FLASH NEWS
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇശല്‍ നിലാവ് ഇന്ന് .
ദമ്മാം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇശല്‍ നിലാവ് ഇന്ന് . ദാമാമിലെയും കൊബാരിലെയും തൃകരിപൂര്‍ നിവാസികളുടെ സംഘടനയായ തൃകരിപ്പൂര്‍ കൂടയ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇശല്‍ നിലാവിന്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് കോബാര്‍ അപ്സര ഓഡിറ്റൊരിയത്തില്‍ വെച്ചു പതിനഞ്ചോളം വരുന്ന ഗായക-ഗായികമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാപ്പിളപാട്ട് മത്സരത്തോടെ ഇശല്‍ നിലാവിന് തുടക്കമാവും. തുടര്‍ന്നു ഈ വര്‍ഷത്തെ സാമൂഹ്യ -സാംസ്കാരിക കാരുണ്യ രംഗത്തെ സമഗ്ര സംഭാവന്യ്കുള്ള അവാര്‍ഡു കാരവന്‍ കാര്‍ഗോ മാനേജിങ്ങ് ഡയരക്ടര്‍ എ എം ഇബ്രാഹിമിന് നല്‍കി ആദരിക്കും. തൃകരിപ്പൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തുന്ന മാധ്യമ അവാര്‍ഡും വേദിയില്‍ വെച്ച് പ്രഖ്യാപിക്കും. കൂട്ടായ്മ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോല്‍കളിയും ഒപ്പനയും കവാലിയുമെല്ലാം പരിപാടികള്‍ക്ക് കൊഴുപ്പേകും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റിയാദിലെ തൃകരിപൂര്‍ നിവാസികളെ കൂടി ഇശല്‍ നിലാവില്‍ കണ്ണികള്‍ ആക്കി കൊണ്ട് ഒരു അത്യപൂര്‍വ തൃകരിപ്പൂര്‍ സംഗമത്തിന് കൂടി വേദി സാക്ഷിയാകും. സംഗമ ഭൂമിയിലേക്ക് എത്തുന്ന സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള സ്വന്തം നാടുകാരെ സ്വീകരികുന്നതിന്നും , അവര്‍ക്ക് വേണ്ട താമസ സൌകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒരുക്കി കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു