Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കിസ്-വ കൈമാറ്റം ബുധനാഴ്ച

മക്ക: കഅബയെ പുതപ്പിക്കാനുള്ള പുടവ ‘കിസ്-വ’ അടുത്ത ബുധനാഴ്ച ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ശൈബിക്ക് കൈമാറും. ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും മറ്റും ഈ ചടങ്ങില്‍ പങ്കെടുക്കും. പതിവുപോലെ ദുല്‍ഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ്-വ അണിയിക്കുക. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സംസം വിതരണത്തിന് വിപുലമായ സന്നാഹമൊരുക്കിയതായി സംസം ഓഫിസ് ഭരണസമിതി മേധാവി സുലൈമാന്‍ അബൂ ഉലയ്യ പറഞ്ഞു. മക്കയില്‍ തീര്‍ഥാടകരുടെ അയ്യായിരത്തോളം വരുന്ന താമസകേന്ദ്രങ്ങളിലെ സംസം വിതരണത്തിനായി യുനൈറ്റഡ് സംസം ഏജന്‍സിക്ക് കീഴില്‍ 129 വാഹനങ്ങള്‍ വാടകക്കെടുത്തിട്ടുണ്ട്.   തീര്‍ഥാടകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ വഴിയുള്ള സംസം വിതരണം ദുല്‍ഹജ്ജ് ഒമ്പതു വരെ തുടരും.  ഒരു തീര്‍ഥാടകന് 330 മി.ലിറ്റര്‍ സംസം നിറച്ച ബോട്ടിലുകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 22 ലക്ഷത്തിലധികം സംസം ബോട്ടിലുകള്‍ വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. 

കഅബയെ മൂടാനുള്ള കിസ്-വ നിര്‍മ്മാണത്തില്‍ എര്‍പെട്ട ഒരു ജീവനക്കാരന്‍ 
വിശുദ്ധ ഭൂമിയില്‍ നിന്നും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് പ്രതിനിധികളായ ടി.സുബൈര്‍, ടി.ജാബിര്‍ എന്നിവര്‍ നല്‍കുന്ന  ഈ വര്‍ഷത്തെ ഹജ്ജ്  വിശേഷങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക ...