Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജനുവരി 5, ശനിയാഴ്‌ച

മര്‍കസ് 35 ആം വാര്‍ഷികം: സമാപന സമ്മേളനം നാളെ

കാരന്തൂര്‍: ആഗോള തലത്തില്‍ അഹല്സ്സുന്നയുടെ ആശയും, ആവേശവും, പ്രചോദനവുമായ കാരന്തൂര്‍ മര്കസുസ്സഖാഫതി സ്സുന്നിയ്യ 35 ആം വാര്‍ഷിക 16 ആം സനദ് ദാന മഹാ സമ്മേളനത്തിന്‍റെ സമ്പൂര്‍ണ്ണ സമാപനം നാളെ ഞായര്‍ വൈകു: 4 മണിക്ക് മര്‍കസ് നഗറില്‍ നടക്കും. ജന ലക്ഷങ്ങള്‍ സംഗമിക്കുന്ന സമാപന വേദിയില്‍ കണ്ണികളാവാന്‍ ഉദിനൂരില്‍ നിന്നുള്ള പ്രവര്‍ത്തക സംഘം കാലത്ത് 8 മണിക്ക് യാത്ര തിരിക്കും. സമാപന വേദിയില്‍ വിശിഷ്ടാതിഥി മദീന മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ എത്തുന്നത് സുന്നീ കൈരളിക്ക്‌ ആവേശം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന സെഷനുകളില്‍ മസ്ജിദുല്‍ ഖിബ്-ല തൈനിയിലെ ഇമാമും, മസ്ജിദുല്‍ ഖുബായിലെ ഇമാമും പങ്കെടുത്തിരുന്നു.