Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജൂൺ 30, ശനിയാഴ്‌ച

പി കദീജ നിര്യാതയായി


ഉദിനൂര്‍: പരത്തിച്ചാലിലെ പരേതനായ കിഴക്കന്‍ അവുളക്കയുടെ പുത്രി പി. കദീജ എന്നവര്‍ നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞഹമ്മദ്. ഏക മകന്‍ സിദ്ധീക്ക് മരണ വിവരം അറിഞ്ഞ്  അജ്മാനില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഖബറടക്കം ഉദിനൂര്‍ ജുമാ മസ്ജിദില്‍.

2012, ജൂൺ 26, ചൊവ്വാഴ്ച

ദിക്ര്‍ ദുആ മജ് ലിസും, പ്രഭാഷണവും


ദുബായ്: പ്രമുഖ പണ്ഡിതനും സൂഫിയുമായ മുഹമ്മദ്‌ സാലിഹ് സഅദി  നേതൃത്വം നല്‍കുന്ന ദുആ മജ് ലിസും, ബറാഅത്ത് രാവിന്റെ സവിശേഷതകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും ഇന്ന് (27.6.12ബുധന്‍) രാത്രി 9.30നു ദേര ദുബായ് നായിഫിലുള്ള മുജമ്മഉ ആസ്ഥാനത്ത്  നടക്കും. യുനീക് ചാരിറ്റബ്ള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി.അബ്ദുള്ള മാസ്റര്‍ ചടങ്ങില്‍ സംബന്ധിക്കും. 

2012, ജൂൺ 24, ഞായറാഴ്‌ച

യുനീക് എജുക്കോം സെന്റര്‍ ഉദിനൂരിന്റെ പുരോഗതിയില്‍ വഴിത്തിരിവാകും

ദുബായ്: ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന് കീഴില്‍ രൂപീകൃതമായ യുനീക് ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ യാതാര്ത്യമാകുന്നതോടെ ഉദിനൂരിന്റെ പുരോഗതിയില്‍ അത് നിര്‍ണ്ണായകമായ വഴിത്തിരിവാകുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി അബ്ദുള്ള മാസ്റര്‍ പ്രസ്താവിച്ചു. വിദ്യാഭ്യാസത്തിലൂടെയല്ലാതെ സമുദായ പുരോഗതി സാധ്യമല്ലെന്നും, അതിനാല്‍ ഈ മഹത്തായ സംരംഭം വിജയിപ്പിക്കേണ്ടത് ഓരോ നല്ലവരായ സമുദായ സ്നേഹികളുടെയും ബാധ്യത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹ്ര്വസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യിലെത്തിയ അദ്ദേഹം ബാര്‍ ദുബായില്‍ വെച്ച് ഉദിനൂര്‍ നിവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പ്രമുഖ സൂഫി വര്യനും, പണ്ഡിതനുമായ മുഹമ്മദ്‌ സാലിഹ് സ അദിയും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.
ടി.പി അബ്ദുല്‍ സലാം ഹാജി, ടി അബ്ദുല്‍ ഹമീദ്, എ.ബി മുസ്തഫ, വി.പി.കെ ഹനീഫ്, സി.കെ ശരീഫ്, എ.ബി.മുഹമ്മദ്‌ നൂര്‍, ടി.സി ഇസ്മായില്‍, ടി അഷ്‌റഫ്‌, ടി. റഹ്മതുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. സാലിഹ് സ അദി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രത്യേക ദിക്ര്‍ ഹല്‍ഖയും കൂട്ട് പ്രാര്‍ഥനയും നടന്നു. See more pictures

2012, ജൂൺ 23, ശനിയാഴ്‌ച

ശാന്തിയും സമാധാനവും നല്‍കാന്‍ ദിക് റുകള്‍ക്ക് സാധിക്കും: മുഹമ്മദ്‌ സാലിഹ് സഅദി തളിപ്പറമ്പ്


