Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഡിസംബർ 27, വ്യാഴാഴ്‌ച

സഅദിയയുടെ സന്തതി യു.എ.ഇ യുടെ നെറുകയില്‍

അബുദാബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനെ കുറിച്ച് പ്രമുഖ ഗ്രന്ഥകാരനും, സഅദിയയുടെ സന്തതിയുമായ  അബൂബക്കര്‍ സഅദി നെക്ക്രാജെ രചിച്ച ' ശൈഖ് സായ്ദ്- കാലത്തിന്റെ കരുത്ത്' എന്ന പുസ്തകം അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡുറമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് കൈമാറി. അബുദാബി സീ പാലസില്‍ നടന്ന ചടങ്ങിലാണ് പുസ്തകം കൈമാറിയത്. 

പുസ്തകത്തിന്‍റെ പ്രകാശനം കഴിഞ്ഞ ദേശീയ ദിനതോടനുബന്ധിച്ചു സിറാജ് ദിന പത്രം അബൂദാബിയില്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ വെച്ച് യു.എ.ഇ യുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആയിരുന്നു നടത്തിയിരുന്നത്. ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ മന്ത്രി സി.എം.ഇബ്രാഹിം, എം.എ യൂസുഫലി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ശൈഖ് സായിദിന്റെ ജീവിതത്തെപറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവായ അബൂബക്കര്‍ സഅദിയേയും പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈയെടുത്ത ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവയാസിയുമായ എം.എ യൂസഫലിയെയും ജനറല്‍ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഇന്ത്യക്കാരോടും വിശേഷിച്ച് മലയാളികളോടും ശൈഖ് സായിദിനുണ്ടായിരുന്ന അടുപ്പം അദ്ദേഹം സ്മരിച്ചു.

പുസ്തകത്തിന്റെ ഒരു ലക്ഷം പതിപ്പ് കേരളത്തിലെ വിവിധ വിദ്യാലയങ്ങളിലും ലൈബ്രറികളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് പുസ്തക പ്രസാധനത്തിന്റെ സ്‌പോണ്‍സര്‍കൂടിയായ എം.എ യൂസഫലി അറിയിച്ചു. ലൂലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. നന്ദകുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.