കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ശഅറെ മുബാറക് മസ്ജിദും, സാംസ്കാരിക കേരളത്തിന്റെ ചരിത്ര വികാസത്തില്‍ പുതിയൊരു മുന്നേറ്റത്തിനു കളമൊരുക്കുന്നതും, പ്രവാചക തിരു കേശം ഉള്‍പ്പെടെ നിരവധി ചരിത്ര സൂക്ഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതും ആയ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം ഇന്നലെ വൈകിട്ട് കോഴിക്കോട് നടന്നു. Full Story & Pictures >
The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2012, ജനുവരി 30, തിങ്കളാഴ്‌ച
2012, ജനുവരി 28, ശനിയാഴ്‌ച
ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം : ഉദിനൂരില്‍ നിന്നും പ്രത്യേക വാഹനം
ഉദിനൂര്‍: ജനു 30 നു കോഴിക്കോട് നടക്കുന്ന ശഅറെ മുബാറക്മസ്ജിദ് ശിലാസ്ഥാപന ചടങ്ങില്‍ സംബന്ധിക്കാനും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ 'വാര്‍ഷിക ഹുബ്ബു റസൂല്‍ (സ) പ്രഭാഷണം' ശ്രവിക്കാനും ഉദിനൂരില്‍ നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തിയതായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു. 30 നു കാലത്ത് 6 .30 നു ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാന്‍ സിയാറത്തിനു ശേഷം ജുമാ മസ്ജിദ് പരിസരത്ത് നിന്നും വാഹനം പുറപ്പെടും.
നെല്ലറ ഫുട്ബോള്‍: ഉദിനൂര്‍ മികച്ച പ്രകടനം നടത്തി
ദുബായ്: നെല്ലറ ട്രോഫിക്ക് വേണ്ടി യു.എ.ഇ യിലെ മികച്ച ഫുട്ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ ഉദിനൂരിന്റെ ടീമായ സോക്കര്‍ ദുബായ് മികച്ച പ്രകടനം നടത്തി. ക്വാര്‍ട്ടറിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സോക്കര്‍ ദുബായ് കളിക്കാര്‍ കാഴ്ച വെച്ചത്. Read Full Story & More Pictures
2012, ജനുവരി 27, വെള്ളിയാഴ്‌ച
വെള്ളി നിലാവ് - കാരുണ്യത്തിന്റെ പ്രവാചകര്‍ (സ്വ)
പ്രവാചക തിരുമേനി (സ്വ) തങ്ങളുടെ ചരിത്രം ഉപദേശങ്ങളായും ഗുണപാഠങ്ങളായും നിബിഡമാണ്. തിരുമേനി (സ്വ) അനാഥനായി ആണ് വളര്‍ന്നത്. ജനിക്കുന്നതിനു മുമ്പ് തന്നെ അവിടത്തെ പിതാവും ആറു വയസ്സുള്ളപ്പോള്‍ മാതാവും വഫാതായി. ഇരട്ട അനാഥത്വത്തിന്റെ വ്യഥ പക്ഷെ വാഴ്ത്തപ്പെട്ട മുത്ത് നബിയില്‍ കീടങ്ങള്‍ കൂട് കൂട്ടിയില്ല. പിതാമഹനായ അബ്ദുല്‍ മുതലിബും അതിനു ശേഷം പിതൃവ്യനായ അബൂ താലിബും തിരുമേനിയെ (സ്വ) വളര്‍ത്തി Read Full Story
2012, ജനുവരി 26, വ്യാഴാഴ്‌ച
നെല്ലറ ഫുട്ബോള്‍: ഉദിനൂര്‍ ടീം പങ്കെടുക്കും
ദുബായ്: നെല്ലറ ഫുഡ് പ്രോടക്റ്റ്സിന്റെ ആഭിമുഖ്യ ത്തില്‍ ദുബൈയില്‍ നടക്കുന്ന ഏക ദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഉദിനൂര്‍ നിവാസികളുടെ ടീമായ സോക്കര്‍ ദുബായ് പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ഖിസൈസ് ഇതിസാലാത്ത് ഗ്രൌണ്ടിലാണ് മത്സരം. ഉദിനൂര്‍ ടീമിനെ മജെസ്റ്റിക്ക് ഫര്‍ണിച്ചര്‍, ടീം വണ്‍ സ്റ്റീല്‍ എന്നീ സ്ഥാപനങ്ങളാണ് സ്പോണ്സര്‍ ചെയ്യുന്നത്.
2012, ജനുവരി 24, ചൊവ്വാഴ്ച
എ.കെ.സ്റ്റോര്‍ വിപുലീകരണം പൂര്‍ത്തിയായി
ഉദിനൂര്‍: വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ട പരതിച്ചാലിലെ എ.കെ.സ്റ്റോര്‍ വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കൂടുതല്‍ വിഭവങ്ങളും, പരിചയ സമ്പന്നരായ ജീവനക്കാരുമായി കഴിഞ്ഞ ദിവസം പുനരുല്‍ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാകുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാര്‍ അറിയിച്ചു. Read Full Story
2012, ജനുവരി 23, തിങ്കളാഴ്‌ച
വിശുദ്ധ ഉംറ കര്‍മ്മത്തിന്
ഷാര്‍ജ: ഉദിനൂര്‍ പരതിച്ചാലിലെ നങ്ങാരത്ത് മുഹമ്മദ് ബഷീര്‍ വിശുദ്ധ ഉംറ കര്‍മ്മത്തിന് പുറപ്പെടുന്നു. ഇപ്പോള്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഫെബ്രു ഒന്നാം തിയ്യതി ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് ഷാര്‍ജ കിംഗ് ഫൈസല്‍ മസ്ജിദിനു സമീപത്തു നിന്നും യാത്ര പുറപ്പെടുമെന്ന് ഉദിനൂര്‍ ബ്ലോഗ്സ്പോടിനെ അറിയിച്ചു. Read Full Story
2012, ജനുവരി 21, ശനിയാഴ്‌ച
തൃക്കരിപ്പൂര്‍ റെയിഞ്ച് നബിദിന സമ്മേളനം ഫെബ്രുവരിയില്‍
തൃക്കരിപ്പൂര്‍: റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും, മദ്രസ്സാ മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു വരാറുള്ള നബിദിന മഹാ സമ്മേളനം ഫെബ്രുവരി 17, 18, 19 തിയ്യതികളിലായി നടത്താന്‍ ഇവിടെ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ തീരുമാനമായി. Read Full Story
2012, ജനുവരി 20, വെള്ളിയാഴ്‌ച
വെള്ളി നിലാവ് - സല്‍ സ്വഭാവം
സല്‍ സ്വഭാവത്തിന് അമിതമായ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. സല്‍ സ്വഭാവം വഴി ഉന്നത സ്ഥാനം കൈവരിക്കാനും നന്മ വര്‍ധിപ്പിക്കാനും കാരണമാകുന്നു. "മഹദ് സ്വെഭാവതിന്റെ പൂര്‍ത്തീകരണത്തിന്നാണ് ഞാന്‍ നിയുക്തനായിരിക്കുന്നതെന്ന്" ഹബീബ് (സ്വ) ഉണര്‍ത്തുന്നുണ്ട്. നന്മ അഥവാ പുണ്യത്തിന്റെ നിര്‍വചനമായി നബി തിരുമേനി (സ്വ) പഠിപ്പിച്ചത് നന്മ എന്നാല്‍ സല്‍ സ്വഭാവം എന്നാകുന്നു. Read Full Story
2012, ജനുവരി 19, വ്യാഴാഴ്‌ച
2012, ജനുവരി 17, ചൊവ്വാഴ്ച
ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു
ദുബൈ: പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്ത്തിയാക്കിയ ദുബൈ – ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്ത് അടിസ്ഥാനപ്പെടുത്തി ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്ച്ച് ആദ്യവാരത്തില്‍ ദുബായിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്തിന്റെ പ്രതിനിധികളും പങ്കെടുക്കും. ചടങ്ങില്‍ ത്രിക്കരിപ്പൂര് മുനവ്വിര് കമ്മിറ്റിയുടെ ഭാരവാഹികള്‍, പ്രമുഖ പണ്ഡിതന്മാര്, പ്രവാസ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ആദ്യമായാണ് ത്രിക്കരിപ്പൂര് മുസ്ലിം ജമാഅത്ത് ഇത്തരം ഒരു ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.
2012, ജനുവരി 15, ഞായറാഴ്‌ച
ശുഭ്ര സാഗരം തീര്‍ത്ത് സഅദിയ സമ്മേളനം സമാപിച്ചു
കാസറഗോഡ്: വര്‍ദ്ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മത പണ്ടിതന്മാര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകൊര്‍ക്കനമെന്ന ആഹ്വാനത്തോടെ കാസറഗോഡ് ജാമിയ സഅദിയയുടെ 42 ആം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനമായി. READ FULL STORY
2012, ജനുവരി 13, വെള്ളിയാഴ്‌ച
ഉദിനൂര്‍ ബ്ലോഗ് രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിക്കും
ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം രണ്ടാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ഉദിനൂര്‍ ബ്ലോഗ് എഡിറ്റര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ തീരുമാനമായി. ഫെബ്രുവരിയില്‍ ഉദിനൂരില്‍ വെച്ച് നടത്തുന്ന ആഘോഷ പരിപാടിയില്‍ വിവിധ മീഡിയാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന സെമിനാര്‍, ഇസ്ലാമിക കലാ ആസ്വാദന വേദി, ബോധവല്‍ക്കരണം തുടങ്ങി വൈവിധ്യമായ പരിപാടികള്‍ ഉള്‍പ്പെടുത്തും. READ FULL STORY
വെള്ളി നിലാവ്
ഹബീബായ നബി (സ) പറഞ്ഞു "കര്മ്മങ്ങള്‍ നിയ്യത്തിനു അനുസരിച്ച് മാത്രമാകുന്നു" ഈ വചനത്തിന്റെ മഹത്വവും സ്ഥാനവും മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു മഹാന്‍ പറഞ്ഞു "ഈ ഹദീസ് ഇസ്ലാമിന്റെ മൂന്നില്‍ ഒരു ഭാഗമാണ്, എങ്ങനെയെന്നാല്‍ മനുഷ്യന്റെ കര്മ്മമങ്ങള്‍ ഹൃദയം, നാവ്, അവയവങ്ങള്‍ എന്നിവയിലൂടെയാണ് സംഭവിക്കുന്നത്. നിയ്യത് ആ മൂന്നു ഭാഗങ്ങളില്‍ ഏറ്റവും പ്രഥമമായ കര്മ്മമാണ്"
സഅദിയ വാര്‍ഷികം ദുബായില്‍ ഐക്യദാര്‍ഡട്യ സമ്മേളനം
ദുബായ്: ജനുവരി 14 , 15 തിയ്യതികളില്‍ നടക്കുന്ന കാസര്‍ഗോഡ് ജാമിയ സഅദിയ 42 ആം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബായില്‍ വിപുലമായ ഐക്യദാര്‍ഡട്യ സമ്മേളനം സംഘടിപ്പിക്കുന്നു.
ഇന്ന് (വെള്ളി) മഗരിബ് നിസ്കാര ശേഷം ദുബായ് ഖിസൈസിലുള്ള സഅദിയ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. READ FULL STORY
ഇന്ന് (വെള്ളി) മഗരിബ് നിസ്കാര ശേഷം ദുബായ് ഖിസൈസിലുള്ള സഅദിയ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. READ FULL STORY
2012, ജനുവരി 11, ബുധനാഴ്‌ച
ഉത്തരമേഖല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
തൃക്കരിപ്പൂര്‍: ഐ.എ.എം.ഇ.സ്‌കൂള്‍ സഹോദയ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുജമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉത്തരമേഖല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.ചെസ്സ് അക്കാദമി ഡയറക്ടര്‍ വി.വി.ബല്‍റാം ഉദ്ഘാടനം ചെയ്തു. കെ.ഹമീദ് അധ്യക്ഷനായി. ജാബിര്‍ സഖാഫി, എ.ബി.അബ്ദുള്ള, സി.അഷറഫ്, അബ്ദുള്‍ റഷീദ്, ഇസ്മയില്‍ സഅദി, എം.വി.പുഷ്പ, അബ്ദുള്‍ നാസര്‍ അമാനി എന്നിവര്‍ സംസാരിച്ചു. READ FULL STORY

രോഗികള്‍ക്ക് ആശ്വാസമായി നേത്ര പരിശോധനാ ക്യാമ്പ്
ഉദിനൂര്‍: ബ്രദേഴ്സ്പരത്തിച്ചാലിന്റെയും, കാഞ്ഞങ്ങാട് അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ നടന്ന നേത്ര പരിശോധനാ ക്യാമ്പ് ഉദിനൂരിലെയും പരിസര പ്രദേശങ്ങളിലെയും രോഗികള്‍ക്ക് ഏറെ ആശ്വാസമായി. കാലത്ത് 9 മണി മുതല്‍ ഉദിനൂര്‍ സുന്നി സെന്റര്‍ ഓടിറ്റൊരിയത്തില്‍ നടന്ന ക്യാമ്പില്‍ 175 ലധികം രോഗികള്‍ സംബന്ധിച്ചു. READ FULL STORY

2012, ജനുവരി 8, ഞായറാഴ്‌ച
ഉദിനൂര്‍ ഖാദിമുല്‍ഇസ്ലാം ജമാഅത്ത് പ്രവാസി സുരക്ഷാ ഫണ്ട് മൂന്നാം വര്‍ഷത്തിലേക്ക്
ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സുരക്ഷാ ഫണ്ട് (പി.എസ്.എഫ്) വിജയകരമായ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
2010ജനുവരിയില്‍ തുടക്കം കുറിച്ച പി.എസ്.എഫില്‍ ദുബായിലും പരിസര നഗരങ്ങളിലുമുള്ള ഉദിനൂര്‍ നിവാസികളായ 60 ഓളം മെമ്പര്‍മാര്‍ ഉണ്ട്. മെമ്പര്‍മാര്‍ പ്രതിമാസം നിക്ഷേപമായി നല്‍കുന്ന തുക ഉപയോഗിച്ച് പി.എസ്.എഫ് വിവിധ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളികളാകുക വഴി ഇതിനകം മുതല്‍ മുടക്കിന്റെ 32 ശതമാനത്തോളം ലാഭം കൈവരിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി. പ്രസ്തുത ലാഭ സംഖ്യയുടെ നിശ്ചിത ശതമാനം കേന്ദ്ര ജമാഅതിന്റെ പ്രവര്‍ത്തനത്തിനും, നാട്ടിലെ പാവപ്പെട്ടവരുടെ റിലീഫ് പ്രവര്‍ത്തനത്തിനുമായി നീക്കി വെക്കും.
