ദുബായ്: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്
തിരിക്കുന്ന ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും,
മുന്‍ വൈസ് പ്രസിടന്റുമായ എന്‍ അബ്ദുള്ള ഹാജിക്ക് സഹ പ്രവര്‍ത്തകര്‍
ഊഷ്മളമായ യാത്ര അയപ്പ് നല്‍കുന്നു. ജൂണ്‍ 8 വെള്ളി അസര്‍ നിസ്കാര ശേഷം ദേരാ
ദുബായ് നോവല്‍ട്ടി റസ്ടോറന്റില്‍ നടക്കുന്ന യാത്ര അയപ്പ് ചടങ്ങില്‍
പ്രമുഖര്‍ സംബന്ധിക്കും. 30 വര്‍ഷത്തിലധികമായി യു.എ.ഇ യിലുള്ള അബ്ദുള്ള ഹാജി ദുബായ് പോലീസില്‍ ജോലി ചെയ്യുന്നു. അതെ സമയം തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ദുബായ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ എന്‍ അബ്ദുള്ള ഹാജിക്കുള്ള യാത്ര അയപ്പ് ജൂണ്‍ 6 ബുധന്‍
രാത്രി 10 മണിക്ക് ദേരാ ദുബായ് മുജമ്മഉ ആസ്ഥാനത് നടക്കുമെന്ന്
ബന്ധപ്പെട്ടവര്‍ അറിയിച്ചു.