Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജൂൺ 23, ശനിയാഴ്‌ച

ശാന്തിയും സമാധാനവും നല്‍കാന്‍ ദിക് റുകള്‍ക്ക് സാധിക്കും: മുഹമ്മദ്‌ സാലിഹ് സഅദി തളിപ്പറമ്പ്


സംഘര്‍ഷ ഭരിതമായ മനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും നല്‍കാന്‍ ദിക് റുകള്‍ക്ക് സാധിക്കുമെന്ന് പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മുഹമ്മദ്‌ സാലിഹ് സഅദി തളിപ്പറമ്പ് പ്രസ്താവിച്ചു. ഉദിനൂര്‍ യുനീക് എജുക്കോം സെന്റര്‍ ദുബായി സെന്‍ട്രല്‍ ഐ.സി.എഫ് ആസ്ഥാനത് സംഘടിപ്പിച്ച ആത്മീയ മജ് ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളില്‍ ക്ഷമിക്കാന്‍ വിശ്വാസികള്‍ കരുത്താര്‍ജ്ജിക്കണം.  പരീക്ഷണങ്ങള്‍ വരുമ്പോള്‍ ജീവിതം അവസാനിപ്പിക്കുക എന്നത് ഒരിക്കലും പരിഹാര മാര്‍ഗ്ഗമല്ല. ദിക് റുകള്‍ പതിവാക്കുകയും, ഇലാഹീ സ്മരണയിലായി ജീവിക്കുകയും ചെയ്യുന്നവര്‍ ഏതു പരീക്ഷണങ്ങളിലും പതറിപ്പോകുകയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിരവധി വിശ്വാസികള്‍ മജ്ലിസില്‍ പങ്കെടുത്തു സായൂജ്യമടഞ്ഞു.