Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജൂൺ 24, ഞായറാഴ്‌ച

യുനീക് എജുക്കോം സെന്റര്‍ ഉദിനൂരിന്റെ പുരോഗതിയില്‍ വഴിത്തിരിവാകും

ദുബായ്: ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന് കീഴില്‍ രൂപീകൃതമായ യുനീക് ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ യാതാര്ത്യമാകുന്നതോടെ ഉദിനൂരിന്റെ പുരോഗതിയില്‍ അത് നിര്‍ണ്ണായകമായ വഴിത്തിരിവാകുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി അബ്ദുള്ള മാസ്റര്‍ പ്രസ്താവിച്ചു. വിദ്യാഭ്യാസത്തിലൂടെയല്ലാതെ സമുദായ പുരോഗതി സാധ്യമല്ലെന്നും, അതിനാല്‍ ഈ മഹത്തായ സംരംഭം വിജയിപ്പിക്കേണ്ടത് ഓരോ നല്ലവരായ സമുദായ സ്നേഹികളുടെയും ബാധ്യത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹ്ര്വസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യിലെത്തിയ അദ്ദേഹം ബാര്‍ ദുബായില്‍ വെച്ച് ഉദിനൂര്‍ നിവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പ്രമുഖ സൂഫി വര്യനും, പണ്ഡിതനുമായ മുഹമ്മദ്‌ സാലിഹ് സ അദിയും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.
ടി.പി അബ്ദുല്‍ സലാം ഹാജി, ടി അബ്ദുല്‍ ഹമീദ്, എ.ബി മുസ്തഫ, വി.പി.കെ ഹനീഫ്, സി.കെ ശരീഫ്, എ.ബി.മുഹമ്മദ്‌ നൂര്‍, ടി.സി ഇസ്മായില്‍, ടി അഷ്‌റഫ്‌, ടി. റഹ്മതുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. സാലിഹ് സ അദി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രത്യേക ദിക്ര്‍ ഹല്‍ഖയും കൂട്ട് പ്രാര്‍ഥനയും നടന്നു. See more pictures