ഉദിനൂര്‍:ഉദിനൂര്‍ എ.കെ.ജി. കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഉത്തരകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് (വ്യാഴാഴ്ച) തുടങ്ങും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ വി.ആര്‍.സി എടാട്ടുമ്മല്‍ ഉദിനൂര്‍ സെന്റര്‍ സെവന്‍സുമായി ഏറ്റുമുട്ടും. വൈകിട്ട് നാലിന് ഉദിനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം.