ദുബായ്: നെല്ലറ ഫുഡ് പ്രോടക്റ്റ്സിന്റെ ആഭിമുഖ്യ ത്തില്‍ ദുബൈയില്‍ നടക്കുന്ന ഏക ദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഉദിനൂര്‍ നിവാസികളുടെ ടീമായ സോക്കര്‍ ദുബായ് പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് ഖിസൈസ് ഇതിസാലാത്ത് ഗ്രൌണ്ടിലാണ് മത്സരം. ഉദിനൂര്‍ ടീമിനെ മജെസ്റ്റിക്ക് ഫര്‍ണിച്ചര്‍, ടീം വണ്‍ സ്റ്റീല്‍ എന്നീ സ്ഥാപനങ്ങളാണ് സ്പോണ്സര്‍ ചെയ്യുന്നത്.