സംഘര്‍ഷ ഭരിതമായ മനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും നല്‍കാന്‍ ദിക് റുകള്‍ക്ക് സാധിക്കുമെന്ന് പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മുഹമ്മദ്‌ സാലിഹ് സഅദി തളിപ്പറമ്പ് പ്രസ്താവിച്ചു. ഉദിനൂര്‍ യുനീക് എജുക്കോം സെന്റര്‍ ദുബായി സെന്‍ട്രല്‍ ഐ.സി.എഫ് ആസ്ഥാനത് സംഘടിപ്പിച്ച ആത്മീയ മജ് ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളില്‍ ക്ഷമിക്കാന്‍ വിശ്വാസികള്‍ കരുത്താര്‍ജ്ജിക്കണം.  പരീക്ഷണങ്ങള്‍ വരുമ്പോള്‍ ജീവിതം അവസാനിപ്പിക്കുക എന്നത് ഒരിക്കലും പരിഹാര മാര്‍ഗ്ഗമല്ല. ദിക് റുകള്‍ പതിവാക്കുകയും, ഇലാഹീ സ്മരണയിലായി ജീവിക്കുകയും ചെയ്യുന്നവര്‍ ഏതു പരീക്ഷണങ്ങളിലും പതറിപ്പോകുകയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിരവധി വിശ്വാസികള്‍ മജ്ലിസില്‍ പങ്കെടുത്തു സായൂജ്യമടഞ്ഞു.

2012, ജൂൺ 18, തിങ്കളാഴ്‌ച

സാലിഹ് സഅദി ഉസ്താദും, ടി അബ്ദുള്ള മാസ്റ്ററും യു.എ.ഇ യില്‍


ദുബായ്: ഉദിനൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന യുനീക് എജുക്കോം സെന്‍ററിന്‍റെ  പ്രചരണാര്‍ത്ഥം പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മുഹമ്മദ്‌ സാലിഹ് സഅദി ഉസ്താദും, യുനീക് കണ്‍-വീനര്‍ ടി.അബ്ദുള്ള മാസ്റ്ററും യു.എ.ഇ യിലെത്തി. ഇന്നലെ രാത്രി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരെയും ഉദിനൂര്‍ എസ് .വൈ.എസ് ദുബായ് കമ്മിറ്റി, യുനീക് ദുബായ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. മൂന്നാഴ്ച്ചക്കാലം യു.എ.യില്‍ തങ്ങുന്ന നേതാക്കള്‍ വിവിധ ഏരിയകളില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.




ബര്‍ദുബായില്‍  വിപുലമായ കണ്‍വെന്‍ഷന്‍ 
യുനീക് എജുക്കോം സെന്ററിന്റെ കീഴില്‍ തുടങ്ങാനിരിക്കുന്ന സംരംഭങ്ങളെ കുറിച്ച് ഉദിനൂര്‍ മഹല്ല് നിവാസികളെ ബോധവല്‍ക്കരിക്കുന്നതിനായി  ജൂണ്‍ 22 വെള്ളി രാത്രി 7.30നു ബര്‍ദുബായ് ഐ.സി.എഫ് മദ്രസ്സ ഹാളില്‍ വിപുലമായ ഉദിനൂര്‍ വില്ലേജ് മീറ്റ്‌ സംഘടിപ്പിക്കുമെന്ന് യുനീക് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ മുഹമ്മദ്‌ സാലിഹ് സഅദി ഉസ്താദും, ടി.അബ്ദുള്ള മാസ്റ്ററും സംബന്ധിക്കും. 