മാര്‍ച്ച് ആദ്യ വാരം പി.എസ്.എഫ്ന്റെ വിപുലമായ ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കാനും ലാഭ വിഹിതം മെമ്പര്‍മാര്‍ക്ക് വീതിച്ചു നല്‍കാനും തീരുമാനിച്ചു. പി.എസ്.എഫ്ന്റെ പുതിയ ചെയര്‍മാനായി ടി.അബ്ദുല്‍ ഹമീദിനെയും, വൈസ് ചെയര്‍മാന്‍ ആയി എ.ജി. അബ്ദുല്‍ ജബ്ബാര്‍ ഹാജിയെയും തെരഞ്ഞെടുത്തു.
ടി.അബ്ദുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന എക്സിക്ക്യുട്ടീവ് യോഗത്തില്‍ ജനറല്‍ കണ്‍-വീനര്‍ ടി.സി ഇസ്മായില്‍ ചര്‍ച്ച അവതരിപ്പിച്ചു, ജോയിന്റ് കണ്‍-വീനര്‍മാരായ എം.റാഷിദ്, എന്‍.സുബൈര്‍, ശാഖാ സെക്രട്ടറി ടി. റഹമത്തുല്ല, ട്രഷറര്‍ ടി.പി.അബ്ദുല്‍ റഷീദ്, എന്‍.ബഷീര്‍ അഹമദ്, എ.ബി.അബ്ദുല്‍ സലാം, ടി.സി.സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.

2012, ജനുവരി 7, ശനിയാഴ്‌ച
അവിടെ സമരം ഇവിടെ കച്ചവടം പൊടിപൂരം
തൃക്കരിപ്പൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു സമരം ആരംഭിച്ചപ്പോള്‍ ത്രിക്കരിപ്പൂരിലെ പമ്പുകളില്‍ കച്ചവടം പൊടി പൊടിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ വാഹനങ്ങളുടെ നീണ്ട നിര രൂപാന്തരപ്പെട്ടു. പലരും മണിക്കൂറുകള്‍ കാത്തു നിന്നാണ് എണ്ണ അടിച്ചു മടങ്ങിയത്.
സൈനുല്‍ ആബിദ് പുത്തലത്ത്
നേത്ര പരിശോധനാ ക്യാമ്പ്: അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഉദിനൂര്‍: പരത്തിച്ചാല്‍ ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോഴ്സ് ക്ലബ്ബിന്റെയും, കാഞ്ഞങ്ങാട് അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള നേത്ര പരിശോധനാ ക്യാമ്പ് ഇന്ന് (8 1 2011 ഞായര്‍) കാലത്ത് 9 മണിക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കും.
'തെളിമയുള്ള കാഴ്ചയിലേക്ക് കൈ പിടിച്ചാനയിക്കാന്‍' എന്ന തലക്കെട്ടില്‍ നടക്കുന്ന ക്യാമ്പിന്റെ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടി ബ്രദേഴ്സ് ക്ല്ബ് പ്രസിടന്റ്റ് എം.കെ മുനീറിന്റെ അദ്ധ്യക്ഷതയില്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസ നേരും.
