ഉദിനൂര്‍: വെള്ളിയാഴ്ച ആത്മഹത്യ ചെയ്‌ത ത്രിക്കരിപ്പൂര്‍ പോളിടെക്-വിദ്യാര്ത്ഥിനിപരത്തിച്ചാലിലെ ടി.അനിലക്ക് സഹപാടികളുടെയും നാട്ടുകാരുംടെയും കണ്ണീരില്‍ കുതിര്‍ന്ന വിട . വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ കിടപ്പ് മുറിയിലാണ് അനിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനത്തില്‍ ഏറെ മുന്നിലായിരുന്ന അനില നല്ല പെരുമാറ്റത്തിന്റെ ഉടമയുമായിരുന്നുവെന്ന് സുഹൃത്തുക്കളും നാടുക്കാരും പറയുന്നു . അനിലയുടെ മരണം ഈ കൊച്ചുഗ്രാമത്തെ ഏറെ ദു:ഖത്തിലാഴ്ത്തി. സ്ഥലം എം എല്‍ എ കെ.കുഞ്ഞിരാമന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ അനിലയുടെ സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു .