Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ദമാം- തൃകരിപ്പൂര്‍ കൂട്ടായ്മ ഇശല്‍ നിലാവ്, തൃകരിപ്പൂര്‍ നിവാസികളുടെ സംഗമ ഭൂമിയായി

                          
ദമ്മാം :ദമാം തൃകരിപ്പൂര്‍ കൂട്ടായ്മയുടെ അഭിമുക്യത്തില്‍ സങ്ങടിപ്പിച്ച ഇശല്‍ നിലാവ് ഏറെ ശ്രദ്ദേയമായി . ദാമാമിലെയും കൊബാരിലെയും ഗായക -ഗായിക മാരെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ മാപ്പിളപാട്ടില്‍ ജിന്ഷ ഹരിദാസ്‌ ഒന്നാം സ്ഥാനവും രേഷ്മ രാജു ,ഹസ്ന ഉസ്മാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി . കോബാര്‍ അപ്സര ഓടിറ്റൊരിയത്തില്‍ വെച്ചു നടന്ന ഇശല്‍ നിലാവ് വിഷിഷ്ടാധിതികളും,മല്സരാര്തികളും ചേര്‍ന്ന് വ്യത്യസ്തമായ പരിപാടികളോടെ ഉല്‍ഘാടനം ചെയ്തു .കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി അധ്യക്ഷനായിരുന്നു .ഈ വര്‍ഷത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സഭാവന്യ്കുള്ള അവാര്‍ഡു കാരവന്‍ കാര്‍ഗോ ഡയരക്ടര്‍ ഏ എം ഇബ്രാഹിമിന് , ഷിഫ കോബാര്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് നല്‍കി ആദരിച്ചു. തുടര്‍ന്നു കൂടയമ കലാകാരന്മാര്‍ അവതരിപ്പിച്ച കോല്‍കളിയും ഒപ്പനയും കവാളിയുമെല്ലാം പരിപാടികള്‍ക്ക് കൊഴുപ്പേകി ...

     തൃകരിപ്പൂരിലെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് മാതൃഭൂമി ലേഖകന്‍ ഇ രാഘവന്‍ മാസ്റ്റെര്‍ അര്‍ഹനായി . മാപ്പിളപ്പാട്ടിലെ വിജയികള്‍ക്കുള്ള ക്യാഷ്അവാര്‍ഡും സമ്മാനവും കാരവന്‍ ഇബ്രാഹിം , അസീസ് പട്ട്ല , ഏ ജി അബൂബക്കര്‍ എന്നിവരും , മത്സരത്തില്‍ പങ്ങെടുത്ത മുഴുവന്‍ മത്സരാര്‍ത്തികല്‍ക്കുമുള്ള പ്രോത്സാഹന സമ്മാനം മിസ്ഫര്‍ മുഹമ്മദലിയും , തമീമി ഇബ്രാഹിമും നസീര്‍ ടി കെ പിയും ചേര്‍ന്ന് വിതരണം ചെയ്തു .ശിഹാബ് കൊണ്ടോട്ടി , ശംസുദ്ധീന്‍, ശബ്ന നജീബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍ . ആലികുട്ടി ഒളവട്ടൂര്‍ , സുബൈര്‍ ഉദിനൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

മാധ്യമ അവാര്‍ഡു പ്രഖ്യാപിച്ചു.

                                                   

 ദമ്മാം; ദമാം -തൃകരിപ്പോര്‍ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രാദേശിക മാധ്യമ അവാര്‍ഡിന് തൃകരിപ്പൂര്‍ മാതൃഭൂമി ലേഖകന്‍ ഇ രാഘവന്‍ മാസ്റ്റെര്‍ അര്‍ഹനായി, കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ വെച്ചു നടന്ന ഇശല്‍ നിലാവ് മാപ്പിളപ്പാട്ട് മത്സര വേദിയില്‍ വെച്ചു തൃകരിപ്പൂര്‍ കൂട്ടായ്മ ഉപദേശക സമിതി അംഗം മിസ്ഫര്‍ മുഹമ്മദലി യാണ് അവാര്‍ഡു പ്രഖ്യാപിച്ചത്.

          തുടര്‍ന്നു ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്കുള്ള അവാര്‍ഡു കാരവന്‍ കാര്‍ഗോ ഡയരക്ടര്‍ ഏ എം ഇബ്രാഹിമിന് വേദിയില്‍ വെച്ചു ശിഫ അല്‍ കോബാര്‍ മാനേജര്‍ അബ്ദുല്‍ അസീസ് പട്ട്ള സമ്മാനിച്ചു . തൃകരിപ്പൂര്‍ കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലേരി അദ്ധ്യക്ഷനായിരുന്നു. റിയാദ് തൃകരിപൂര്‍ കൂട്ടായ്മ കോഡിനെട്ടര്‍ ഏ ജി അബൂബക്കര്‍, തമീമി ഇബ്രാഹിം ,അബ്ദുല്‍ ഖാദര്‍ റിയാദ് , എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇശല്‍ നിലാവ് ഇന്ന് .

                             

ദമ്മാം : ഒരുക്കങ്ങള്‍  പൂര്‍ത്തിയായി.  ഇശല്‍  നിലാവ്  ഇന്ന് . ദാമാമിലെയും  കൊബാരിലെയും  തൃകരിപൂര്‍ നിവാസികളുടെ സംഘടനയായ  തൃകരിപ്പൂര്‍  കൂടയ്മയുടെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ഇശല്‍ നിലാവിന്റ്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  ഭാരവാഹികള്‍  അറിയിച്ചു.  ഇന്ന് വൈകുന്നേരം  ഏഴു  മണിക്ക്  കോബാര്‍ അപ്സര  ഓഡിറ്റൊരിയത്തില്‍  വെച്ചു പതിനഞ്ചോളം  വരുന്ന ഗായക-ഗായികമാരെ  പങ്കെടുപ്പിച്ചു  കൊണ്ടുള്ള  മാപ്പിളപാട്ട്  മത്സരത്തോടെ  ഇശല്‍ നിലാവിന്  തുടക്കമാവും. തുടര്‍ന്നു ഈ വര്‍ഷത്തെ സാമൂഹ്യ -സാംസ്കാരിക  കാരുണ്യ രംഗത്തെ   സമഗ്ര  സംഭാവന്യ്കുള്ള  അവാര്‍ഡു   കാരവന്‍  കാര്‍ഗോ മാനേജിങ്ങ്  ഡയരക്ടര്‍ എ  എം  ഇബ്രാഹിമിന്  നല്‍കി  ആദരിക്കും. തൃകരിപ്പൂരിലെ  പ്രാദേശിക  പത്രപ്രവര്‍ത്തകര്‍ക്കായി  ഏര്‍പ്പെടുത്തുന്ന  മാധ്യമ  അവാര്‍ഡും  വേദിയില്‍  വെച്ച്  പ്രഖ്യാപിക്കും. കൂട്ടായ്മ  കലാകാരന്മാര്‍  അവതരിപ്പിക്കുന്ന  കോല്‍കളിയും ഒപ്പനയും  കവാലിയുമെല്ലാം പരിപാടികള്‍ക്ക്  കൊഴുപ്പേകും. മുന്‍ വര്‍ഷങ്ങളില്‍  നിന്നും വ്യത്യസ്തമായി  റിയാദിലെ തൃകരിപൂര്‍  നിവാസികളെ  കൂടി  ഇശല്‍  നിലാവില്‍  കണ്ണികള്‍ ആക്കി  കൊണ്ട്  ഒരു  അത്യപൂര്‍വ  തൃകരിപ്പൂര്‍  സംഗമത്തിന്  കൂടി  വേദി  സാക്ഷിയാകും. സംഗമ  ഭൂമിയിലേക്ക്‌  എത്തുന്ന  സൌദിയുടെ  വിവിധ  ഭാഗങ്ങളില്‍  ഉള്ള  സ്വന്തം  നാടുകാരെ  സ്വീകരികുന്നതിന്നും , അവര്‍ക്ക്  വേണ്ട  താമസ  സൌകര്യം  ഉള്‍പ്പടെയുള്ള  കാര്യങ്ങള്‍ ഒരുക്കി  കഴിഞ്ഞതായും  ഭാരവാഹികള്‍ അറിയിച്ചു

2011, ഏപ്രിൽ 27, ബുധനാഴ്‌ച

സമ്മേളന വേദിയുടെ പ്രവേശന കവാടം
സമസ്ത ഉലമാ കോണ്‍ഫറന്‍സ് ആരംഭിച്ചു.

കോട്ടക്കല്‍: കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സംഗമം മലപ്പുറം ജില്ലയിലെ കോഴിച്ചെനയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ ആരംഭിച്ചു. ഒമ്പത്‌ പതിറ്റാട്റാണ്ടോളമായി കേരളീയ  മുസ്ലിം സമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കുന്ന സമസ്ഥയുടെ യഥാര്‍ഥ കാവലാളുകള്‍ ആരാണ്‌ എന്നും, ആര്‍ക്ക്‌ പിന്നിലാണ് പണ്ടിഥ സമൂഹം എന്നും അടിവരയിടുന്ന അതി മഹത്തായ ചരിത്ര മുഹൂര്‍ത്തതതിനു കോട്ടക്കല്‍ ഗ്രാമം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്‌.

മുന്‍കഴിഞ്ഞ മഹാന്‍മാരായ സയ്യിദ് അലവിയ്യില്‍മമ്പുറമിയുടെയും, മൗലാനാ വാളക്കുളം അബ്ദുല്‍ ബാരിയുടെയും മഖ്ബറകള്‍ സിയാറത്ത് നടത്തിയാണ് ആ വലിയ സംഗമത്തിന് വേദി തുറന്നത്. പാരമ്പര്യത്തിന്റെ പിഴക്കാത്ത വഴികളില്‍ പൂര്‍വീകരെ അനുസ്മരിച്ചും സന്ദര്‍ശിച്ചും നടത്തുന്ന സിയാറത്തില്‍ പരശതം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഇരു സിയാറത്തുകളും ആരംഭിച്ചത്. സയ്യിദ് യൂസുഫുല്‍ ബുഖാരി, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സിയാറത്തിന്ന് നേതൃത്വം നല്‍കി. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സമസ്തയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നതോടെ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസം കേരളത്തിനകത്തെ 10,000 പണ്ഡിതര്‍ സംഗമിക്കുമ്പേള്‍ അതിന്ന് മുന്നേടിയായി നടന്ന ആദര്‍ശ സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ ലക്ഷ്യം വെച്ചുള്ള സമ്മേളനം കോണ്‍ഫറന്‍സ് ഹാളില്‍ തന്നെയാണ് നടക്കുന്നത്. സമ്മേളനത്തില്‍  സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രമേയാവതരണ പ്രഭാഷണം നടത്തും.

പൂര്‍വ്വിക  മഹതതുക്കള്‍ മത പ്രബോധാനത്തിനെത്തിയ നൌകയുടെ മാതൃകയില്‍ ആണ് പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്‌. സമാപന വേദിയില്‍ ശൈഖുന കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും.

സയ്യിദ് അലി ബാഫഖി തങള്‍ പതാക ഉയര്‍ത്തുന്നു.


.

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച


മനുഷ്യരെയും പ്രകൃതിയേയും നശിപ്പിച്ചു കൊണ്ടുള്ള പുരോഗതിയല്ല നാടിനാവശ്യം: കാന്തപുരം

കാസര്‍ഗോഡ്: കൃത്യമായ പoനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളൂ എന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന ഇതേ വരെ നടന്ന പoനങ്ങളെ തള്ളിപ്പറയുന്ന തരത്തില്‍ ആയിപ്പോയെന്നും, നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്ന ശേഷം ആയിപ്പോകരുതെന്നും  ആള്‍ ഇന്ത്യ ജാംഇയ്യത്തു ല്‍ ഉലമ ജനറല്‍ സെക്രട്ട രീ കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.
 
കാസര്‍ഗോഡ് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഒപ്പ്‌ മരത്തില്‍ ഒപ്പ്‌  വെച്ച ശേഷം സംസാരിക്കുകയായിരുന്നു കാന്തപുരം. മനുഷ്യരെയും പ്രകൃതിയേയും നശിപ്പിച്ചു കൊണ്ടുള്ള പുരോഗതിയല്ല നാടിനാവശ്യം എന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.
 

കാസര്‍ഗോഡ് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഒപ്പ്‌ മരത്തില്‍
ആള്‍ ഇന്ത്യ ജാംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടരീ കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര്‍ ഒപ്പ്‌ വെക്കുന്നു.
.

2011, ഏപ്രിൽ 24, ഞായറാഴ്‌ച

അനിലയ്ക്ക് സഹപാടികളുടെയും നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന വിട.

ഉദിനൂര്‍: വെള്ളിയാഴ്ച ആത്മഹത്യ ചെയ്‌ത ത്രിക്കരിപ്പൂര്‍ പോളിടെക്-വിദ്യാര്ത്ഥിനിപരത്തിച്ചാലിലെ  ടി.അനിലക്ക് സഹപാടികളുടെയും   നാട്ടുകാരുംടെയും  കണ്ണീരില്‍ കുതിര്‍ന്ന  വിട . വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ കിടപ്പ് മുറിയിലാണ് അനിലയെ തൂങ്ങി മരിച്ച  നിലയില്‍ കണ്ടെത്തിയത്.  പഠനത്തില്‍ ഏറെ മുന്നിലായിരുന്ന അനില   നല്ല പെരുമാറ്റത്തിന്റെ ഉടമയുമായിരുന്നുവെന്ന് സുഹൃത്തുക്കളും  നാടുക്കാരും  പറയുന്നു . അനിലയുടെ മരണം ഈ കൊച്ചുഗ്രാമത്തെ ഏറെ  ദു:ഖത്തിലാഴ്ത്തി. സ്ഥലം  എം  എല്‍  എ കെ.കുഞ്ഞിരാമന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ അനിലയുടെ സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു .

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഓര്‍മകളുടെ തിരുമുറ്റത്ത് ഒരുവട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു.


              

തൃക്കരിപ്പൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ചിറങ്ങിയ കൂടുകാര്‍ 53 വര്‍ഷത്തിനുശേഷം വീണ്ടും ഒരിക്കല്‍ കോടി ആപടിപ്പുരയില്‍ അവര്‍ ഒത്തകൂടി . തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളില്‍ നിന്ന് 1958ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി പുറത്തിറങ്ങിയ സഹപാഠികളാണ് പഴയ അധ്യാപകരോടൊപ്പം വീണ്ടും സംഗമിച്ചത്.

തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ രണ്ടാമത്തെ ബാച്ചില്‍ 80 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 21 പേര്‍ ജീവിച്ചിരിപ്പില്ല. 40 പേര്‍ സംഗമത്തിനെത്തി. ഓര്‍മകളുടെ ഇരമ്പലില്‍ പലരും കണ്ടുമുട്ടിയപ്പോള്‍ പരസ്​പരം എല്ലാം മറന്ന് സൗഹൃദം പങ്കിട്ടു. പ്രായം വകവെക്കാതെ അന്നത്തെ അധ്യാപകനായിരുന്ന കെ.ടി.എന്‍.സുകുമാരന്‍ നമ്പ്യാര്‍, സി.സുബ്ബായ എന്നിവര്‍ സംഗമത്തിലെത്തി.
2007ല്‍ പയ്യന്നൂര്‍ കെ.കെ.റസിഡന്‍സിയില്‍ ഒത്തുചേര്‍ന്നെങ്കിലും എല്ലാവരെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഗമം നടത്താന്‍ കഴിഞ്ഞത്. സംഗമം തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഗുരുനാഥന്മാര്‍ക്കുള്ള ഉപഹാരം റിട്ട.പഞ്ചായത്ത് സൂപ്രണ്ട് കെ.നാരായണന്‍ നായര്‍ നല്‍കി. കൂത്തുപറമ്പില്‍ നിന്നുള്ള ഡോ.കെ.വി.രാഘവന്‍ പൊന്നാട അണിയിച്ചു. കരിവെള്ളൂരിലെ കെ.പി.വെളുത്തമ്പു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ബി.സുലൈമാന്‍ ഹാജി അധ്യക്ഷനായി. എ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
മാണിയാട്ടെ എഴുത്തുകാരന്‍ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.ടി.നാരായണന്‍, തൃക്കരിപ്പൂരിലെ കെ.കൃഷ്ണന്‍, കരിവെള്ളൂരിലെ കെ.കൃഷ്ണന്‍, കെ.കെ.അടിയോടി, കെ.വി.രാഘവന്‍, ഗംഗാധര പൊതുവാള്‍, വി.വി.നമ്പൂതിരി, ടി.സി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സെവന്‍സ് ഉദിനൂരിന് ആദ്യ വിജയം

ഉദിനൂര്‍:ഉദിനൂര്‍ എ.കെ.ജി. കോച്ചിങ് സെന്റര്‍ സംഘടിപ്പിച്ച ഉത്തര കേരള എ.കെ.ജി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ സെവന്‍സ് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് വി.ആര്‍.സി എടാട്ടുമ്മലിനെ പരാജയപ്പെടുത്തി.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം.മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു. വെള്ളിയാഴ്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് ഏ.കെ.ജി സി.സി.ഉദിനൂരിനെ നേരിടും.
 സുന്നി സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ്‌ ഉല്‍ഘാടനം ചെയ്തു

ഉദിനൂര്: ഉദിനൂര് മഹല്ല് എസ്. എസ്. എഫിന്റെ ആഭിമുഖ്യതതില്‍ സുന്നി സെന്ററില്‍ ഒഴിവ്‌ കാല കമ്പ്യൂട്ടര്‍ കോഴ്‌സ്‌ ആരംഭിച്ചു.


ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കാലത്ത്‌ 9 മണിക്ക്‌ ആണ് കോഴ്‌സ്‌ നടക്കുക. വിദഗ്ദരായ ട്രൈനര്‍മാര്‍ കോഴസിന് നേതൃത്വം നല്‍കും. താല്‍പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 2210986 , 9446676611
 
.

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

ഡിജിറ്റെക്ക് ഇശല്‍ നിലാവ് ഏപ്രില്‍ 28 ന്


ദമ്മാം: ദമാമിലെയും കോബാറിലെയും തൃക്കരിപ്പൂര്‍ നിവാസികളുടെ സംഘടനയായ തൃക്കരിപ്പൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റെക്ക് ഇശല്‍ നിലാവ് മാപ്പിളപാട്ട് മത്സരം ഏപ്രില്‍ 28 ന് വൈകുന്നേരം ഏഴു മണിമുതല്‍ കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍വെച്ചു നടക്കും.

ദമാമിലെയും കൊബാരിലെയും 15 ഓളംവരുന്ന ഗായക-ഗായികമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പികുന്നത്. തുടര്‍ന്നു കൂട്ടായ്മ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോല്‍കളി, ഒപ്പന , സമൂഹഗാനം തുടങ്ങി വ്യത്യസ്തമാര്‍ന്ന വിവധ കലാ പരിപാടികളും അരങ്ങേറും. സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡു കാരവന്‍ കാര്‍ഗോ മാനേജിംങ്ങ്‌ ഡയരക്ടര്‍ ഏ എം ഇബ്രാഹിം സാഹിബിനു നല്‍കി ആദരിക്കും.തൃകരിപൂരിലെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തുന്ന മാധ്യമ അവാര്‍ഡും വേദിയില്‍ വെച്ച് പ്രഖ്യാപിക്കും പരിപാടിയുടെ വിജയതിന്നായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സുലൈമാന്‍ കൂലേരി ആധ്യക്ഷം വഹിച്ചു.സഫുവാന്‍ എന്‍, നസീര്‍ ടി കെ പി, സുബൈര്‍ ഉദിനൂര്‍, ഹസീബു, അഷ്‌റഫ്‌ എം ടി പി, ജാബിര്‍ ടി ,വി പി എം കുഞ്ഞഹമ്മദു എന്നിവര്‍ സംബന്ധിച്ചു.

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് മുതല്‍

ഉദിനൂര്‍:ഉദിനൂര്‍ എ.കെ.ജി. കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഉത്തരകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് (വ്യാഴാഴ്ച) തുടങ്ങും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ വി.ആര്‍.സി എടാട്ടുമ്മല്‍ ഉദിനൂര്‍ സെന്റര്‍ സെവന്‍സുമായി ഏറ്റുമുട്ടും. വൈകിട്ട് നാലിന് ഉദിനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം.

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ തൃക്കരിപൂരില്‍

ഉദിനൂര്‍ : തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍നിന്നും 1958ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി വേര്‍പിരിഞ്ഞ സതീര്‍ഥ്യര്‍ വീണ്ടും ഒരേ വേദിയില്‍ ഒരുമിക്കുന്നു. ഒപ്പം പ്രായാധിക്യത്തിന്റെ അവശത മറന്ന് പഠിപ്പിച്ച അധ്യാപകരും.

നാളെ ( ഏപ്രില്‍ 21)രാവിലെ 11ന് മണി മുതല്‍ തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂള്‍ ഹാളില്‍ നടക്കുന്ന അത്യപൂര്‍വ സംഗമത്തില്‍ നിരവധി പങ്കെടുക്കും . അധ്യാപകരായ കെ.ടി.എന്‍.സുകുമാരന്‍ നമ്പ്യാര്‍, എം.എ.അനന്തന്‍, സി.സുബ്രായ എന്നിവര്‍ അതിഥികളായിരിക്കും . സംഗമത്തില്‍ പങ്കെടുക്കനാഗ്രഹികുന്നവര്‍ 9497143632, 9447488767 ഫോണ്‍നമ്പറുകളില്‍ബന്ധപ്പെടണം.


സൗദി മന്ത്രിമാരുമായി ഇ. അഹമ്മദ് ചര്‍ച്ച നടത്തി.


ദമാം: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സൗദി വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനിയുമായി ചര്‍ച്ച നടത്തി.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇ. അഹമ്മദ്.

സൗദി തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായി വിദേശകാര്യ സഹമന്ത്രി ഇ. അഹമദ് പറഞ്ഞു . ഇന്ത്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളില്‍ ധാരണകളില്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി . വിസ തട്ടിപ്പ്, തൊഴില്‍ പീഡനങ്ങള്‍, ഒളിച്ചോട്ടം അഥവാ ഹുരൂബ് തുടങ്ങി നിരവധി വിഷയങ്ങളില്‍ സൗദി തൊഴില്‍ സഹമന്ത്രി ഡോ. അബ്ദുല്‍ വാഹിദ് ഹുമൈദ്, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് എന്നിവരുമായി ആശയകൈമാറ്റം നടത്തിയതായും അറിയുന്നു. മൂന്നു ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തിയ ഒട്ടേറെ ചര്‍ച്ചകളുടെ ഫലതിന്നായി പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .


