Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജനുവരി 1, ചൊവ്വാഴ്ച

പുതു വര്‍ഷത്തില്‍ മുഖംമിനുക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ്

 
 
 

 


ദുബൈ :കേരള ഭക്ഷണവും മലയാളമറിയുന്ന ജീവനക്കാരുമായി മുഖംമിനുക്കി കേരളത്തില്‍നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങി . ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കേരളത്തിന്റെ തനത് ഭക്ഷണങ്ങളായിരിക്കും ലഭിക്കുക . ഇതോടൊപ്പം തന്നെ മലയാളമറിയുന്ന ഒരാളെങ്കിലും കാബിന്‍ക്രൂവായി ഉണ്ടായിരിക്കും . ഉച്ചയ്ക്ക് കേരള രീതിയിലുള്ള സദ്യയായിരിക്കും യാത്രക്കാര്‍ക്ക്. ചോറും സാമ്പാറും നാലുതരം കറികളും ഉണ്ടാകും.രാവിലെ ഇഡ്ഡലി, ദോശ, പുട്ട് കടല, നൂലപ്പം, ഇടിയപ്പം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക. ഇതോടൊപ്പം പ്രത്യേക മലബാര്‍ ഭക്ഷണപാക്കേജും എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട് . തലശ്ശേരി ബിരിയാണിയും ഇതില്‍പ്പെടുന്നു .
ഇന്ന് മുതല്‍ വിമാനത്തില്‍ യാത്രക്കാര്‍ക്കായുള്ള അറിയിപ്പുകളും മലയാളത്തില്‍ ആയിരിക്കും മുഴങ്ങുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മലയാളമുഖം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മിനുക്കല്‍ തന്ത്രങ്ങള്‍ എല്ലാം ...ഒപ്പം എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതില്‍ അധിക പേരും മലയാളികളാണ് എന്ന സത്യവും...