Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

KIJU EID SAMGAMAM


ദുബൈ: ഉദിനൂർ ഖാദിമുൽ ഇസ്ലാം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ വിപുലമായ ഈദ്‌ സംഗമം സംഘടിപ്പിക്കുന്നു.

ഒക്ടോബർ 15 ചൊവ്വ വൈകുന്നേരം 3.30 നു സബീൽ പാർക്കിൽ നടക്കുന്ന സംഗമത്തിൽ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂർ നിവാസികൾ പങ്കെടുക്കും.

ഇതു അഞ്ചാം തവണയാണു യു.എ.ഇ യിൽ ഇത്തരം സംഗമം നടക്കുന്നത്‌. 2009 ൽ ദുബായിൽ ആരംഭിച്ച ഉദിനൂർ സംഗമം തൊട്ടടുത്ത വർഷങ്ങളിൽ അബുദാബി, അൽ ഐൻ, ഷാർജ്ജ എന്നിവിടങ്ങളിൽ ആയിരുന്നു നടന്നത്‌.

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ക്ലിപ്പ്‌ ഫിത്ന ഉദിനൂരിലും

നാടെങ്ങും ക്ലിപ്പ്‌ വിവാദം കൊഴുക്കുകയാണ ല്ലോ? ഇതിന്റെ മറ പറ്റി കഴിഞ്ഞ ദിവസം ഉദിനൂരിലും ഉണ്ടായി ഒരു സംഭവം. ഉദിനൂർ യൂനിറ്റ്‌ എസ്‌. വൈ. എസ്‌ സെക്രട്ടരി പി. സൈനുൽ ആബിദിനു ആജീവനാന്ത കാന്തപുരം വിരോധിയും, മറുപക്ഷത്തിന്റെ അബൂദാബിയിലെ കോർഡിനേറ്ററും ആയ ഒരു വ്യക്തി ദുരുദ്ധേശത്തോടെ നടത്തിയ നെറ്റ്‌ കോൾ ആണു ചുവ ടെ.

ഇത്തരം അപക്വമതികളായ ആളുകളാണു നമ്മുടെ നാട്ടിൽ എന്നും അനൈക്യത്തിന്റെയും, ചിദ്രതയുടെയും വിത്തു പാകുന്നതെന്ന് ഇനിയെങ്കിലും സമൂഹം തിരിച്ചറിയ ട്ടെ.

മൂന്നര പതിറ്റാണ്ടിലധികമായി ഉദിനൂരിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന എസ്‌. വൈ എസിന്റെ പ്രവർത്തനം കേവലം ഒരു ഊമ ഫോൺ കോളിലൂടെ തകർത്തു കളയാമെന്നു ധരിച്ചു വശായതാണു ഈ സുഹ്രുത്തിനു പറ്റിയ തെറ്റ്‌.

ഒരു കയ്യിൽ ഏറ്റവും ലെയിറ്റസ്റ്റ്‌ ടെക്‌ നോളജിയും മറു കയ്യിൽ തസ്ബീഹ്‌ മാലയുമായി കർമ്മ പഥത്തിൽ അജയ്യ മുന്നേറ്റം നടത്തുന്ന ഒരു നേതൃത്വത്തിന്റെ അനുയായികൾ ആണു എസ്‌. വൈ. എസുകാർ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

അള്ളാഹുവിന്റെ ദീനിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ ഒരു ശക്തിക്കും നമ്മെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് നാം ഉറച്ചു വിശ്വ സിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ഈ ക്ലിപ്പ്‌. ഇതിനു മുമ്പും സമാനമായ സംഭവം ഉണ്ടായതിൽ നിന്നും താങ്കൾ ഒരു പാഠവും പഠിച്ചില്ലെന്നു വേണം കരുതാൻ. പേരിൽ മാത്രം നാം മുസ്ലിമായാൽ പോര. അള്ളാഹുവിന്റെ ഖളാ ഖദ്‌ റുകളിൽ നാം വിശ്വസിക്കണം. കള്ള പ്രചരണങ്ങൾ കൊണ്ടോ, ഊമ ഫോൺ കോൾ കൊണ്ടോ സത്യത്തിന്റെ വെളിച്ചം ഊതിക്കെടുത്താമെന്ന് ധരിച്ചതാണു താങ്കൾക്ക്‌ പറ്റിയ തെറ്റ്‌.