ന്യൂസ്‌  ഡസ്ക്ക് സൗദി  അറേബ്യ .

2011, ഏപ്രിൽ 17, ഞായറാഴ്‌ച

എന്‍. സൈനബ (ബത്തക്ക) നിര്യാതയായി.

ഉദിനൂര്: പരതതിച്ചാലിലെ എന്‍. സൈനബ (68) ഇന്നു കാലത്ത് (18.4.2011) നിര്യാതയായി. രക്ത സമ്മര്‍ദ്ദം  ഉയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കിലും അവിടെ വെച്ച്‌  മരണം സംഭവിക്കുകയായിരുന്നു. 

ബത്തക്ക സൈന്‍ത എന്ന പേരില്‍ വിഖ്യാതായായ സൈന്‍തയുടെ സാന്നിധ്യം ഇല്ലാത്ത നേര്‍ച്ചപ്പുരകളും കല്യാണ വീടുകളും‍ ഉദിനൂരില് ചുരുക്കം. വാര്‍ദ്ധക്യത്തിലും കടിനമായി അധ്വാനിക്കുക സൈന്‍തയുടെ സ്വഭാവം ആയിരുന്നു.

മക്കള്‍: യൂസുഫ്‌, മജീദ്‌, സലാമ്, നാഫീസ, കുഞ്ഞാമി, ഖദീജ, ജമീല. സൈന്‍തയുടെ ആകസ്മിക നിര്യാണത്തില്‍ ഉദിനൂര് മഹല്ല് SYS, UWC, SSF കമ്മിറ്റികള്‍ ബന്ധുക്കളെ അനുശൊചനം അറിയിച്ചു. 

.
 
അനുശോചനം രേഖപ്പെടുത്തി.

ദമ്മാം: തൃക്കരിപൂരിലെ പൌര പ്രമുഖനും, അല്‍ മുജമ്മുല്‍ ഇസ്ലാമി ട്രഷരരുമായിരുന്ന യു പി കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ദമാം മുജമ്മ ഉല്‍ ഇസ്ലാമി കമ്മിറ്റിയും, തൃകരിപ്പൂര്‍ കൂട്ടായ്മയും അനുശോചിച്ചു. കോബാറില്‍ വെച്ചു നടന്ന അനുശോചന യോഗത്തില്‍ സുലൈമാന്‍ കൂലേരി, ഷൌക്കത്ത് അലി ഏ പി , റഫീക് നങ്ങാരത്ത്, അക്ബര്‍ തൃക്കരിപ്പൂര്‍, സുബൈര്‍ ഉദിനൂര്‍ , സഫുവാന്‍ എന്‍ , ജാബിര്‍ ടി . എന്നിവര്‍ സംബന്ധിച്ചു.

അതേ സമയം ദുബൈ മുജമ്മ കമ്മിറ്റിയുടെ ആഭിമുഖ്യതതില്‍ സഅദിയ ഹാളില്‍ നടന്ന മയ്യിത്‌ നിസ്കാരത്തിലും, പ്രാര്‍ഥതനയിലും വന്‍ ജനാവലി പങ്കെടുത്തു.



ചെറുശേരീ സൈനുദ്ധീന്‍ മുസ്ലിയാര്‍ക്ക്‌ സമസ്ത സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി


കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് തുടരാന്‌ ചെറുശേരീ സൈനുദ്ധീന്‍ മുസ്ലിയാര്‍ക്ക്‌ നിയമപരമായി അര്‍ഹതയില്ലെന്ന് കോടതി വിധി.
സമസ്തയുടെ ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കുകയോ, നിയമാനുസൃതം ഭാരവാഹി തെരഞ്ഞെടുപ്പ്‌ നടത്തുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച്‌ 2 ജനറല്‍ബോഡി അംഗങള്‍ നല്‍കിയ അപ്പീലിന്മേല് ആണ് കോഴിക്കോട് അഡീഷനല്‍ ജില്ലാ കോടതി നിര്‍ണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്‌. തുടര്‍ന്നു വായിക്കുക

.

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

യു.പി. കുഞ്ഹമ്മദ്‌ ഹാജി നിര്യാതനായി

തൃക്കറിപ്പൂര്‍: സ്റ്റേഷന്‍ റോഡിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ന്യൂ മുഹമ്മദ്‌ അലി സ്റ്റോര്‍ ഉടമയും പൌര പ്രമുഖനുമായ യു.പി. കുഞ്ഹമ്മദ്‌ ഹാജി നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ രോഗം കാരണം പരിയാരാം മെഡിക്കല്‍ കോളേജില്‍ അഡ്മിട് ചെയ്തിരുന്ന അദ്ധേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച ഉച്ചക്ക്‌ ശേഷം ആണ് സംഭവീച്ചത്‌.


നീലംബം ഹൈദ്രോസ് പള്ളി പ്രസിഡന്റ്, തൃക്കറിപ്പൂര്‍ അല്‍ മുജമ്മ ഖജാന്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ കുഞ്ഞാമിന മക്കള്‍ അബ്ദുല്‍ സലാം, ഫുലൈല്‍, ബീഫാഥിമ, ഹഫ്സത്ത്‌, സാബിറ, സുലൈഖ. ഖബറടക്കം ബീരിച്ചേരി ജുമാ മസ്ജിദില്‍. ഹാജിയുടെ നിര്യാണത്തില്‍ അല്‍ മുജമ്മ ഭാരവാഹികള്‍ കടുത്ത ദുഖവും, അനുശോചനവുമ് രേഖപ്പെടുത്തി. 
 
.
തൃക്കറിപ്പൂര്‍ മോറല്‍ ഡെവെലപ്മെന്റ് സെന്റര്‍
നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍


തൃക്കറിപ്പൂര്‍: തൃക്കറിപ്പൂര്‍ പഞ്ചായത്ത്‌ എസ്. വൈ. എസിന് കീഴില്‍ നടക്കാവ് എന്ജിനീറിങ് കോളേജിനു സമീപം നിര്‍മ്മിക്കുന്ന മോറല്‍ ഡെവെലപ്മെന്റ് സെന്റര്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍.

എന്ജിനീറിങ് കോളേജിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ഹോസ്‌റ്റല് സൌകര്യത്തോടൊപ്പം മതപരമായ വിവിധ കോഴ്സുകള്‍ അഭ്യസിക്കാന്‍ പറ്റും വിധമാണു ഇതിന്റെ പ്രവര്‍ത്തനം. അരക്കോടി രൂപ ചിലവു വരുന്ന ഈ സംരംഭം വൈകാതെ ഉല്‍ഘാടനം ചെയ്യാന്‍ സാധിക്കുമെന്നു ഭാരവാഹികള്‍ അറിയിചു.
 

