Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജനുവരി 17, ചൊവ്വാഴ്ച

ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്ത് ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു

ദുബൈ: പ്രവാസ ഭൂമിയില്‍ പ്രവര്‍ത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പൂര്ത്തിയാക്കിയ ദുബൈ – ത്രിക്കരിപ്പൂര് മുസ്ലിം ജമാ‌അത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിക്കരിപ്പൂര് മുസ്ലിം ജമാ‌അത്ത് അടിസ്ഥാനപ്പെടുത്തി ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. മാര്ച്ച് ആദ്യവാരത്തില്‍ ദുബായിയില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ത്രിക്കരിപ്പൂര് മുസ്ലിം ജമാ‌അത്തിന്റെ പ്രതിനിധികളും പങ്കെടുക്കും. ചടങ്ങില്‍ ത്രിക്കരിപ്പൂര് മുനവ്വിര് കമ്മിറ്റിയുടെ ഭാരവാഹികള്‍, പ്രമുഖ പണ്ഡിതന്മാര്, പ്രവാസ ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ആദ്യമായാണ് ത്രിക്കരിപ്പൂര് മുസ്ലിം ജമാ‌അത്ത് ഇത്തരം ഒരു ഗള്‍ഫ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.