Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ജനുവരി 8, ഞായറാഴ്‌ച

ഉദിനൂര്‍ ഖാദിമുല്‍ഇസ്ലാം ജമാഅത്ത് പ്രവാസി സുരക്ഷാ ഫണ്ട് മൂന്നാം വര്‍ഷത്തിലേക്ക്

ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ദുബായ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സുരക്ഷാ ഫണ്ട് (പി.എസ്.എഫ്) വിജയകരമായ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

2010ജനുവരിയില്‍ തുടക്കം കുറിച്ച പി.എസ്.എഫില്‍ ദുബായിലും പരിസര നഗരങ്ങളിലുമുള്ള ഉദിനൂര്‍ നിവാസികളായ  60 ഓളം മെമ്പര്‍മാര്‍ ഉണ്ട്. മെമ്പര്‍മാര്‍ പ്രതിമാസം നിക്ഷേപമായി  നല്‍കുന്ന തുക ഉപയോഗിച്ച് പി.എസ്.എഫ് വിവിധ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളികളാകുക വഴി ഇതിനകം മുതല്‍ മുടക്കിന്റെ 32 ശതമാനത്തോളം ലാഭം കൈവരിച്ചതായും  ഭാരവാഹികള്‍ വ്യക്തമാക്കി. പ്രസ്തുത ലാഭ സംഖ്യയുടെ നിശ്ചിത ശതമാനം കേന്ദ്ര ജമാഅതിന്റെ പ്രവര്‍ത്തനത്തിനും, നാട്ടിലെ പാവപ്പെട്ടവരുടെ റിലീഫ്  പ്രവര്‍ത്തനത്തിനുമായി നീക്കി വെക്കും.  

മാര്‍ച്ച് ആദ്യ വാരം പി.എസ്.എഫ്ന്റെ വിപുലമായ ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കാനും ലാഭ വിഹിതം മെമ്പര്‍മാര്‍ക്ക് വീതിച്ചു നല്‍കാനും തീരുമാനിച്ചു. പി.എസ്.എഫ്ന്റെ പുതിയ ചെയര്‍മാനായി ടി.അബ്ദുല്‍ ഹമീദിനെയും, വൈസ് ചെയര്‍മാന്‍ ആയി എ.ജി. അബ്ദുല്‍ ജബ്ബാര്‍ ഹാജിയെയും  തെരഞ്ഞെടുത്തു.

ടി.അബ്ദുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന എക്സിക്ക്യുട്ടീവ് യോഗത്തില്‍ ജനറല്‍ കണ്‍-വീനര്‍ ടി.സി ഇസ്മായില്‍ ചര്‍ച്ച അവതരിപ്പിച്ചു, ജോയിന്റ് കണ്‍-വീനര്‍മാരായ എം.റാഷിദ്, എന്‍.സുബൈര്‍, ശാഖാ സെക്രട്ടറി ടി. റഹമത്തുല്ല, ട്രഷറര്‍ ടി.പി.അബ്ദുല്‍ റഷീദ്, എന്‍.ബഷീര്‍ അഹമദ്, എ.ബി.അബ്ദുല്‍ സലാം, ടി.സി.സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.