മനുഷ്യരെയും പ്രകൃതിയേയും നശിപ്പിച്ചു കൊണ്ടുള്ള പുരോഗതിയല്ല നാടിനാവശ്യം: കാന്തപുരം
കാസര്‍ഗോഡ്: കൃത്യമായ പoനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളൂ എന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന ഇതേ വരെ നടന്ന പoനങ്ങളെ തള്ളിപ്പറയുന്ന തരത്തില്‍ ആയിപ്പോയെന്നും, നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്ന ശേഷം ആയിപ്പോകരുതെന്നും ആള്‍ ഇന്ത്യ ജാംഇയ്യത്തു ല്‍ ഉലമ ജനറല്‍ സെക്രട്ട രീ കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.
കാസര്‍ഗോഡ് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഒപ്പ് മരത്തില്‍ ഒപ്പ് വെച്ച ശേഷം സംസാരിക്കുകയായിരുന്നു കാന്തപുരം. മനുഷ്യരെയും പ്രകൃതിയേയും നശിപ്പിച്ചു കൊണ്ടുള്ള പുരോഗതിയല്ല നാടിനാവശ്യം എന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.
കാസര്‍ഗോഡ് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഒപ്പ് മരത്തില്‍ ആള്‍ ഇന്ത്യ ജാംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടരീ കാന്തപുരം എ. പി. അബൂബക്കര് മുസ്ലിയാര്‍ ഒപ്പ് വെക്കുന്നു. |