Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജനുവരി 6, വെള്ളിയാഴ്‌ച

ജില്ലാ ഓര്‍ഫനേജ് ഫെസ്ടിനു എടച്ചാക്കൈ ഒരുങ്ങി

എടച്ചാക്കൈ: 18 - മത് ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റ് ശനിയാഴ്ച രാവിലെ മുതല്‍ എടച്ചാക്കൈ അല്‍ അമീന്‍ യത്തീം ഖാനയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. അനാഥരുടെ സര്‍ഗ വാസനകളും കായിക ശേഷിയും പരിപോഷിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.



ജില്ലയിലെ അനാഥ അഗതി മന്ദിരങ്ങളിലേയും സദനങ്ങളിലെയും അന്തേവാസികള്‍ ഉള്‍പ്പടെ ആയിരത്തോളം ആളുകള്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് കായിക മത്സരങ്ങള്‍ എടച്ചാക്കൈ മൈതാനിയില്‍ ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് അംഗം അബ്ദുല്‍ സത്താര്‍ ഹാജി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച്‌ പാസ്റ്റില്‍ ചന്തേര എസ്.ഐ. ടി.പി.സുമേഷ് സല്യൂട്ട് സ്വീകരിക്കും.


കലാമത്സരങ്ങള്‍ രാവിലെ 11 ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുഹമ്മദ്‌ മുബാറക് ഹാജി അധ്യക്ഷത വഹിക്കും. 16 ഇനങ്ങളിലായി നാല് വേദികളിലാണ് മത്സരം. വൃദ്ധ ജനങ്ങള്‍ക്കായി 50 മീറ്റര്‍ നടത്തം, കസേര കളി, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷ മത്സരം എന്നിവ നടക്കും. വൈകിട്ട് ഏഴിന് സമാപന സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.


വാര്‍ത്താ സമ്മേളനത്തില്‍ ടി.അഹമദ് മാസ്റ്റര്‍, എം.സി.ഖമറുദ്ദീന്‍, പി.കെ.ഫൈസല്‍, എം.രാമചന്ദ്രന്‍ മാസ്റ്റര്‍, വി.കെ.ഹനീഫാ ഹാജി, എം.എ.അഹമദ് വളാല്‍, ഇ.രാഘവന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.