2012, ജൂൺ 16, ശനിയാഴ്‌ച

വെള്ളി നിലാവ്: അല്‍-ഇസ്റാഉ വല്‍-മിറാജ്

ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രവാചകരുടെ രാപ്രയാണത്തിന്റെ സ്മരണ പുതുക്കുന്ന അല്‍-ഇസ്റാഉ വല്‍-മിറാജ് വീണ്ടും ഒരിക്കല്‍ കൂടി വന്നണയുകയാണ്. വിശുദ്ധ റംസാന്‍ മാസത്തിന്റെ ആഗമനം   നമ്മെ വിളിച്ചറിയിക്കുക കൂടിയാണ് മിറാജ് ദിനം.  ചുറ്റു ഭാഗവും അനുഗ്രഹം ചെയ്ത മസ്ജിദുല്‍   അഖ്സയിലേക്ക് പരിശുദ്ധ മസ്ജിദുല്‍ ഹറാമില്‍ നിന്നും തന്റെ അടിമയെ നമ്മുടെ ദ്രിഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുവാനായി രാത്രിയുടെ ചുരുക്കം സമയത്ത് സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍ ! നിശ്ചയം അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും. Read Full Story

2012, ജൂൺ 8, വെള്ളിയാഴ്‌ച

എന്‍. അബ്ദുള്ള ഹാജിക്ക് യാത്ര അയപ്പ് നല്‍കി

ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ മുന്‍ ട്രഷററും, വൈസ് പ്രസിടന്റുമായിരുന്ന എന്‍.അബ്ദുള്ള ഹാജിക്ക് മുജമ്മഉ ഭാരവാഹികളും സഹ പ്രവര്‍ത്തകരും ഊഷ്മളമായ യാത്ര അയപ്പ് നല്‍കി. ദേര മുജമ്മഉ ആസ്ഥാനത്ത്  നടന്ന ചടങ്ങില്‍ മുസ്തഫ ഫൈസി കാഞ്ഞങ്ങാട് ആദ്യക്ഷത  വഹിച്ചു. ടി.പി. അബ്ദുല്‍ സലാം ഹാജി, വൈ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവര്‍ അബ്ദുള്ള ഹാജിയെ ഷാള്‍ അണിയിച്ചു. മുനീര്‍ ബാഖവി  തുരുത്തി , ടി.സി  ഇസ്മായില്‍, നാസര്‍ സഅദി എരുമാട്,  താജുദ്ദീന്‍ ഉദുമ സംസാരിച്ചു. 


WEDDING WISHES


2012, ജൂൺ 5, ചൊവ്വാഴ്ച

പി.എം.കെ ഫൈസിയുടെ നിര്യാണം സുന്നീ മക്കളെ കണ്ണീരിലാഴ്ത്തി


മോങ്ങം: എഴുത്തുകാരനും, ഗ്രന്ഥകാരനും, ചിന്തകനും, വാഗ്മിയുമായ പി.എം.കെ ഫൈസിയുടെ ആകസ്മിക നിര്യാണം സുന്നീ മക്കളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലര്ച്ചെ സ്വദേശമായ മോങ്ങത്ത് നിന്നും കൊല്ലം ജില്ലയിലെ സുന്നീ വൈജ്ഞാനിക കേന്ദ്രമായ ഖാദിസിയയിലേക്ക് പോകും വഴിയാണ് അദ്ദേഹം അപകടത്തില്‍ പെട്ടത്. Read Full Story