2011, ഏപ്രിൽ 13, ബുധനാഴ്‌ച

മണ്ഡലത്തിലെ വിവധയിടങ്ങളില്‍ റീ-പോളിങ്ങ് ആവശ്യമെന്ന് യുഡി എഫു , ഇല്ലാത്ത പ്രശ്നതിന്റ്റെ പേരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് എല്‍ ഡി എഫു

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ റീ പോളിങ്ങ് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം യു ഡി എഫു നേതാക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് രേഖാ മൂലം പരത്തി നല്‍കിയതായി ഡി സി സി പ്രസി ; കെ വെളുത്തമ്പു അറിയിച്ചു . 90 ശതമാനത്തില്‍ അധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റീ പോളിങ്ങ് ആവശ്യപെട്ടു കൊണ്ട് മണ്ഡലത്തിലെ യു. ഡി. എഫ്‌. ചീഫ് ഏജന്റ് അഡ്വ.കെ.കെ രാജേന്ദ്രനാണ് അധികാരികള്‍ക്ക് ഫാക്സ് സന്ദേശം അയച്ചിട്ടുള്ളത് . പിലികോട് ബൂത്ത് പിടിത്തവും , ബൂത്ത് ഏജന്റു മാരെ മര്‍ദിച്ച്ചതും പരാതിയില്‍ പറയുന്നുണ്ട്.
ആലന്തട്ട ഈസ്റ്റ് 31,വെസ്റ്റ്‌ 32, തിമിരി നോര്‍ത്ത് 33, സൌത്ത് 34 ബൂത്തുകളില്‍ ബി എല്‍ ഒ മാര്‍ സ്ലിപ്പുകള്‍ ഒന്നിച്ചു സി.പി.എം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ കള്ളവോട്ടിന് കൂട്ട് നിന്നതായും ,
ചെറുവത്തൂര്‍ പൊന്‍മാലത്തെ 92-ാം നമ്പര്‍ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ എല്‍ ഡി എഫ്‌ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി യു ഡി എഫ്‌ ബൂത്ത്‌ ഏജന്റിനെ പുറത്താക്കിയാതായും പരാതിയുണ്ട് .തൃക്കരിപ്പൂര്‍ മൈത്താണിയിലെ ബൂത്തില്‍ സി.പി.എം കള്ളവോട്ട് ചെയ്യുകയും പല കേന്ദ്രങ്ങളിലും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും ഡി സി സി പ്രസിഡന്ട് കെ.വെളുത്തമ്പു, വി.കെ.പി.ഹമീദലി എന്നിവര്‍ ആരോപിച്ചു.
എന്നാല്‍ , കോണ്ഗ്രസ് പ്രവര്‍ത്തകരുടെ ഒത്താശയോടെ പിലിക്കോട് ഗവ എച് എസ് എസില്‍ പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സി.പി.എം നേതാക്കള്‍ ആരോപിച്ചു. 102ാം ബൂത്തില്‍ വോട്ട്‌ ചെയ്യാനെത്തിയ വോട്ടര്‍മാരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ തട്ടിക്കയറുകയായിരുന്നുവെന്നും ചന്തേര അഡീ. എസ് ഐയുടെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നതെന്നും എല്‍ ഡി എഫ്‌ ആരോപിച്ചു.
പോലിസ് വിവരം നല്‍കിയത് അനുസരിച്ച് ഡി വൈ എസ് പി വിക്രം ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം എത്തിയതോടെ വോട്ടര്‍മാര്‍ പലരും ഭീതിയിലായതായി സി പി എം ലോക്കല്‍ സെക്രട്ടറി എം.വി.ചന്ദ്രന്‍ ജില്ലാ കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമീഷനര്‍ക്കും പരാതി നല്കിയാതായും അറിയുന്നു .


ന്യൂസ് ഡസ്ക്ക്....ഉദിനൂര്‍ ഡോട്ട് കോം


2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

കൊട്ടിക്കലാശം സമാധാനപരം. ഇനി നിശബ്ദ പ്രചാരണം.

തൃക്കരിപ്പൂര്‍ : നാടുകുലുക്കിയുള്ള പ്രചാരണ ച്ചൂടിനു വിരാമം.ഇനിയുള്ള ദിനം നിശ്ശബ്ദ പ്രചാരണതിന്റ്റെത് മാത്രം . വിട്ടുപോയ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളെത്തി വോട്ടിന്റെ കണ്ണികള്‍ ഉറപ്പിക്കുന്ന ദിവസം. ഇനിഉള്ള ഓരോ മണിക്കൂറുംസ്ഥാനാര്‍ത്ഥിയെ സംബന്ധിച്ഛടുത്തോളം ഏറെ വിലപ്പെട്ടതാണ്‌ .അടിയൊഴുക്കുകള്‍ തടഞ്ഞ് ജയം കൂടെ നിര്‍ത്താനുള്ള വിലപ്പെട്ട അവസാന മണിക്കൂറുകള്‍. ഒരു നിമിഷം പോലും പാഴാക്കാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് നേതാക്കളും സ്ഥാനാര്‍ത്ഥികളുംഒപ്പം പ്രവര്‍ത്തകരും.

അടുത്ത കാലത്തൊന്നും കാണാത്ത ആവേശവും പ്രതീക്ഷയുമാണ് ജില്ലയില്‍ ഉടനീളം കണ്ടു കൊണ്ടിരികുന്നത് .നാടിന്റെ മുക്കും മൂലയും ഇളക്കിയ പ്രചാരണമായിരുന്നു എങ്ങും കാണാന്‍ കഴിഞ്ഞത് . സ്ഥാനങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുമ്പോള്‍ മറുഭാഗം ആകട്ടെ സീറ്റ് പിടിച്ചടക്കാനുള്ള വിശ്രമമില്ലാ- ശ്രമമാണ് നടത്തി കൊണ്ടിരികുന്നത് . മറ്റു ചിലര്‍ ജില്ലയില്‍ താമര വിരിയുമെന്ന ശുഭ പ്രതീക്ഷയിലും...ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് സ്ഥാനാര്‍ത്ഥികള്‍ പ്രയോഗിച്ചുകഴിഞ്ഞു. ഇനിയുള്ള ഓരോ തീരുമാനവും വോട്ടര്‍മാരില്‍ നിശ്ശിബ്ധം. പോളിങ് കഴിഞ്ഞാലും ഒരുമാസം കാത്തിരിക്കണമല്ലോ എന്ന വിഷമത്തിലാണ് അണികളും നേതാക്കളും .
ഒരു കാര്യം ഉറപ്പ് ജനം തീരുമാനമെടുത്തു കഴിഞ്ഞു .. ഇനി അത് പെട്ടിയിലാക്കാനുള്ള വിരലനക്കം മാത്രമാണ് ബാക്കി. അതിന്നായി കാത്തിരിക്കാം .......

ഇബ്രാഹിം കുട്ടി .  ടി

2011, ഏപ്രിൽ 10, ഞായറാഴ്‌ച

അന്നാ ഹസാരേ നല്‍കുന്ന സന്ദേശം


ന്യൂ ഡെല്‍ഹി: പ്രമുഖ ഗാന്ധിയനായ അന്നാ ഹസാരേ അഴിമതിക്കെതിരെ നടത്തിയ നിരാഹാരം സമ്പൂര്‍ണ്ണ വിജയം കൈവരിചിരിക്കുകയാണ്‌. രാജ്യം അഴിമതിയില്‍ മുങ്ങിക്കുളിചു നില്‍കുന്ന ഈ സന്ദര്‍ഭത്തില്‍ അഴിമതിക്കെതിരെ അന്നാ ഹസാരേ നടത്തിയ ധീരമായ പ്രതിഷേധം രാജ്യത്തെ നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ജനങ്ങളും ആവേശത്തോടെ സ്വീകരിച്ചപ്പോള്‍ ഭരണ ചക്രം തിരിക്കുന്നവര്‍ക്ക് കണ്ണ് തുറക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു. 

രാജ്യത്തെ നടുക്കിയ 2ജി സ്പെക്‌ട്രമ് കുംഭ കോണത്തിന്റെ കണക്കു മാത്രം പരിശോധിച്ചാല്‍ മതി ഭരണചക്രം തിരിക്കുന്നവര്‍ അകപ്പെട്ടിരിക്കുന്ന അഴിമതിയുടെ വ്യാപ്തി അറിയാന്‍. 17,60,000000000/- രൂപ ആയിരുന്നു ഈ ഒരൊറ്റ അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്. 100 രൂപയുടെ നോട്ട്‌ കുത്തനെ വെച്ചാല്‍ 260 കി. മീറ്റര്‍ ഉയരം വരും, നീളത്തില്‍ വെച്ചാല്‍ 176000 കി. മീറ്റര്‍ നീളം വരും. 115 കോടി ഇന്ത്യക്കാര്‍ക്ക്‌ വീതം വെച്ചാല്‍ ഒരാള്‍ക്ക് 1570 രൂപാ വെച്ചു കിട്ടും. 115 കോടി ഇന്ത്യക്കാര്‍ക്ക്‌ 2 രൂപക്ക് ഒരു കിലോ അരി കൊടുത്താല്‍ തുടര്‍ച്ചയായി 2 വര്‍ഷവും 1 മാസവും അരി കൊടുക്കാം. 

അഴിമതിയുടെ ഞെട്ടിക്കുന്ന കഥകള്‍ വേറെയുമുണ്ട് രാജ്യതത്. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, ആദര്ശ് ഫ്ലാറ്റ്‌ കുംഭ കോണം. ഖജനാവ്‌ കാലിയാക്കുന്ന ഇത്തരം അഴിമതിയുടെ വാതായനങള്‍ കൊട്ടിയടച്ച്  രാജ്യത്തിന്റെ ധനം പൌരന്മാര്‍ക്ക്‌ ഉപയുക്തമാം വിധം വിനിയോഗിക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഒരൊറ്റ പൌരനും വിദേശത്ത്‌ ജോലിതേടി പോകേണ്ടി വരില്ല. 

അത്തരത്തിലുള്ള നീതിമാനും, സത്യ സന്ധനുമായ ഒരു ഭരണാധികാരി ആണ് നമുക്കാവശ്യം. മധ്യ പൌരസ്ത്യ ദേശത്തെ  ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിന്റെ  നെറുകയിലെത്തിച്ച നീതിമാന്മാരായ ഭരണാധിപന്മാര്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍  നിന്നും നാം അത്തരം ഒരു നീതി ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. കാരണം അഴിമതിയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണ്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ചിന്തിക്കാന്‍ രണ്ടുകാര്യമേ  ഉള്ളൂ 2 ജി വേണോ, അതോ ലോട്ടറി മാഫിയ മതിയോ ? (ക്ഷമിക്കണം: സോണിയാ ജിയും മന്‍മോഹന്‍ ജിം അല്ല ഉദ്ധദേശിച്ചത്‌).

ചെയ്ത്‌ തീര്‍കാനുള്ള ഒട്ടേരെ കാര്യങ്ങള്‍ മാറ്റി വെച്ചു ഈ അഴിമതി  രാഷ്ട്രീയക്കാര്‍ക്ക്‌ വേണ്ടി വിയര്‍പ്പോഴുക്കിയും, തൊണ്ട പൊട്ടിയും അദ്ധ്വാനിക്കാന്‍ ഒരു സമൂഹം ഇവിടെ ബാക്കിയാകുന്ന കാലത്തോളം ഈ അഴിമതി  വീരന്മാര്‍ അരങ്ങ് തകര്‍ക്കുക തന്നെ ചെയ്യും. നാം ജാഗ്രതൈ.

.

2011, ഏപ്രിൽ 9, ശനിയാഴ്‌ച

തൃകരിപ്പൂര്:  ‍വ്യാഴാഴ്ച ആരംഭിച്ച പുളിങ്ങോം മഖാം ഉറൂസിന് ഭക്തജനത്തിരക്കേറി. പ്രധാന ദിവസമായ ഞായറാഴ്ച പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് അന്നദാനം ഉണ്ടായി . വിപുലമായ ഒരുക്കങ്ങളാണ് അന്നദാനത്തിനായി നടത്തിയിരുന്നത് .

ശനിയാഴ്ച രാവിലെ കുരുടന്‍ചാല്‍ ശുഹദാക്കളുടെ മഖ്ബറ സിയാറത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എന്‍.എം.ഇബ്രാഹിം മൗലവി നേതൃത്വം നല്‍കി. തിങ്കളാഴ്ച അസ്വര്‍ നിസ്‌കാരാനന്തരം മൗലീദ് പാരായണത്തോടെ ഉറൂസിന് കൊടിയിറങ്ങും.

2011, ഏപ്രിൽ 5, ചൊവ്വാഴ്ച

മുജമ്മഅ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം ടി
അബ്ദുല്‍ ജലീല്‍ സഖാഫി ധാരണാപത്രത്തില്‍
ഒപ്പ്‌ വെക്കുന്നു. 
മുജമ്മഅ് സ്‌കൂള്‍ എജുക്കോം സൊലൂഷന്‍സ് ലിമിറ്റഡുമായി കരാറൊപ്പിട്ടു.

തൃക്കരിപ്പൂര്‍: മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡല്‍ഹി എജുക്കോം സൊലൂഷന്‍സ് ലിമിറ്റഡുമായി കരാറൊപ്പിട്ടു. മുജമ്മഅ് സ്‌കൂളില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ക്ലാസുമായി ബന്ധപ്പെട്ടതാണ് കരാര്‍. അതിനൂതന സംവിധാനമുപയോഗിച്ച് നിലവിലുള്ള ക്ലാസ് റൂമുകളെ സജ്ജീകരിച്ചുകൊണ്ടായിരിക്കും പുതിയ അധ്യയനവര്‍ഷംമുതല്‍ പഠനം ആരംഭിക്കുക. എല്‍. കെ. ജി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മേഖലയിലെ ഏക സി ബി എസ് ഇ അംഗീകൃത സ്‌കൂളായ മുജമ്മഇലെ എല്‍ കെ ജി മുതല്‍ പത്താംക്ലാസ് വരെയുള്ള സ്മാര്‍ട്ട് ക്ലാസ് നടപ്പിലാക്കുന്ന തൃക്കരിപ്പൂരിലെ ആദ്യ വിദ്യാലയമാണ്.  ഇതിന്റെ ഭാഗമായി ഈ വേനലവധിക്ക് അധ്യാപകര്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കും. മുജമ്മഅ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്‍ ജലീല്‍ സഖാഫി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എജുക്കോം ഏരിയാ മാനേജര്‍ എസ് സായിപ്രസാദ്, എന്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍, എം ജാബിര്‍ സഖാഫി, രാജു മാത്യു, എ ബി അബ്ദുല്ല മാസ്റ്റര്‍, ഹുസൈന്‍ ഹാജി മസ്‌ക്കറ്റ്, അബ്ദുല്ലത്തീഫ് കണ്ണപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.


അനുമോദിച്ചു

ദുബൈ: മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിനു പ്ലസ് ടു അംഗീകാരം ലഭിച്ചതിലും, എജുക്കോം സൊലൂഷന്‍സ് ലിമിറ്റഡുമായി പുതിയ കരാര്‍ ഒപ്പിട്ടതിലും ദുബൈയിലുള്ള മുജമ്മഅ് പ്രവര്‍ത്തകര്‍ അനുമോദനം അറിയിച്ചു. പoന  നിലവാരത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, മാനേജ്മെന്റിനും സാധിക്കട്ടെ എന്നും ആശംസിച്ചു. 

.

2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

ദമാമില്‍ ഇശല്‍ നിലാവ് മാപ്പിളപ്പാട്ട് മത്സരം.

