The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2013, ജനുവരി 31, വ്യാഴാഴ്‌ച
2013, ജനുവരി 29, ചൊവ്വാഴ്ച
KIJU Meelad Rally
ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെയും, ലജ്നതു തുലബായുടെയും സംയുക്താഭിമുഖ്യത്തില്‍ വര്‍ണ്ണ ശബളമായ നബിദിന ഘോഷ യാത്ര നടത്തി. ഇന്നലെ കാലത്ത് ഉദിനൂര്‍ മമ്പ ഉല്‍ ഉലൂം മദ്രസ്സ പരിസരത്ത് നിന്നാരംഭിച്ച ഘോഷ യാത്ര മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങി. മഹല്ല് നിവാസികള്‍ വമ്പിച്ച വരവെല്‍പ്പായിരുന്നു ഘോഷ യാത്രക്ക് നല്‍കിയിരുന്നത്.
2013, ജനുവരി 23, ബുധനാഴ്‌ച
ഉദിനൂരിനെ പുളകമണിയിച്ച് എസ്.വൈ.എസ് മീലാദ് ഘോഷ യാത്ര
ഉദിനൂര്‍: പ്രവാചക ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ 12 ന്‍റെ പ്രഭാതത്തില്‍ ഉദിനൂരിന്‍റെ മണല്‍ തരികളെ പുളകമണിയിച്ച് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസും, എസ്.എസ്.എഫും, എസ്.ബി.എസും ചേര്‍ന്ന് ഉജ്ജ്വല മീലാദ് ഘോഷ യാത്ര നടത്തി. കാലത്ത് 8 മണിക്ക് ഉദിനൂര്‍ സുന്നി സെന്റര് പരിസരത്ത് നിന്ന് സംഘടനാ നേതാക്കളുടെയും, കാരണവന്മാരുടെയും, കൊച്ചു വിദ്യാര്‍ഥികളുടെയും അകമ്പടിയോടെയും ആരംഭിച്ച ഘോഷ യാത്ര മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സുന്നീ സെന്റര്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് സുന്നി സെന്ററില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മൌലിദ് പാരായണം നടന്നു. ളുഹര്‍ നിസ്കാര ശേഷം സുന്നി സെന്റില്‍ അരി വിതരണം നടക്കും.
സഹകരിച്ചവര്‍ക്ക് നന്ദി: നേതാക്കള്‍
ഉദിനൂര്‍: മഹല്ലിന്റെ ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ എസ്.വൈ.എസ് നബിദിന ജാഥ വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളായ ടി.പി മഹമൂദ് ഹാജി, സൈനുല്‍ ആബിദ് പുത്തലത്ത്, ടി.പി. നൌഫല്‍ സഅദി, ടി. മുഷ്താഖ്, പി.ജുബൈര്‍, എം.ഇര്‍ഷാദ് എന്നിവര്‍ നന്ദി അറിയിച്ചു. നന്മക്കു വേണ്ടി മുന്നിട്ടിറങ്ങുന്നവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം ഒരിക്കല്‍ കൂടി പ്രകടിപ്പിച്ച മഹല്ല് നിവാസികളുടെ സമീപനം അങ്ങേയറ്റം അഭിനന്ദനീയമാണ് എന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പുത്തലത്ത് ഘോഷ യാത്രക്ക് ശേഷം ഉദിനൂര്‍ ബ്ലോസ്പോട്ടിനോട് പറഞ്ഞു. See more pictures
2013, ജനുവരി 22, ചൊവ്വാഴ്ച
ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് നബിദിന ഘോഷയാത്രയും മൗലിദ് പാരായണവും
ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്രയും മൗലിദ് പാരായണവും സംഘടിപ്പിക്കുന്നു. ജനുവരി 24 വ്യാഴം (റബീ ഉല്‍ അവ്വല്‍ 12) കാലത്ത് 7 മണിക്ക് ഉദിനൂര്‍ സുന്നി സെന്റര് പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷ യാത്ര മഹല്ലിന്റെ മുഴുവന്‍ ഭാഗങ്ങളിലും നബി ദിന സന്ദേശം എത്തിക്കും. തുടര്‍ന്ന് സുന്നി സെന്ററില്‍ നടക്കുന്ന മൌലിദ് പാരായണത്തിന് പ്രൊഫ: മുഹമ്മദ് സാലിഹ് സ അദി, ടി.പി നൌഫല്‍ സ അദി, ഹാഫിസ് പി.ജാബിര്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എല്ലാ വര്‍ഷവും വിതരം ചെയ്യാറുള്ള അരി വിതരണം ളുഹര്‍ നിസ്കാര ശേഷം സുന്നി സെന്ററില്‍ നടക്കും.
