ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ
മുന്‍ ട്രഷററും, വൈസ് പ്രസിടന്റുമായിരുന്ന എന്‍.അബ്ദുള്ള ഹാജിക്ക് മുജമ്മഉ ഭാരവാഹികളും സഹ പ്രവര്‍ത്തകരും ഊഷ്മളമായ യാത്ര അയപ്പ് നല്‍കി. ദേര മുജമ്മഉ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുസ്തഫ ഫൈസി കാഞ്ഞങ്ങാട് ആദ്യക്ഷത
വഹിച്ചു. ടി.പി. അബ്ദുല്‍ സലാം ഹാജി, വൈ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവര്‍
അബ്ദുള്ള ഹാജിയെ ഷാള്‍ അണിയിച്ചു. മുനീര്‍ ബാഖവി തുരുത്തി , ടി.സി
ഇസ്മായില്‍, നാസര്‍ സഅദി എരുമാട്, താജുദ്ദീന്‍ ഉദുമ സംസാരിച്ചു.