ദമാം: ദമ്മാം-തൃകരിപ്പൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റെക്ക്‌ ഇശല്‍ നിലാവ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു . ദമാമിലെയും - കോബാറിലെയും മാപ്പിളപ്പാട്ട് ആസ്വാദകരെ സംഘടിപ്പിച്ചു കൊണ്ട് ഏപ്രില്‍ അവസാന വാരത്തില്‍ കോബാറില്‍ വെച്ചാണ് ഇശല്‍ നിലാവ് അരങ്ങേറുക. മത്സരത്തില്‍ പങ്ങെടുക്കാന്‍ ആഗ്രഹികുന്നവര്‍ ഏപ്രില്‍ പതിനഞ്ചിന് മുമ്പായി 0563907812, 0508042053 എന്നീ നമ്പറുകളില്‍ ബന്ധപെട്ടു പേര് രജിസ്റ്റെര്‍ ചെയ്യേണ്ടതാണ് .

പരിപാടിയുടെ വിജയത്തിന്നായി കോബാറില്‍ വെച്ചു നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സുലൈമാന്‍ കൂലെരി (ചെയര്‍മാന്‍ ), മിസ്ഫര്‍ മുഹമ്മദലി (ഉപദേശക സമിതി ചെയര്‍മാന്‍ ), സുബൈര്‍ ഉദിനൂര്‍ (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍) നസീര്‍ ടി കെ പി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു . സഫുവാന്‍ എന്‍ , കുഞ്ഞഹമ്മദ് വി പി എം , അഷ്‌റഫ്‌ എം ടി പി , ഫൈസല്‍ എം ,അക്ബര്‍ തൃകരിപ്പൂര്‍ , അസീബ് എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും , സഫുവാന്‍ എന്‍ നന്ദിയും പറഞ്ഞു .

 പൊറോപ്പാട് സുന്നി സെന്റര്‍
കാന്തപുരം ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: പൊറോപ്പാട് എസ്. വൈ. എസിന് കീഴില്‍ പുതുതായി നിര്‍മ്മിതമായ സുന്നി സെന്റര്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമ്മേളനം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം.എ. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ലോക കപ്പ്‌ ക്രിക്കറ്റിന്റെ  ജ്വരം കൊടുമ്പിരി കൊള്ളുംമ്പോഴും വന്‍ ജനാവലി ആയിരുന്നു കാന്തപുരത്തെ ശ്രവിക്കാന്‍ എത്തിചേര്‍ന്നത്‌. നേരത്തെ കാന്തപുരത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന സ്ഥലത്തേക്ക്‌ ആനയീചു. 

പരിപാടിയില്‍ മുഹമ്മദലി സഖാഫി, പള്ളംകോട് അബ്ദുള്‍ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്‌റഫ്‌ അശ്രഫി, ടി.സി.മുഹമ്മദ്‌ കുഞ്ഞി ഹാജി, എ.ബി.സുലൈമാന്‍, യൂസുഫ് ഹാജി പെരുമ്പ, എസ്.പി ഉമര്‍ ഹാജി, ജാഫര്‍ സാദിക്ക് സഅദി, കെ.മുഹമ്മദ്‌ കുഞ്ഞിഹാജി എന്നിവര്‍ പ്രസംഗിച്ചു. 3 ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഷമീര്‍ അശ്രഫി കാട്ടാമ്പള്ളി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, സാദിക്ക് അഹ്സനി  പ്രഭാഷണം നടത്തി. മര്‍കസിലെ കാശ്മീരി വിദ്യാര്‍ഥികളുടെ പ്രവാചക കീര്‍ത്തന ഗാനങ്ങളും ഉണ്ടായിരുന്നു. 

കാസര്‍ഗോഡ്‌ ജില്ലാ സുന്നി സെന്ററില്‍ നടന്ന പരിപാടിക്ക് ശേഷമാണ്‌ കാന്തപുരം തൃക്കറിപ്പൂരിലേക്ക് വന്നത്‌. കാസര്‍ഗോഡ്‌ കാന്തപുരത്തെ കാണാന്‍ ജില്ലയിലെ നിരവധി സ്ഥാനാര്‍ത്തികളും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എത്തിച്ചേര്‍ന്നു. സി.ടി.അഹ്‌മദ്‌ അലി, എന്‍. എ. നെല്ലിക്കുന്ന്, പി. ബി. അബ്ദുല്‍ റസാക്, അസീസ്‌ കടപ്പുറം, പി.എ. മുഹമ്മദ്‌ കുഞ്ഞി, അഡ്വ. സി.കെ ശ്രീധരന്‍, പി. കരുണാകരന്‍ എം.പി, സി. എച്ച്. കുഞ്ഞമ്പു തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. നാട്ടിനും, സമൂഹത്തിനും, സമുദായത്തിനും ഗുണം ചെയ്യുന്നവര്‍ക്ക് എന്നും തന്റേയും പ്രസ്ഥാനത്തിന്റെയും പിന്ഥുണ ഉണ്ടാകുമെന്ന് കാന്തപുരം വ്യക്തമാക്കി.
.

2011, ഏപ്രിൽ 3, ഞായറാഴ്‌ച

ജന്മം കൊണ്ട് ഇവര്‍ നാല്ക്കാലി
പക്ഷേ കര്‍മ്മം കൊണ്ട്‌ ഇവര്‍ ഇരുകാലി

ദുബൈ: ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നൊരു ചൊല്ലുണ്ട്, എന്നാല്‍ ഇവിടെ അതു വിശക്കുമ്പോള്‍ ആട്‌ മരത്തിലും കയറും എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. യു.എ.ഇ യില്‍ നിന്നും ഒമാനിലെ മുസന്തം എന്ന പ്രദേശത്തെക്കുള്ള യാത്രാ മധ്യേ കണ്ട ഈ അപൂര്‍വ്വ കാഴ്ച ക്യാമറയില്‍ ഒപ്പിയെടുത്തത്‌ ഉദിനൂര് തെക്ക്‌പുറത്തെ എ. സി. മുഹമ്മദ്‌ ഷബീര്‍ ആണ്.
 
ശബീറിന്റെ ഈ അമൂല്യ ഫോട്ടോ യു. എ. ഇ യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ   ഗള്‍ഫ് ന്യൂസ് കഴിഞ്ഞ ദിവസം ' പിക്ചര്‍ ഓഫ് ദി ഡേ ' എന്ന കോളത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

.
നെല്ലിക്കുത്ത്‌ ഇസ്മായീല്‍ മുസ്ലിയാര്‍ നിര്യാതനായി
മലപ്പുറം: പ്രമുഖ ഹദീസ് പണ്തിതനും, ഗോള ശാസ്ത്രത്തില്‍ അഗാധ പരിജ്ഞാനീയും, ഗ്രന്ഥ കര്‍ത്താവും, നിരവധി പണ്തിതരുടെ ഉസ്താദുമായ നെല്ലിക്കുത്ത്‌ ഇസ്മായീല്‍ മുസ്ലിയാര്‍ നിര്യാതനായി.

ഇന്നലെ (3 . 4 . 11 ഞായര്‍) ഉച്ച തിരിഞ്ഞു 3 . 45 നു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവീച്ചത്‌. മഹാനവര്‍കളുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അനുശൊചനം അറിയിച്ചു. ഖബറടക്കം ഇന്ന് കാലത്ത്‌ നടക്കും.

സമസ്ത കേരള ജം ഇയ്യ ത്തു ല്‍ ഉലമ വൈസ് പ്രസിഡന്റ്, മര്കസ് വൈസ് പ്രിന്‍സിപ്പാള്‍, മലപ്പുറം ജില്ല സംയുക്ത ജമാ അത്ത് ഖാസി തുടങ്ങി നിരവധി ഔദ്യോഗിക പദവികള്‍ അലങ്കരിച്ചു വരികയാണ്‌. അടിയുറച്ച അഹ് ലു സുന്നയുടെ വാക്താവായ അദ്ദേഹം മുന്‍പ്‌ ഒരിക്കല്‍ ശത്രുക്കളുടെ വധ ശ്രമത്തില്‍ നിന്നും തല നാരിഴക്ക് രക്ഷപ്പെട്ടിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിഷ്യന്മാരും, പ്രസ്ഥാന ബന്ധുക്കളും, അദ്ദേഹത്തിനു വേണ്ടി ഇന്ന് പ്രത്യേക പ്രാര്‍ഥന സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്‌.

