍ത്തിക്കുക, വിജയികളാവുക


പുണ്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അല്ലാഹു വിശ്വാസികളോട് അന്ജ്ഞാപിച്ചിട്ടുണ്ട്. അതാണ്‌ വിജയ മാര്‍ഗ്ഗം. ദൈവ ശാസനയും പ്രാവാചക പ്രേരണയും ഉള്ള സുകൃതമാണത്. "നിങ്ങള് നന്മയില്‍ മുന്നേറുക" എന്ന് ഖുര്‍ആനിക കല്പന ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചവരാണ് പ്രവാചകന്മാരും മുത്ത്‌ ഹബീബിന്റെ അനുചരന്മാരും. Read Full Story >

2012, മാർച്ച് 8, വ്യാഴാഴ്‌ച

അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് ജനറല്‍ ബോഡി വെള്ളിയാഴ്ച


ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി  ഇന്ന് (വെള്ളി) ഉച്ചക്ക് രണ്ടു മണിക്ക് ദേരാ ദുബായിലുള്ള മുജമ്മഉ ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുജമ്മഉ യു.എ.ഇ ഓര്‍ഗനൈസര്‍ അബ്ദുന്നാസര്‍ അമാനി മുഖ്യാഥിതി ആയിരിക്കും.

ഉദിനൂര്‍ ജുമാ മസ്ജിദ് റാത്തീബ് വ്യാഴാഴ്ച


ഉദിനൂര്‍: ചരിത്ര പ്രസിദ്ധമായ ഉദിനൂര്‍ ജുമാ മസ്ജിദ് റാത്തീബ് വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാവ് നടക്കും. റാത്തീബിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അതെ സമയം തന്നെ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് കമ്മിറ്റിയുടെ കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ടിന്റെ രണ്ടാം വാര്‍ഷികം ദുബായില്‍ വിപുലമായ പരിപാടികളോടെ നടക്കും.

2012, മാർച്ച് 4, ഞായറാഴ്‌ച

കെ.ഐ.ജെ.യു ദുബായ് പ്രവാസി സുരക്ഷാ ഫണ്ട്‌ വാര്‍ഷികം മാര്‍ച്ച് 8 ന്


ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് ശാഖാ കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി സുരക്ഷാ ഫണ്ടിന്റെ (പി.എസ്.എഫ്) രണ്ടാം വാര്‍ഷികവും, ഡിവിടെന്റ് വിതരണവും വിപുലമായ പരിപാടികളോടെ നടത്തുവാന്‍ ഇവിടെ ചേര്‍ന്ന ഡയറക്ടറി ബോര്‍ഡ് യോഗം തീരുമാനിച്ചു. Read Full Story >

2012, മാർച്ച് 2, വെള്ളിയാഴ്‌ച

സുന്നിസെന്റര്‍ ഓഡിറ്റോറിയം നവീകരണം പൂര്‍ത്തിയായി

ഉദിനൂര്‍:സുന്നി സെന്ററിനോടനുബന്ധിച്ചുള്ള ഓഡിറ്റോറിയം അത്യന്താധുനിക നിലയില്‍ ‍നവീകരിച്ചു.  നാല് വര്ഷം മുമ്പ് അബൂദാബി ശാഖാ എസ്.വൈ.എസിന്റെ മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം മഹല്ലിലെ ഏതാനും ഉദാരമതികളുടെ സഹകരണത്തോ ടെയാണ് നവീകരിച്ചത്‌. ഓഡിറ്റോറിയത്തോനോടനുബന്ധിച്ച് മര്‍ഹൂം ഓ.ടി മമ്മു ഹാജിയുടെ സ്മരണാര്‍ത്ഥം അവരുടെ കുടുംബം നിര്‍മ്മിച്ച ഒരു സ്റ്റെജും നിലകൊള്ളുന്നു. For More Pictures Click Here

2012, മാർച്ച് 1, വ്യാഴാഴ്‌ച

വെള്ളി നിലാവ്: പ്രാര്‍ത്ഥന


പ്രാര്‍ഥിക്കുവാനായി അല്ലാഹു മനുഷ്യരോട് കല്‍പ്പിക്കുന്നു, പ്രാര്‍ത്ഥന അല്ലാഹുവിലുള്ള പ്രത്യാശയുടെ മാര്‍ഗമാണ്. അവനോടു അടുക്കുവാനും ബന്ധം വളര്‍ത്താനും പ്രാര്തിക്കുന്നവന് ഔന്നത്യം നേടാനും പ്രാര്‍ത്ഥന കൊണ്ട് കഴിയും. എല്ലാ സൃഷ്ട്ടികള്‍ക്കും ആവലാതികള്‍ പറയാനും കരഞ്ഞു തേടാനും അല്ലാഹു മാത്രമേ ഉള്ളൂ.. ആ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയും ചെയ്യും. Read Full Story >