എസ്‌. വൈ. എസിന്റെ സെക്രട്ടരി താങ്കളെ പോലെ അപക്വമായി സംസാരിക്കുമെന്ന് താങ്കൾ കരുതിയോ? ജമാ അത്തിനെതിരിൽ ഗൂഡാലോചന നടത്താൻ അദ്ധേഹം നിങ്ങളെ സഹായിക്കുമെന്ന് കരുതിയോ? എങ്കിൽ അതാണു താങ്കൾക്കു പറ്റിയ ഭീമാബദ്ധം. എസ്‌. വൈ.എസ്‌ ഒരിക്കലും നമ്മുടെ മഹത്തായ ജമാ അത്തിനെതിരെ സമരം ചെയ്തിട്ടില്ല. മറിച്ച്‌ നമ്മുടെ സമരം പിൻ സീറ്റിലിരുന്ന് ജമാ അത്തിനെ തെറ്റായ വഴിയിലേക്ക്‌ തിരിച്ചു വിടാൻ ശ്രമിക്കുന്ന താങ്കളെ പോലെയുള്ളവർക്കെതിരിലാണ്.

അത് കൊണ്ട് ഇനിയെങ്കിലും ഇത്തരം ഫിത്ന ഫസാദുകൾ അവസാനിപ്പിച്ച് നന്മയുടെ വഴിയിൽ സമയം ചെലവഴിക്കുക. അതിനു താങ്കൾ തയ്യാറാവുന്നില്ലെങ്കിൽ  മഹല്ലിലെ നന്മ കാംക്ഷിക്കുന്ന മുഴുവൻ ആളുകളോടും നമുക്കൊന്നേ പറയാനുള്ളൂ. ഇത്തരം അപക്വമതിക ളെ ജമാ അത്തിന്റെയും, മറ്റ്‌ സാംസ്കാരിക സംഘടനകളുടെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റി നിർത്തുക. അല്ലാത്ത പക്ഷം നിങ്ങളുടെ ഉദ്ധേശ ശുദ്ധിയെ മറ്റുള്ളവർ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

ഓഡിയോ കേള്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

2013 ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

ഉദിനൂർ യുനീക്‌ എജുക്കോം സെന്ററിനു കട്ടില വെച്ചു

ഉദിനൂർ യൂനിറ്റ്‌ എസ്‌. വൈ. എസിനു കീഴിൽ നിർമ്മിക്കുന്ന അത്യന്താധുനിക വൈജ്ഞാനിക സംരംഭമായയുനീക്‌ എജുക്കോം സെന്ററിന്റെ കട്ടില വെക്കൽ കർമ്മം ഇസ്ലാമിക്‌ എജുക്കേഷണൽ ബോർഡ്‌ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ നൂറുൽ ഉലമ എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ നിർവ്വഹിച്ചു.

ചടങ്ങിൽ പ്രൊഫ മുഹമ്മദ്‌ സാലിഹ്‌ സ അദി, ജാബിർ സഖാഫി, മഹമൂദ്‌ അൻ വരി, എ. ബി അബ്ദുൽ ഖാദർ ഹാജി, ടി. പി മഹമൂദ്‌ ഹാജി, എ. കെ കുഞ്ഞബ്ദുല്ല ഹാജി, ടി. പി ശാഹു ഹാജി, എ. ബി മുസ്തഫ, ടി. പി അബ്ദുൽ റഷീദ്‌, എൻ. അബ്ദുൽ റഷീദ്‌ ഹാജി, എ. ജി ഖാലിദ്‌, റസാക്ക്‌ പുഴക്കര, എ. ബി അബ്ദുൽ സലാം, സൈനുൽ ആബിദ്‌ പി തുടങ്ങിയവർ സംബന്ധിച്ചു.


2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

എസ്‌. എസ്‌. എഫ്‌ സാഹിത്യോത്സവ്‌ ആരംഭിച്ചു

ഉദിനൂർ: എസ്‌. എസ്‌. എഫ്‌ ത്രിക്കരിപ്പൂർ സെക്ടർ സാഹിത്യോത്സവ്‌ ഉദിനൂർ സുന്നി സെന്ററിൽ ആരംഭിച്ചു.

