Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജനുവരി 3, ചൊവ്വാഴ്ച

സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ശില്‍പ്പ ശാല സമാപിച്ചു

ഉദിനൂരിനു പ്രത്യേക അംഗീകാരം

കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കേരളത്തിലുടനീളം നടന്നു വരുന്ന സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ട്യൂട്ടര്മാര്‍ക്കായി ശില്‍പ്പ ശാല സംഘടിപ്പിച്ചു.  കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വ്യവസ്ഥാപിതമായ രൂപത്തില്‍ ഏകീകൃത സിലബസ് അനുസരിച്ച് നടന്നു വരുന്ന സെന്ററുകളുടെ ട്യൂട്ടര്മാരും, കോര്‍ഡിനേറ്റര്‍മാരുമാണ് ശില്‍പ്പ ശാലയില്‍ പങ്കെടുത്തത്. 

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിനെ പ്രതിനിധീകരിച്ചു ട്യൂട്ടര്‍ എം.എ.ജാഫര്‍ സാദിക്ക് സഅദി, കോര്‍ഡിനേറ്റര്‍മാരായ എ.ജി. ഖാലിദ്, സൈനുല്‍ ആബിദ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ നാല് വര്‍ഷക്കാലമായി മികച്ച നിലയില്‍ പ്രവര്‍ത്തിച്ച സെന്റര്‍ എന്ന നിലയില്‍ ഉദിനൂര്‍, വെള്ളാപ്പ് എന്നീ സെന്ററുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 

എസ്.വൈ.എസ് സംസ്ഥാന പ്രസിടന്റ്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. മര്‍കസ് മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അലവി സഖാഫി കൊളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ശില്‍പ്പ ശാല എസ്.വൈ.എസ് സംസ്ഥാന പ്രസിടന്റ്റ് 
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യുന്നു.
വലതു നിന്ന് രണ്ടാമത് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് സെക്രട്ടറി എ.ജി.ഖാലിദ് സാഹിബ്.
(ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്)

സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ശില്‍പ്പ ശാല യില്‍ അലവി സഖാഫി കൊളത്തൂര്‍ സംസാരിക്കുന്നു.
===============================================