തൃക്കരിപ്പൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു സമരം ആരംഭിച്ചപ്പോള്‍ ത്രിക്കരിപ്പൂരിലെ പമ്പുകളില്‍ കച്ചവടം പൊടി പൊടിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ വാഹനങ്ങളുടെ നീണ്ട നിര രൂപാന്തരപ്പെട്ടു. പലരും മണിക്കൂറുകള്‍ കാത്തു നിന്നാണ് എണ്ണ അടിച്ചു മടങ്ങിയത്.
സൈനുല്‍ ആബിദ് പുത്തലത്ത്