ദുബായ്: പ്രമുഖ പണ്ഡിതനും സൂഫിയുമായ മുഹമ്മദ് സാലിഹ് സഅദി നേതൃത്വം നല്‍കുന്ന ദുആ മജ് ലിസും, ബറാഅത്ത് രാവിന്റെ സവിശേഷതകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും ഇന്ന് (27.6.12ബുധന്‍) രാത്രി 9.30നു ദേര ദുബായ് നായിഫിലുള്ള മുജമ്മഉ ആസ്ഥാനത്ത് നടക്കും. യുനീക് ചാരിറ്റബ്ള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി.അബ്ദുള്ള മാസ്റര്‍ ചടങ്ങില്‍ സംബന്ധിക്കും.