ദുബായ്: ഉദിനൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന യുനീക് എജുക്കോം സെന്‍ററിന്‍റെ പ്രചരണാര്‍ത്ഥം പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മുഹമ്മദ് സാലിഹ് സഅദി ഉസ്താദും, യുനീക് കണ്‍-വീനര്‍ ടി.അബ്ദുള്ള മാസ്റ്ററും യു.എ.ഇ യിലെത്തി. ഇന്നലെ രാത്രി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരെയും ഉദിനൂര്‍ എസ് .വൈ.എസ് ദുബായ് കമ്മിറ്റി, യുനീക് ദുബായ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. മൂന്നാഴ്ച്ചക്കാലം യു.എ.യില്‍ തങ്ങുന്ന നേതാക്കള്‍ വിവിധ ഏരിയകളില്‍ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.
ബര്‍ദുബായില്‍ വിപുലമായ കണ്‍വെന്‍ഷന്‍
യുനീക് എജുക്കോം സെന്ററിന്റെ കീഴില്‍ തുടങ്ങാനിരിക്കുന്ന സംരംഭങ്ങളെ കുറിച്ച് ഉദിനൂര്‍ മഹല്ല് നിവാസികളെ ബോധവല്‍ക്കരിക്കുന്നതിനായി ജൂണ്‍ 22 വെള്ളി രാത്രി 7.30നു ബര്‍ദുബായ് ഐ.സി.എഫ് മദ്രസ്സ ഹാളില്‍ വിപുലമായ ഉദിനൂര്‍ വില്ലേജ് മീറ്റ് സംഘടിപ്പിക്കുമെന്ന് യുനീക് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ മുഹമ്മദ് സാലിഹ് സഅദി ഉസ്താദും, ടി.അബ്ദുള്ള മാസ്റ്ററും സംബന്ധിക്കും.