പ്രഗല്‍ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സൌജന്യ ശസ്ത്രക്രിയയും, കണ്ണട നിര്‍ദ്ദേശിക്കപ്പെടുന്ന രോഗികള്‍ക്ക് സൌജന്യ നിരക്കില്‍ കണ്ണടയും ലഭ്യമാകും. ശാസ്ത്രക്രിയ നിര്‍ദ്ദേ ശിക്കപ്പെടുന്ന രോഗികളുടെ യാത്ര, ഭക്ഷണം എന്നിവക്കുള്ള ചിലവുകള്‍ ക്ലബ്ബ് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മറ്റു നേത്ര രോഗമുള്ളവര്‍ക്ക് സൌജന്യ നിരക്കില്‍ തുടര്‍ ചികിത്സയും ലഭ്യമാകും.
2012, ജനുവരി 6, വെള്ളിയാഴ്‌ച
ജില്ലാ ഓര്‍ഫനേജ് ഫെസ്ടിനു എടച്ചാക്കൈ ഒരുങ്ങി
എടച്ചാക്കൈ: 18 - മത് ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റ് ശനിയാഴ്ച രാവിലെ മുതല്‍ എടച്ചാക്കൈ അല്‍ അമീന്‍ യത്തീം ഖാനയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. അനാഥരുടെ സര്‍ഗ വാസനകളും കായിക ശേഷിയും പരിപോഷിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലയിലെ അനാഥ അഗതി മന്ദിരങ്ങളിലേയും സദനങ്ങളിലെയും അന്തേവാസികള്‍ ഉള്‍പ്പടെ ആയിരത്തോളം ആളുകള്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് കായിക മത്സരങ്ങള്‍ എടച്ചാക്കൈ മൈതാനിയില്‍ ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് അംഗം അബ്ദുല്‍ സത്താര്‍ ഹാജി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് പാസ്റ്റില്‍ ചന്തേര എസ്.ഐ. ടി.പി.സുമേഷ് സല്യൂട്ട് സ്വീകരിക്കും.
കലാമത്സരങ്ങള്‍ രാവിലെ 11 ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുബാറക് ഹാജി അധ്യക്ഷത വഹിക്കും. 16 ഇനങ്ങളിലായി നാല് വേദികളിലാണ് മത്സരം. വൃദ്ധ ജനങ്ങള്‍ക്കായി 50 മീറ്റര്‍ നടത്തം, കസേര കളി, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷ മത്സരം എന്നിവ നടക്കും. വൈകിട്ട് ഏഴിന് സമാപന സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ടി.അഹമദ് മാസ്റ്റര്‍, എം.സി.ഖമറുദ്ദീന്‍, പി.കെ.ഫൈസല്‍, എം.രാമചന്ദ്രന്‍ മാസ്റ്റര്‍, വി.കെ.ഹനീഫാ ഹാജി, എം.എ.അഹമദ് വളാല്‍, ഇ.രാഘവന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

2012, ജനുവരി 3, ചൊവ്വാഴ്ച
സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ശില്‍പ്പ ശാല സമാപിച്ചു
ഉദിനൂരിനു പ്രത്യേക അംഗീകാരം
കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കേരളത്തിലുടനീളം നടന്നു വരുന്ന സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ട്യൂട്ടര്മാര്‍ക്കായി ശില്‍പ്പ ശാല സംഘടിപ്പിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വ്യവസ്ഥാപിതമായ രൂപത്തില്‍ ഏകീകൃത സിലബസ് അനുസരിച്ച് നടന്നു വരുന്ന സെന്ററുകളുടെ ട്യൂട്ടര്മാരും, കോര്‍ഡിനേറ്റര്‍മാരുമാണ് ശില്‍പ്പ ശാലയില്‍ പങ്കെടുത്തത്.
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിനെ പ്രതിനിധീകരിച്ചു ട്യൂട്ടര്‍ എം.എ.ജാഫര്‍ സാദിക്ക് സഅദി, കോര്‍ഡിനേറ്റര്‍മാരായ എ.ജി. ഖാലിദ്, സൈനുല്‍ ആബിദ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ നാല് വര്‍ഷക്കാലമായി മികച്ച നിലയില്‍ പ്രവര്‍ത്തിച്ച സെന്റര്‍ എന്ന നിലയില്‍ ഉദിനൂര്‍, വെള്ളാപ്പ് എന്നീ സെന്ററുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന പ്രസിടന്റ്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി, സ്കൂള്‍ ഓഫ് ഖുര്‍ആന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അലവി സഖാഫി കൊളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ശില്‍പ്പ ശാല യില്‍ അലവി സഖാഫി കൊളത്തൂര്‍ സംസാരിക്കുന്നു. |
===============================================
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)