ഉദിനൂര്‍: ജനു 30 നു കോഴിക്കോട് നടക്കുന്ന ശഅറെ മുബാറക്മസ്ജിദ് ശിലാസ്ഥാപന ചടങ്ങില്‍ സംബന്ധിക്കാനും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ 'വാര്‍ഷിക ഹുബ്ബു റസൂല്‍ (സ) പ്രഭാഷണം' ശ്രവിക്കാനും ഉദിനൂരില്‍ നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തിയതായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു. 30 നു കാലത്ത് 6 .30 നു ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാന്‍ സിയാറത്തിനു ശേഷം ജുമാ മസ്ജിദ് പരിസരത്ത് നിന്നും വാഹനം പുറപ്പെടും.