Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഉദിനൂർ ചരിത്രത്തിലേക്ക്‌ നടന്നു കയറി

ഉദിനൂർ : ഇശലിന്റെ രാജാത്തിമാർ മൈലാഞ്ചി കൈകളാൽ കൊട്ടിക്കയറിയത് ലോക റിക്കോർഡിലേക്ക്.ഉദിനൂർ ഗവ:ഹയർസെക്കന്ററി സ്ക്കൂളിലെ 121 മൊഞ്ചത്തിമാർ  താളത്തിനൊപ്പം മൈലാഞ്ചി കൈകൾ കൊട്ടി ചാഞ്ഞും, ചരിഞ്ഞും ഇരുന്നും നിന്നും തനിമയും പുതുമയും നിലനിർത്തി ജംമ്പോ ഒപ്പന അവതരിപ്പിച്ചു.ലിംക ബുക്ക് ഓഫ്  റിക്കോർഡിലേക്കും ഗിന്നസിലേക്കും കയറി പറ്റാനും ഒപ്പനയെന്ന കലയെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ജാംമ്പോ ഒപ്പന സ്ക്കൂൾ പി ടി എ, അധ്യാപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയിൽ ഒരുക്കിയത്.

പരമ്പരാഗത ശൈലിയിൽ കാച്ചി മുണ്ടും കസവ് കുപ്പായവും കൊച്ചിത്തട്ടവും അണിഞ്ഞ് മണവാട്ടിയും തോഴിമാരും 100 മീറ്റർ ചുറ്റളവിൽ തയ്യാർ ചെയ്ത മൈതാനത്ത് ഒപ്പനയെന്ന കല പഴമ നിലനിർത്തി അവതരിപ്പിച്ചു. ചിങ്ങ മാസത്തിലെ ചിന്നിച്ചിതറി പെയ്ത മഴയെ വകവെക്കാതെ ജനപ്രതിനിധികൾ, കലാ സാംസ്ക്കാരീക സിനിമാ സീരിയൽ  പ്രവർത്തകർ തുടങ്ങിയ വിശിഷ്ടാതിഥികളെ കൂടാതെ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് മൊഞ്ചത്തിമാർ ചരിത്ര താളുകളിലേക്ക് കൊട്ടിക്കയറിയത്. പരമ്പരാഗത രീതിയിൽ മൊയ്തു വാണിമേൽ രചിച്ച തെളിമുത്തായ് എന്ന് തുടങ്ങുന്ന ഇശലിനോത്ത് ചുവട് വെച്ചത് ഹൈസ്ക്കൂൾ മുതൽ പ്ലസ്റ്റു  വരെയുള്ള 121 കുട്ടികളാണ്. നാലുനിരകളിലായി അണിനിരന്ന തോഴിമാർ ഒന്നാം നിരയിൽ 12, രണ്ടാം നിരയിൽ 24, മൂന്നാം നിരയിൽ 30, നാലാം നിരയിൽ 42  എന്നിങ്ങനെയണ്.മധ്യത്തിൽ ഇശലിനൊപ്പം പ്രത്യേക രീതിൽ പൊങ്ങുകയും താഴുകയും ചെയ്യുന്ന കസേരയിൽ മണവാട്ടിയേയും ഇരുത്തി. 12 പാട്ടുകാർ ഏറ്റവും പിന്നിലായി അണിനിരന്നു.

പ്രശസ്ത ഒപ്പന പരിശീലകൻ ജുനൈദ് മെട്ടമ്മലാണ് ഒപ്പന പരിശീലനം നൽകി അണിയിച്ചൊരുക്കിയത്. കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ: പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. സിനിമാ നടൻ അനീഷ് രവി മുഖ്യാതിഥിയായിരുന്നു. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ  എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ എ ജി സി ബഷീർ, സി കുഞ്ഞികേർഷ്ണൻ മാസ്റ്റർ, എ വി രമണി, പി ശ്യാമള  വിവിധ രാഷ്ട്രീയ പ്രതിനിധികൾ സന്നിഹിതരായിരുന്നു. മൂന്നര മണിക്ക് തുടങ്ങേണ്ട ഒപ്പന അഞ്ചുമണിക്കാണ് ആരംഭിച്ചത്. മൊഞ്ചത്തിമാർ വരിവരിയായി കാണികൾ തിങ്ങി നിറഞ്ഞ മൈതാനെത്തിയതോടെ ആരവം ഉയർന്നു. മൊഞ്ചത്തിമാർ മൈതാനത്തെത്തി ചിട്ടയിൽ വരിയോപ്പിക്കാൻ തുടങ്ങിയതോടെ മണിക്കുറുകളോളം പെയ്യാൻ മടിച്ച മഴ പെയ്തിറങ്ങി. ഇതോടെ പലരും കസേര തലക്ക് മുകളിൽ വെച്ച് മഴയിൽ നിന്ന് രക്ഷനേടി. പിന്നീട് മഴമാറി 5.15 ഓടെയാണ് ഒപ്പന തുടങ്ങിയത്.മൂന്നു മാസത്തെ ഒപ്പന സംവിധാനം ചെയ്ത ജുനൈദ് മെട്ടമ്മലിലിനെ  സിനിമ സീരിയൽ നടൻ അനീഷ് രവി പൊന്നടയണിയിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ പരീക്ഷാ കംട്രോളർ പ്രൊഫസർ കെ പി ജയരാജൻ ജുനൈദിന് ഉപഹാരം നൽകി ആദരിച്ചു