Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, മേയ് 21, വെള്ളിയാഴ്‌ച

FLASH NEWS

മകന് സുരക്ഷിതനായി നാട്ടിലെത്തി


ഇന്നലെ രാത്രി നാട്ടിലേക്ക് പോയ മകന് മുഹമ്മദ് ജവാദ് സുരക്ഷിതനായി നാട്ടിലെത്തിയതായി ഉദിനൂറ് ഡോട്ട് കോം വെബ് എഡിറ്ററ് ടി.സി.ഇസ്മായില് അറിയിച്ചു. പൂനൂറ് മറ്കസ് ഗാറ്ഡനിലെ ഗ്ളോബല് സ്റ്റുഡന്സ് വില്ലേജില് പഠിക്കുന്ന ജവാദിനോട് സ്കൂളധികൃതറ് ഇന്ന് റിപ്പോറ്ട്ട് ചെയ്യണമെന്നറിയിച്ചത് കൊണ്ട് മാത്രമാണ് മംഗലാപുരത്തിനു പകരം കോഴിക്കോട് തെരഞ്ഞെടുക്കാന് കാരണമായത്.
 
എല്ലാം റബ്ബിന്റെ കാരുണ്യം എന്നായിരുന്നു ഇതേക്കുറിച്ച് അദ്ധേഹവും കുടുംബവും പ്രതികരിച്ചത്.മകന് ഇന്നലെ പോയതറിഞ്ഞ പലരും ഇന്ന് പുലറ്ച്ച മുതല് വിവരങ്ങളന്വേഷിച്ച് അദ്ധേഹത്തെയും കുടുംബത്തെയും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.



മംഗലാപുരത്ത് വിമാനത്തില്‍ തീ പിടിച്ച് 160 പേര്‍ മരിച്ചു

മംഗലാപുരം: വിമാനത്തില്‍ തീ പിടിച്ച് 160 പേര്‍ മരിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെ ദുബായില്‍ നിന്നും മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് റണ്‍ വെയില്‍ ഇറങ്ങുമ്പോള് നിയന്ത്രണം വിട്ട് ബില്ഡിങ്ങിലിടിച്ച് തീ പിടിച്ച് തെന്നിമാറി സമീപത്തെ കുഴിയില്‍ വീണത്.

സധാരണ ഗതിയില് നമ്മുടെ നാട്ടുകാരിലധികവും ഉപയോഗിച്ചു വരുന്ന എയറ്പോറ്ട്ടാണ് മംഗലാപുരം എങ്കിലും അപകടത്തില് നമ്മുടെ പ്രദേശത്തുകാരാരും ഉള്പ്പെട്ടതായി വിവരമില്ല.

മരിച്ചവരില്‍ ഉദുമ, പള്ളിക്കര കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെട്ടതായി വിവരമുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും മംഗലാപുരം, ദക്ഷിണ കന്നട, കാസര്‍കോട് ജില്ലക്കാരാണ്. വിമാനം ഒരു തീഗോളമായി റണ്‍ വെയിലൂടെ പറന്ന് സമീപത്തെ കുന്നിഞ്ചെരുവിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ദുരന്തമുണ്ടായ ഉടനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവനുണ്ടായിരുന്ന പത്തുപേരെ മാത്രമെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ രണ്ട് പേര്‍ പിന്നീട് മരിച്ചു.

വിമാനപകടത്തില് ഖാദിമുല് ഇസ്ലാം ജമാഅത്ത് ദുബൈ കമ്മിറ്റിയും, ഉദിനൂറ് മഹല്ല് എസ്.വൈ.എസ് യു.എ.ഇ കമ്മിറ്റിയും, യു.ഡബ്ള്യു.സി യും കടുത്ത ദുഖം രേഖപ്പെടുത്തി.