സെക്ടറിനു കീഴിലെ 5 യൂനിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ 61 മത്സര ഇനങ്ങളിലായി തങ്ങളുടെ സർഗ്ഗ വൈഭവം മാറ്റുരക്കും.

സെക്ടറിലെ വിജയികൾ ജില്ലാ തലത്തിലും, ജില്ലയിലെ ജേതാക്കൾ സ്റ്റേറ്റ്‌ തലത്തിലും മത്സരിക്കും.
ഹുസൈൻ സഖാഫി ആയിറ്റിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ്‌ എം. ടി. പി ഇസ്മായിൽ സ അദി ഉൽഘാടനം ചെയ്തു. ടി.പി മഹമൂദ്‌ ഹാജി, നഷാദ്‌ മാസ്റ്റർ, എൻ.അബ്ദുൽ റഷീദ്‌ ഹാജി, സി. അബ്ദുൽ ഖാദർ സംബന്ധിച്ചു.

രണ്ട്‌ പതിറ്റാണ്ടിലധികമായി നടക്കുന്ന എസ്‌. എസ്‌. എഫ്‌ സാഹിത്യോത്സവുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ധാർമ്മിക കലാ വേദിയാണു.

2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

യുനീക്‌ എജുക്കോം സെന്റർ കട്ടില വെക്കൽ 29 നു


ഉദിനൂർ യൂനിറ്റ്‌ എസ്‌ വൈ എസിനു കീഴിൽ നിർമ്മിതമാകുന്ന ബഹു മുഖ വൈജ്ഞാനിക സംരംഭമായ യുനീക്‌ എജുക്കോം സെന്റർ കെട്ടിടത്തിന്റെ കട്ടില വെക്കൽ കർമ്മം ആഗ: 29 വ്യാഴം കാലത്ത്‌ 10 മണിക്ക്‌ ഇസ്ലാമിക്‌ എജുക്കേഷണൽ ബോർഡ്‌ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ നൂറുൽ ഉലമ എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ നിർവ്വഹിക്കും.

ചടങ്ങിൽ പ്രൊഫ: മുഹമ്മദ്‌ സ്വാലിഹ്‌ സ അദി, അബ്ദുൽ ഗഫ്ഫാർ സ അദി രണ്ടത്താണി, എ. ബി അബ്ദുല്ല മാസ്റ്റർ, ജാബിർ സഖാഫി, ഹാഫിസ്‌ ജാബിർ ബാഖവി ഉദിനൂർ, എസ്‌ വൈ എസ്‌ പ്രസിഡന്റ്‌ ടി. പി മഹമൂദ്‌ ഹാജി, യുനീക്‌ ചെയർമ്മാൻ എ. കെ കുഞ്ഞബ്ദുല്ല ഹാജി, സെക്രട്ടരി ടി അബ്ദുല്ല മാസ്റ്റർ, ഡയറക്റ്റർമ്മാരായ എ. ബി മുസ്തഫ, പി. സി ജാഫർ, എ. ബി ഷാജഹാൻ ,
ടി. പി അബ്ദുൽ റഷീദ്‌ തുടങ്ങിയവർ സംബന്ധിക്കും.

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഉദിനൂർ ചരിത്രത്തിലേക്ക്‌ നടന്നു കയറി

ഉദിനൂർ : ഇശലിന്റെ രാജാത്തിമാർ മൈലാഞ്ചി കൈകളാൽ കൊട്ടിക്കയറിയത് ലോക റിക്കോർഡിലേക്ക്.ഉദിനൂർ ഗവ:ഹയർസെക്കന്ററി സ്ക്കൂളിലെ 121 മൊഞ്ചത്തിമാർ  താളത്തിനൊപ്പം മൈലാഞ്ചി കൈകൾ കൊട്ടി ചാഞ്ഞും, ചരിഞ്ഞും ഇരുന്നും നിന്നും തനിമയും പുതുമയും നിലനിർത്തി ജംമ്പോ ഒപ്പന അവതരിപ്പിച്ചു.ലിംക ബുക്ക് ഓഫ്  റിക്കോർഡിലേക്കും ഗിന്നസിലേക്കും കയറി പറ്റാനും ഒപ്പനയെന്ന കലയെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ജാംമ്പോ ഒപ്പന സ്ക്കൂൾ പി ടി എ, അധ്യാപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയിൽ ഒരുക്കിയത്.