2013, ജനുവരി 17, വ്യാഴാഴ്‌ച
2013, ജനുവരി 9, ബുധനാഴ്‌ച
അബൂബക്കര്‍ സഅദിയെ ആദരിച്ചു
ദുബൈ: യു.എ.ഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കുറിച്ച് ഗ്രന്ഥ രചന നടത്തി ശ്രദ്ദേയനായ കാസറഗോഡ് ജില്ലക്കാരനായ അബൂബക്കര്‍ സഅദി നെക്രാജിനെ തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്ലാമി ദുബൈ കമ്മിറ്റി ആദരിച്ചു. എം.എ.മുഹമ്മദ് മുസ്ലിയാര്‍, മുനീര്‍ ബാഖവി എന്നിവര്‍ ചേര്‍ന്ന് സഅദി യെ പൊന്നാട അണിയിക്കുകയും, ടി.പി. അബ്ദുല്‍ സലാം ഹാജി ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. നാസര്‍ സഅദി, എം.ടി.പി അബൂബക്കര്‍ മൗലവി, ടി.സി,ഇസ്മായില്‍ ഉദിനൂര്‍, താജുദ്ദീന്‍ ഉദുമ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
2013, ജനുവരി 7, തിങ്കളാഴ്‌ച
പ്രവാസി ഭാരതീയ ദിവസ് കൊച്ചിയില്‍ ആരംഭിച്ചു. ഒന്നാം ദിനം ‘പ്രവാസി പരാതി ദിവസ്’
കൊച്ചി : പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസജീവിതത്തിനിടയിലെ കഷ്ടപ്പാടുകളും നൂലാമാലകളും
ഇപ്പോഴും തുടരുന്നതിന്റ്റെ വേദന പറഞ്ഞു തീര്ക്കാന്‍ പ്രവാസികള്‍ക്ക് ഒരു ദിവസം
പോരായിരുന്നു.ഗള്‍ഫിലെ തങ്ങളുടെ പറഞ്ഞു തീരാത്ത കഥകളോടെയാണ് പ്രവാസി ഭാരതീയ
ദിവസിലെ ആദ്യ ദിനത്തിലെ ചര്‍ച്ച അവസാനിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍
എന്ന വിഷയത്തില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെ ഒമാന്‍ ഹാളിലായിരുന്നു
ചര്‍ച്ചകള്‍ നടന്നത് .ഗള്‍ഫില്‍ വിമാനമിറങ്ങുമ്പോള്‍ എംബസി അധികൃതരില്‍ നിന്നുള്ള
ആദ്യ അവഗണനയില്‍ തുടങ്ങി മടങ്ങിയെത്തി സ്വന്തം നാട്ടില്‍ പ്രവാസി ജീവിതം
നയിക്കേണ്ടി വരുന്ന ഗതികേടിലേക്ക് വരെ വേദനകള്‍ പടര്‍ന്നു
കയറി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഗള്‍ഫ് യാത്രക്കാരോട് കാട്ടുന്ന
ചിറ്റമ്മ നയം ഏറെ പ്പേരും ചൂണ്ടിക്കാട്ടി.എയര്‍ കേരള യാഥാര്‍ഥ്യമാക്കാന്‍ എന്ത്
ത്യാഗത്തിനും തയാറാണെന്ന പ്രഖ്യാപനങ്ങളും ഇവരിലേറെപ്പേരും നടത്തി.
ഗള്‍ഫിലെ അവധി മാസങ്ങളടങ്ങുന്ന ജൂണ്‍,ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് എയര്‍ ഇന്ത്യ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത്..
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ട് ഉണ്ടായിരുന്ന വിമാന സര്‍വീസുകള്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. പ്രവാസികളുടെ യാത്രാ പ്രശ്നം ചര്‍ച്ച ചെയ്യുന്ന സെഷനില്‍ വ്യോമയാന മന്ത്രിയുടെയോ മലയാളിയായ സഹമന്ത്രി കെ.സി. വേണുഗോപാലിന്റ്റെ എങ്കിലും സാന്നിധ്യം ഉറപ്പാക്കേണ്ടിയിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയില്‍ സ്പോണ്‍സര്‍മാര്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന രീതി വലിയ പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. പാസ്പോര്‍ട്ട് പുതുക്കേണ്ടി വരുമ്പോള്‍ സ്പോണ്‍സറുടെ കത്ത് വേണമെന്ന നിബന്ധന ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ വിദേശിയായ സ്പോണ്‍സറുടെ കത്ത് നല്‍കാന്‍ എംബസി അധികൃതര്‍ നിര്‍ബന്ധം ചെലുത്തുന്ന രീതിക്ക് പരിഹാരമുണ്ടാക്കണം.
പാസ്പോര്‍ട്ടിലെ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തന്നെ യാത്രക്കാരനെതിരെ തിരിയുന്ന നടപടിക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. ചെറിയ കുറ്റങ്ങളുടെയും തന്റ്റെതല്ലാത്ത ചെയ്തികളുടേയും പേരില്‍ നൂറുകണക്കിന് ഇന്ത്യാക്കാരാണ് ഗള്‍ഫിലെ വിവിധ ജയിലുകളില്‍ നരകയാതന അനുഭവിച്ച് ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് നിയമസഹായം ലഭിക്കുന്ന സംവിധാനമില്ല.
ഗള്‍ഫില്‍ മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒട്ടേറെ നൂലാമാലകള്‍ നിലനില്‍ക്കുകയാണ്. അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ പോലും എംബസി ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കാറില്ല.ഒന്നും രണ്ടും മാസങ്ങളാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിവരുന്നത്. ഇതിനുള്ള ചെലവ് കോണ്‍സുലേറ്റ് വഹിക്കുന്ന നയമുണ്ടാക്കണം,മുഖ്യമന്ത്രി ഗള്‍ഫിലെത്തി പ്രവാസി സമ്പര്‍ക്ക പരിപാടി നടത്തണം. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരാവുന്നതിന്‍െറ പരിധി വര്‍ധിപ്പിക്കണമെന്നും രേഖകളുടെ അറ്റസ്റ്റേഷന് കേരളത്തില്‍ കേന്ദ്രം തുടങ്ങണം ,ഉന്നത വിദ്യാഭ്യാസത്തിന് ഗള്‍ഫ് നാടുകളില്‍ സൗകര്യമില്ലാത്തതിനാല്‍ പ്രവാസികളുടെ മക്കള്‍ക്ക് നാട്ടില്‍ സാങ്കേതിക മേഖലകളിലുള്‍പ്പെടെ ഉന്നത പഠനത്തിന് സംവിധാനം ഉറപ്പാക്കണം. എന്‍.ആര്‍.ഐ ക്വാട്ടയുണ്ടാക്കി അമിത ഫീസ് ഈടാക്കുന്നതും നിര്‍ത്തണം,നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിക്കണം. എംബസികളില്‍ പ്രവാസികളുടെ കാര്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാനാകുന്ന ഉദ്യോഗസ്ഥരെ നിയമിക്കണം. കൂടാതെ ഒരു മലയാളി ഉദ്യോഗസ്ഥനും ഉണ്ടാകണം, പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയെങ്കിലും പേരുചേര്‍ക്കാന്‍ സംവിധാനമുണ്ടാക്കുകയും വോട്ട് രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുകയും വേണം. ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന പദ്ധതികള്‍ നടപ്പാക്കണം. പ്രവാസി ക്ഷേമ നിധി പദ്ധതി പ്രായപരിധി 60ആക്കാനുള്ള തീരുമാനം നടപ്പാക്കണം ..എനിങ്ങനെ നീളുന്നു പ്രവാസികളുടെ ആവശ്യങ്ങള്‍ ...എന്നാല്‍ ഇതില്‍ എതോക്കെ കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന സജീവ ചര്‍ച്ചയിലാണ് അധികാരികള്‍ ...

2013, ജനുവരി 6, ഞായറാഴ്‌ച
കായിക അധ്യാപക പുരസ്‌കാരത്തിന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ വി.പി.ജയകുമാര്‍ അര്‍ഹനായി.
ഉദിനൂര്‍: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2010-11 വര്‍ഷത്തെ അധ്യാപക പുരസ്‌കാരത്തിന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ വി.പി.ജയകുമാര്‍ അര്‍ഹനായി. സമ്പൂര്‍ണ
കായികക്ഷമതാപദ്ധതിയില്‍ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ്
അംഗീകാരം. സ്‌കൂളിലെ 69 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ കായികക്ഷമത നേടിയിരുന്നു. 20,000 രൂപയും പ്രശസ്തിപത്രവുമാണ്
അവാര്‍ഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ ഉപഹാരം നല്കി.
ജയകുമാറിന് തിങ്കളാഴ്ച സ്‌കൂളില്‍ സ്വീകരണം നല്കും. വൈകിട്ട് മൂന്നിന് നടക്കാവില്‍നിന്ന് സ്‌കൂളിലേക്ക് ആനയിക്കും. സ്വീകരണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ സ്വദേശിയാണ് ജയകുമാര്‍.
ജയകുമാറിന് തിങ്കളാഴ്ച സ്‌കൂളില്‍ സ്വീകരണം നല്കും. വൈകിട്ട് മൂന്നിന് നടക്കാവില്‍നിന്ന് സ്‌കൂളിലേക്ക് ആനയിക്കും. സ്വീകരണം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ സ്വദേശിയാണ് ജയകുമാര്‍.
മനുഷ്യസാഗരം തീര്ത്ത് മര്‍കസ് സമ്മേളനം സമാപിച്ചു
കാരന്തൂര്‍ :മര്‍ക്കസിന്റ്റെ വിളികേട്ട് ഒരുമയോടെ ഒരേ ലക്ഷ്യവുമായി എത്തിയ ജന സാഗരം കാരന്തൂറിനെ പാല്‍കടലാക്കി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാരന്തൂര്‍ മര്‍കസ് ലക്ഷ്യമാക്കി എത്തിയ പതിനായിരങ്ങള്‍ മര്‍കസ് നഗറില്‍ മഹാ സംഗമം തീര്‍ത്തു. സമീപകാലത്തൊന്നും കോഴിക്കോട് നഗരം കണ്ടിട്ടില്ലാത്ത അത്ര വന്‍ ജനക്കൂട്ടമാണ് മര്‍കസ് മുപ്പത്തി അഞ്ചാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്.
താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള് അധ്യക്ഷം വഹിച്ച സമാപന സമ്മേളനം ദുബൈ ഇന്റര്‍ നാഷണല്‍ ഖുര്‍ ആന്‍ സ്റ്റഡീസ് ഡയരക്ടര്‍ ആരിഫ് അബ്ദുല്‍ കരീം ജല്ഫാര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കൊപ്പം മത നിയമങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണത്തെപ്പറ്റി ഭരണനേതൃത്വവും നീതിപീഠവും ആലോചിക്കണമെന്ന് അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു .മര്‍കസ് വാര്‍ഷിക സമാപന സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .മത പഠനം പൂര്‍ത്തിയാക്കിയ 900 യുവ പണ്ഡിതര്‍ക്കു സഖാഫി ബിരുദവും , ഖുര്‍ ആന്‍ മനപ്പാഠമാക്കിയ 40 പേര്‍ക്ക് ഹാഫിസ് സര്‍ട്ടിഫിക്കറ്റും സിറിയയിലെ പണ്ഡിതന്‍ മുഹമ്മദ് ഈദ് അബ്ദുള്ള യഹ്കൂബ് വിതരണം ചെയ്തു.
ആഗോള തലത്തില്‍ മുസ്ലിം സമൂഹം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സമുദായ മനസ്സുകള്‍ ഒന്നാകണമെന്നും ഭിന്നിപ്പിന്റ്റെ സ്വരം നല്ലതല്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റ്റെ ഭാഗമായി നടന്ന പണ്ഡിത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യയുടെ കാര്യത്തില്‍ മുസ്ലിം സമൂഹം മികച്ചുനിന്ന കാലഘട്ടമുണ്ടായിരുന്നു. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണം. മര്‍കസിന്റ്റെ കീഴില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റി ഇതിന്റ്റെ മുന്നോടിയാണെന്ന് പ്രത്യാശിക്കുന്നതായും ബഷീര്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ അഭ്യന്തര മന്ത്രി നാസര്‍ അസ്ലം, സുന്നി വിദ്യാഭ്യാസ ബോര്‍ഡു പ്രസി : എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി , മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി , മജീദ് കക്കാട് എന്നവര്‍ പ്രസംഗിച്ചു.
2013, ജനുവരി 5, ശനിയാഴ്‌ച
കാരന്തൂര് മര്‍കസ് പ്രതീക്ഷ നല്‍കുന്നു -മുഖ്യമന്ത്രി
കാരന്തൂര്‍ : ലോകത്ത് അസ്വസ്ഥത പടരുന്ന ഈ കാലത്ത് സമാധാനത്തിനും
ശാന്തിക്കും പരസ്പരവിശ്വാസത്തിനും ഏറെ പ്രസക്തിയുണ്ടെന്നും ഇതറിഞ്ഞുകൊണ്ട്
സമൂഹത്തിന്റ്റെ ഉയര്‍ച്ചക്കുവേണ്ടി കാരന്തൂര്‍ മര്‍കസ് നടത്തുന്ന ശ്രമങ്ങളെ
അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാരന്തൂര്‍ മര്‍കസ്
മുപ്പത്തി
അഞ്ചാം വാര്‍ഷികത്തോടനുബന്ധിചുള്ള സമാധാന സമ്മേളനം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മര്‍കസ് സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നുവെന്നും അതുകൊണ്ടുതന്നെ മര്‍കസിന് നല്‍കുന്ന പിന്തുണ സര്‍ക്കാറിന്റ്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു..കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസംകൊണ്ടു മാത്രമേ സമൂഹത്തില്‍ സമാധാനമുണ്ടാക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റ്റെ ഗുണനിലവാരം കുറഞ്ഞതാണ് യുവാക്കള്‍ നേരിടുന്ന വെല്ലുവിളിയെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. വിദ്യാഭ്യാസ ഗുണനിലവാരത്തകര്‍ച്ച കാരണം ഇന്ത്യക്കാര്‍ ലോകത്ത് പിന്തള്ളപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ എം.എ. യൂസഫലി സമാധാന സന്ദേശം വായിച്ചു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, കശ്മീര്‍ ആഭ്യന്തരമന്ത്രി നാസിര്‍ ഗുലാം ഗാമി, അബൂദബി പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് ഹുസൈന്‍ മുഹമ്മദ് അബ്ദുല്‍ ഖാജ, അബൂദബി പൊലീസ് സെക്യൂരിറ്റി മീഡിയ മേധാവി അഹ്മദ് ഹമദ് നസീബ് ബല്‍ മൂര്‍ അല്‍മന്‍സൂരി, അഹ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ദമാനി, അബൂദബി പൊലീസ് സൊക്യൂരിറ്റി മീഡിയ എഡിറ്റര്‍ മുരളി നായര്‍, ശറഫിയ പോളിക്ളിനിക് മാനേജിങ് ഡയറക്ടര്‍ കെ.ടി. റബീഉല്ല, ഫാത്തിമ മെഡി. ഗ്രൂപ് എം.ഡി ഡോ. ഹുസൈന്‍, ഇന്‍ഡോ ഇസ്ലാമിക് സെന്‍റര്‍ (ദല്‍ഹി) പ്രസിഡന്‍റ് സിറാജുദ്ദീന്‍ വിര്‍ശി, കെ.എം.സി.ടി ചെയര്‍മാന്‍ ഡോ. കെ. മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അബ്ദുല്‍ഹകീം അസ്ഹരി സ്വാഗതവും മുനീര്‍ പാണ്ഡ്യാല നന്ദിയും പറഞ്ഞു. മനുഷ്യാവകാശ സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ‘നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും’ സെമിനാര്‍ പൊതുമരാമത്തു മന്ത്രി ഇബ്രാഹിംകുഞ്ഞും ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളി സമ്മേളനം കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. പി.സി. ഇബ്രാഹീം മാസ്റ്റര്‍ അ്യക്ഷത വഹിച്ചു. എളമരം കരീം എം.എല്‍.എ സംസാരിച്ചു. ജനലക്ഷങ്ങളെ സാക്ഷിയാക്കി ഇന്ന് രാത്രിയോടെ മുപ്പത്തി അഞ്ചാം വാര്‍ഷിക സമ്മേളനത്തിനു സമാപിക്കും . ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ ഡയറക്ടര്‍ ശൈഖ് ആരിഫ് അബ്ദുല്‍കരീം ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്യും. ശൈഖ് മുഹമ്മദ് ഈദ് അബ്ദുല്ല യഅ്ഖൂബ് (സിറിയ) സനദ്ദാനം നിര്‍വഹിക്കും.

