ദുബൈ: ഉദിനൂർ ഖാദിമുൽ ഇസ്ലാം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ വിപുലമായ ഈദ് സംഗമം സംഘടിപ്പിക്കുന്നു.
ഒക്ടോബർ 15 ചൊവ്വ വൈകുന്നേരം 3.30 നു സബീൽ പാർക്കിൽ നടക്കുന്ന സംഗമത്തിൽ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂർ നിവാസികൾ പങ്കെടുക്കും.
ഇതു അഞ്ചാം തവണയാണു യു.എ.ഇ യിൽ ഇത്തരം സംഗമം നടക്കുന്നത്. 2009 ൽ ദുബായിൽ ആരംഭിച്ച ഉദിനൂർ സംഗമം തൊട്ടടുത്ത വർഷങ്ങളിൽ അബുദാബി, അൽ ഐൻ, ഷാർജ്ജ എന്നിവിടങ്ങളിൽ ആയിരുന്നു നടന്നത്.