പരമ്പരാഗത ശൈലിയിൽ കാച്ചി മുണ്ടും കസവ് കുപ്പായവും കൊച്ചിത്തട്ടവും അണിഞ്ഞ് മണവാട്ടിയും തോഴിമാരും 100 മീറ്റർ ചുറ്റളവിൽ തയ്യാർ ചെയ്ത മൈതാനത്ത് ഒപ്പനയെന്ന കല പഴമ നിലനിർത്തി അവതരിപ്പിച്ചു. ചിങ്ങ മാസത്തിലെ ചിന്നിച്ചിതറി പെയ്ത മഴയെ വകവെക്കാതെ ജനപ്രതിനിധികൾ, കലാ സാംസ്ക്കാരീക സിനിമാ സീരിയൽ  പ്രവർത്തകർ തുടങ്ങിയ വിശിഷ്ടാതിഥികളെ കൂടാതെ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് മൊഞ്ചത്തിമാർ ചരിത്ര താളുകളിലേക്ക് കൊട്ടിക്കയറിയത്. പരമ്പരാഗത രീതിയിൽ മൊയ്തു വാണിമേൽ രചിച്ച തെളിമുത്തായ് എന്ന് തുടങ്ങുന്ന ഇശലിനോത്ത് ചുവട് വെച്ചത് ഹൈസ്ക്കൂൾ മുതൽ പ്ലസ്റ്റു  വരെയുള്ള 121 കുട്ടികളാണ്. നാലുനിരകളിലായി അണിനിരന്ന തോഴിമാർ ഒന്നാം നിരയിൽ 12, രണ്ടാം നിരയിൽ 24, മൂന്നാം നിരയിൽ 30, നാലാം നിരയിൽ 42  എന്നിങ്ങനെയണ്.മധ്യത്തിൽ ഇശലിനൊപ്പം പ്രത്യേക രീതിൽ പൊങ്ങുകയും താഴുകയും ചെയ്യുന്ന കസേരയിൽ മണവാട്ടിയേയും ഇരുത്തി. 12 പാട്ടുകാർ ഏറ്റവും പിന്നിലായി അണിനിരന്നു.

പ്രശസ്ത ഒപ്പന പരിശീലകൻ ജുനൈദ് മെട്ടമ്മലാണ് ഒപ്പന പരിശീലനം നൽകി അണിയിച്ചൊരുക്കിയത്. കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ: പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. സിനിമാ നടൻ അനീഷ് രവി മുഖ്യാതിഥിയായിരുന്നു. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ  എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ എ ജി സി ബഷീർ, സി കുഞ്ഞികേർഷ്ണൻ മാസ്റ്റർ, എ വി രമണി, പി ശ്യാമള  വിവിധ രാഷ്ട്രീയ പ്രതിനിധികൾ സന്നിഹിതരായിരുന്നു. മൂന്നര മണിക്ക് തുടങ്ങേണ്ട ഒപ്പന അഞ്ചുമണിക്കാണ് ആരംഭിച്ചത്. മൊഞ്ചത്തിമാർ വരിവരിയായി കാണികൾ തിങ്ങി നിറഞ്ഞ മൈതാനെത്തിയതോടെ ആരവം ഉയർന്നു. മൊഞ്ചത്തിമാർ മൈതാനത്തെത്തി ചിട്ടയിൽ വരിയോപ്പിക്കാൻ തുടങ്ങിയതോടെ മണിക്കുറുകളോളം പെയ്യാൻ മടിച്ച മഴ പെയ്തിറങ്ങി. ഇതോടെ പലരും കസേര തലക്ക് മുകളിൽ വെച്ച് മഴയിൽ നിന്ന് രക്ഷനേടി. പിന്നീട് മഴമാറി 5.15 ഓടെയാണ് ഒപ്പന തുടങ്ങിയത്.മൂന്നു മാസത്തെ ഒപ്പന സംവിധാനം ചെയ്ത ജുനൈദ് മെട്ടമ്മലിലിനെ  സിനിമ സീരിയൽ നടൻ അനീഷ് രവി പൊന്നടയണിയിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ പരീക്ഷാ കംട്രോളർ പ്രൊഫസർ കെ പി ജയരാജൻ ജുനൈദിന് ഉപഹാരം നൽകി ആദരിച്ചു