മര്‍കസ് 35 ആം വാര്‍ഷികം: സമാപന സമ്മേളനം നാളെ
കാരന്തൂര്‍: ആഗോള തലത്തില്‍ അഹല്സ്സുന്നയുടെ ആശയും, ആവേശവും, പ്രചോദനവുമായ കാരന്തൂര്‍ മര്കസുസ്സഖാഫതി സ്സുന്നിയ്യ 35 ആം വാര്‍ഷിക 16 ആം സനദ് ദാന മഹാ സമ്മേളനത്തിന്‍റെ സമ്പൂര്‍ണ്ണ സമാപനം നാളെ ഞായര്‍ വൈകു: 4 മണിക്ക് മര്‍കസ് നഗറില്‍ നടക്കും. ജന ലക്ഷങ്ങള്‍ സംഗമിക്കുന്ന സമാപന വേദിയില്‍ കണ്ണികളാവാന്‍ ഉദിനൂരില്‍ നിന്നുള്ള പ്രവര്‍ത്തക സംഘം കാലത്ത് 8 മണിക്ക് യാത്ര തിരിക്കും. സമാപന വേദിയില്‍ വിശിഷ്ടാതിഥി മദീന മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ എത്തുന്നത് സുന്നീ കൈരളിക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സെഷനുകളില്‍ മസ്ജിദുല്‍ ഖിബ്-ല തൈനിയിലെ ഇമാമും, മസ്ജിദുല്‍ ഖുബായിലെ ഇമാമും പങ്കെടുത്തിരുന്നു.
2013, ജനുവരി 3, വ്യാഴാഴ്‌ച
യുനീക് എജുക്കോം സെന്‍റര്‍ രണ്ടാം ഘട്ട വാര്‍പ്പ് കഴിഞ്ഞു
ലക്‌ഷ്യം വിളിപ്പാടകലെ
ഉദിനൂര്‍: ഉദിനൂരിന്റെ വൈജ്ഞാനിക, സാംസ്കാരിക, മത, സാമൂഹ്യ രംഗത്ത് വഴിത്തിരിവാകുന്ന ബഹുമുഖ പദ്ധതിയായ യുനീക് എജുക്കോം സെന്‍ററിന്റെ രണ്ടാം ഘട്ട വാര്‍പ്പ് കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ രംഗങ്ങള്‍ ക്യാമറക്കണ്ണിലൂടെ. for more pictures pls click here
2013, ജനുവരി 1, ചൊവ്വാഴ്ച
പുതു വര്‍ഷത്തില്‍ മുഖംമിനുക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ്
ദുബൈ :കേരള ഭക്ഷണവും മലയാളമറിയുന്ന ജീവനക്കാരുമായി മുഖംമിനുക്കി കേരളത്തില്‍നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങി . ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കേരളത്തിന്റെ തനത് ഭക്ഷണങ്ങളായിരിക്കും ലഭിക്കുക . ഇതോടൊപ്പം തന്നെ മലയാളമറിയുന്ന ഒരാളെങ്കിലും കാബിന്‍ക്രൂവായി ഉണ്ടായിരിക്കും . ഉച്ചയ്ക്ക് കേരള രീതിയിലുള്ള സദ്യയായിരിക്കും യാത്രക്കാര്‍ക്ക്. ചോറും സാമ്പാറും നാലുതരം കറികളും ഉണ്ടാകും.രാവിലെ ഇഡ്ഡലി, ദോശ, പുട്ട് കടല, നൂലപ്പം, ഇടിയപ്പം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക. ഇതോടൊപ്പം പ്രത്യേക മലബാര്‍ ഭക്ഷണപാക്കേജും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട് . തലശ്ശേരി ബിരിയാണിയും ഇതില്‍പ്പെടുന്നു .
ഇന്ന് മുതല്‍ വിമാനത്തില്‍ യാത്രക്കാര്‍ക്കായുള്ള അറിയിപ്പുകളും മലയാളത്തില്‍ ആയിരിക്കും മുഴങ്ങുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മലയാളമുഖം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മിനുക്കല്‍ തന്ത്രങ്ങള്‍ എല്ലാം ...ഒപ്പം എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതില്‍ അധിക പേരും മലയാളികളാണ് എന്ന സത്യവും...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)