.

 യു.എ.ഇ - ത്രിക്കരിപ്പൂര്‍ സംഗമം സമാപിച്ചു.

ദുബൈ: തൃക്കരിപ്പൂര്‍ പഞ്ചായത്ത്‌ കെ. എം. സി. സി. ദുബൈ കമ്മിറ്റി യുടെ ആഭിമുഖ്യതതില്‍ നടന്ന രണ്ടാമത് യു.എ.ഇ-ത്രിക്കരിപ്പൂര്‍ സംഗമം സമാപിച്ചു. ദുബായ് അല്‍ ഇത്തിഹാദ് പ്രൈവറ്റ് സ്‌ക്കൂളില്‍ നടന്ന സംഗമത്തില്‍ പങ്കെടുക്കാനായി യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലി എത്തിച്ചേര്‍ന്നു.  സംഗമത്തോടനുബന്ധിച്ച് ദുബായിയിലെ വ്യത്യസ്ഥ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പ്രമുഖരായ ത്രിക്കരിപ്പൂര്‍ സ്വദേശികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്‌തു.

കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍, കണ്ണൂര്‍ ശരീഫ് നയിച്ച ഇശല്‍ നൈറ്റ്, ഷുക്കൂര്‍ ഉടുമ്പുന്തലയും സംഘവും അവതരിപ്പിച്ച ഖവ്വാലി, ത്രിക്കരിപ്പൂരിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ച കോല്ക്കളിയും ദഫ് മുട്ടും തുടങ്ങി നിരവധി കലാപരിപാടികകളും, ആതുരശുശ്രൂഷ രംഗത്ത് സി.എച്ച് സെന്ററിന്റെ പ്രവര്ത്തയനം വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്ശനവും നടന്നു. 

ദുബൈ - ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കെ. എം. സി. സി. പ്രസിഡണ്ട് എ.ബി. അബ്‌ദുള്‍ സലാം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് ബോര്ഡ് പ്രസിഡണ്ടുമായ എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി ജന:സെക്രട്ടറി ഹനീഫ് ചെര്ക്കളം, മിഡിലീസ്റ്റ് ചന്ദ്രിക മാര്ക്ക്റ്റിംഗ് മാനേജര്‍ സൈനുദ്ധീന്‍ ചേലേരി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കേരള ഘടകം ജന: സെക്രട്ടറി യു.പി. മുഹമ്മദ് സഹീര്‍, അബൂദാബി - ത്രിക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജന: സെക്രട്ടറി സി. മുഹമ്മദ് സമീര്‍, അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് സി.ഇ.ഒ എം.സലാഹുദ്ധീന്‍, ത്രിക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി ജന: സെക്രട്ടറി. മുഹമ്മദലി. ടി, വി.പി.എം നൌഷാദ്, ടി.പി. അഹമ്മദ് ഹാജി, സലാം തട്ടാനിച്ചേരി, പി.കെ.സി. സുലൈമാന്‍ ഹാജി, എന്‍. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. എ.സി. അഫ്‌സല്‍ മെട്ടമ്മല്‍ സ്വാഗതവും ആരിഫലി.വി.പി.പി. നന്ദിയും പറഞ്ഞു.

.

2011, ഏപ്രിൽ 2, ശനിയാഴ്‌ച

28 വര്‍ഷത്തെ കാത്തിരിപ്പിനു സാഫല്യം 

വിശ്വ വിജയം ഇന്ത്യക്ക്‌


മുംബൈ: ലോക കപ്പ്‌ ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രീലങ്കയേ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ വിശ്വ വിജയം നേടി. കലാശാപ്പൊരാട്ടത്തില്‍ വീരാട് കോഹലിയുടെ വീരോചിതമായ ചെറുത്ത് നില്‍പ്പും, ഗൌതം ഗംഭീറിന്റെ ഗംഭീര ഇന്നിംഗ്സുമാണ് ഏറെ നിര്ണ്ണായകമായത്. നായകന്‍ ധോണി മുന്‍ മത്സരങ്ങളില്‍ പുറത്തെടുക്കാതെ കരുതി വെച്ച അതി മനോഹരമായ ഇന്നിംഗ്സിന്റെ ചെപ്പു തുറന്നു വിട്ടപ്പോള്‍ മുംബൈ വാങ്കടെ സ്റ്റേഡിയതില്‍ തിങ്ങി നിറഞ്ഞ അരലക്ഷം കാണികള്‍ക്ക് പുറമെ വിശ്വത്തിന്റെ വിവിധ കോണുകളിലുള്ള പരകോടി ഇന്ത്യക്കാര്‍ രോമാന്ചമണിഞ്ഞു.
 
''എങ്ങിനെയാണ്‌ ഈ വിജയം ആഘോഷിക്കേണ്ടത്‌ എന്ന് അറിയില്ല'' എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം. മുംബൈ വാങ്കടെ സ്റ്റേഡിയതില്‍ ജയിക്കാനുള്ള മാന്യമായ സ്കോര്‍ പടുത്തുയര്ത്തിയ ലങ്കയേ പിന്‍ തുടാരാന്‍‌ ഇറങ്ങിയ ഇന്ത്യക്ക്‌ പക്ഷേ തുടക്കത്തില്‍ തന്നെ കാലിടറി. കേളീകേട്ട പന്തടിക്കാരായ സേവാഗും, സച്ചിനും ഫൈനലിനു നിരക്കാത്ത പ്രകടനവുമായി പുറത്തായപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഗത കാല ചരിത്രമറിയുന്ന മുഴുവന്‍ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷ കൈവിട്ടതാണ്.  പക്ഷേ അവസാന വിക്കറ്റ് വരെ പൊരുതാനുള്ള മാനസിക ശക്തി ഓരോ ടീം അംഗത്തിനും പകര്‍ന്നു നല്‍കാനായി മാത്രം ഒരു പ്രത്യേക വിദഗ്ദനെ ഇന്ത്യന്‍ ക്യാമ്പില്‍ നിയമിക്കപ്പെട്ടിരുന്നു. ആ നീക്കം നൂറു ശതമാനം വിജയം കണ്ടതിന്റെ മികച്ച തെളിവായിരുന്നു ആസ്ത്രേലിയക്കെതിരെയുള്ള വിജയം. വീണ്ടും അതേ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ലോക കപ്പില്‍ 2  തവണ തങ്ങളുടെ വഴിമുടക്കികളായ മരതക ദ്വീപുകാരെ ആധികാരികമായി തന്നെ ഇന്ത്യ കീഴ്‌പ്പെടുത്തി.

28 വര്‍ഷത്തെ കാത്തിരിപ്പിനു സാഫല്യം, ഇന്ത്യ വീണ്ടും വിശ്വത്തിന്റെ നെറുകയില്‍. ഈ ആധികാരിക വിജയം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും, പരിശീലകര്‍ക്കും, ഓരോ ഇന്ത്യക്കാര്‍ക്കും ഈ സന്തോഷ നിമിഷത്തില്‍ ഉദിനൂര് ബ്ലോഗ്സ്പോട്‌ ഡോട്ട് കോം നേരുന്നു ഒരായിരം ആശംസകള്‍ !! ഗ്രേറ്റ്‌ ഇന്ത്യ, ഗ്രേറ്റ്‌ വിക്റ്ററി.    സാരേ ജഹാം സെ അച്ച ഹിന്ദുസ്ഥാന്‍ ഹമാരാ ....