പി.മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി

ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം ജമാഅത്ത് മുതവല്ലി പേക്കടത്തെ പി.മുഹമ്മദ്‌ കുഞ്ഞി ഹാജി(83) നിര്യാതനായി. മലേഷ്യയില്‍ ഏറെ കാലം വ്യാപാരിയായിരുന്നു. ഭാര്യ: സി.സുലൈഖ. മക്കള്‍: ജമാല്‍(മലേഷ്യ), സക്കരിയ, അബ്ദുല്‍ റസാഖ്, അബ്ദു റഹീം, ജമീല, ഹാജറ, റഹമത്ത്, സീനത്ത്, സറീന, സുനീറ, ത്വാഹിറ(കുവൈറ്റ്). മരുമക്കള്‍: ഖദീജ, സമീറ, സമീന, സഫീന, അബ്ദുല്‍ അസീസ്‌(ദുബൈ), ഇബ്രാഹിം(മലേഷ്യ), അബ്ദു റഹ് മാന്‍, ഫത്താഹ്, അഷറഫ്, ജലീല്‍, ശരീഫ് കോളേത്ത് (കുവൈറ്റ്). സഹോദരങ്ങള്‍: ബാവ, അമീര്‍. ഖബറടക്കം ബുധന്‍ രാവിലെ പത്തിന് ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍  നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ധേഹത്തിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ്, യുനീക്, ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ കമ്മിറ്റികള്‍ അനുശോചിച്ചു.

2012, ജൂൺ 4, തിങ്കളാഴ്‌ച

എന്‍ അബ്ദുള്ള ഹാജിക്ക് യാത്ര അയപ്പ് നല്‍കും

ദുബായ്: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും, മുന്‍ വൈസ് പ്രസിടന്റുമായ എന്‍ അബ്ദുള്ള ഹാജിക്ക് സഹ പ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്ര അയപ്പ് നല്‍കുന്നു. ജൂണ്‍ 8 വെള്ളി അസര്‍ നിസ്കാര ശേഷം ദേരാ ദുബായ് നോവല്‍ട്ടി റസ്ടോറന്റില്‍ നടക്കുന്ന യാത്ര അയപ്പ് ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും. 30 വര്‍ഷത്തിലധികമായി യു.എ.ഇ യിലുള്ള അബ്ദുള്ള ഹാജി ദുബായ് പോലീസില്‍ ജോലി ചെയ്യുന്നു. അതെ സമയം തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ അബ്ദുള്ള ഹാജിക്കുള്ള യാത്ര അയപ്പ് ജൂണ്‍ 6 ബുധന്‍ രാത്രി 10 മണിക്ക് ദേരാ ദുബായ് മുജമ്മഉ ആസ്ഥാനത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.   

2012, ജൂൺ 1, വെള്ളിയാഴ്‌ച

തിരുകേശത്തിന്റെ അമാനുഷികത വെളിവാകുന്നു: പിണറായിക്ക് പുറമേ ഹംസയും വെട്ടില്‍

ഹാസാ നഫറുന്‍ മജ്നൂന്‍ 
തിരു കേശ വിവാദത്തില്‍ അനാവശ്യമായി തലയിട്ട സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചതിനു പിന്നാലെ മുന്‍ എം.പി യും സി.പി.എം നേതാവുമായ ടി.കെ ഹംസയും  വെട്ടില്‍ വീഴുന്നു.  Read Full Story

വെള്ളി നിലാവ്: കടം

അല്ലാഹു റബ്ബുല്‍ ഇസ്സത്ത്‌ മനുഷ്യ സമൂഹത്തെ സൃഷ്ട്ടിക്കുകയും അവരെ ആദരിക്കുകയും അവന്റെ ജീവിത വിഭവങ്ങള്ക്കുള്ള എല്ലാ സവ്കര്യങ്ങളും ഏര്പ്പെടുത്തുകയും ചെയ്തു. അല്ലാഹു പറയുന്നു "അല്ലാഹുവാണ് ഭൂമിയെ നിങ്ങള്ക്ക് സവ്കര്യപ്പെടുത്തി തന്നത്. അതിന്റെ മാറിലൂടെ നടന്നു കൊള്ളുവിന്‍. അവന്‍ നിങ്ങള്ക്കാങയി നല്കിയ വിഭവങ്ങള്‍ ആഹരിച്ച് കൊള്ളുവിന്‍, അവന്റെ സമക്ഷത്തിലേക്ക് നിങ്ങള്‍ പുനര്ജീ്വിച്ചു ചെല്ലേണ്ടതുണ്ട്" Read Full Story