Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജനുവരി 6, ഞായറാഴ്‌ച

മനുഷ്യസാഗരം തീര്ത്ത് മര്‍കസ് സമ്മേളനം സമാപിച്ചു


കാരന്തൂര്‍ :മര്‍ക്കസിന്റ്റെ വിളികേട്ട് ഒരുമയോടെ ഒരേ ലക്ഷ്യവുമായി എത്തിയ ജന സാഗരം കാരന്തൂറിനെ പാല്‍കടലാക്കി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാരന്തൂര്‍ മര്‍കസ് ലക്ഷ്യമാക്കി എത്തിയ പതിനായിരങ്ങള്‍ മര്‍കസ് നഗറില്‍ മഹാ സംഗമം തീര്‍ത്തു. സമീപകാലത്തൊന്നും കോഴിക്കോട് നഗരം കണ്ടിട്ടില്ലാത്ത അത്ര വന്‍ ജനക്കൂട്ടമാണ് മര്‍കസ് മുപ്പത്തി അഞ്ചാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്.
         താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള് അധ്യക്ഷം വഹിച്ച സമാപന സമ്മേളനം ദുബൈ ഇന്റര്‍ നാഷണല്‍ ഖുര്‍ ആന്‍ സ്റ്റഡീസ് ഡയരക്ടര്‍ ആരിഫ് അബ്ദുല്‍ കരീം ജല്ഫാര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കൊപ്പം മത നിയമങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊള്ളുന്ന നിയമനിര്‍മാണത്തെപ്പറ്റി ഭരണനേതൃത്വവും നീതിപീഠവും ആലോചിക്കണമെന്ന് അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു .മര്‍കസ് വാര്‍ഷിക സമാപന സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .മത പഠനം പൂര്‍ത്തിയാക്കിയ 900 യുവ പണ്ഡിതര്‍ക്കു സഖാഫി ബിരുദവും , ഖുര്‍ ആന്‍ മനപ്പാഠമാക്കിയ 40 പേര്‍ക്ക് ഹാഫിസ് സര്‍ട്ടിഫിക്കറ്റും സിറിയയിലെ പണ്ഡിതന്‍ മുഹമ്മദ് ഈദ് അബ്ദുള്ള യഹ്കൂബ് വിതരണം ചെയ്തു.
       ആഗോള തലത്തില്‍ മുസ്ലിം സമൂഹം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ സമുദായ മനസ്സുകള്‍ ഒന്നാകണമെന്നും ഭിന്നിപ്പിന്റ്റെ സ്വരം നല്ലതല്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റ്റെ ഭാഗമായി നടന്ന പണ്ഡിത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യയുടെ കാര്യത്തില്‍ മുസ്ലിം സമൂഹം മികച്ചുനിന്ന കാലഘട്ടമുണ്ടായിരുന്നു. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണം. മര്‍കസിന്റ്റെ കീഴില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റി ഇതിന്റ്റെ മുന്നോടിയാണെന്ന് പ്രത്യാശിക്കുന്നതായും ബഷീര്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ അഭ്യന്തര മന്ത്രി നാസര്‍ അസ്ലം, സുന്നി വിദ്യാഭ്യാസ ബോര്‍ഡു പ്രസി : എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി , മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ്‌ ഫൈസി , മജീദ്‌ കക്കാട് എന്നവര്‍ പ്രസംഗിച്ചു.