ഉദിനൂർ യൂനിറ്റ് എസ് വൈ എസിനു കീഴിൽ നിർമ്മിതമാകുന്ന ബഹു മുഖ വൈജ്ഞാനിക സംരംഭമായ യുനീക് എജുക്കോം സെന്റർ കെട്ടിടത്തിന്റെ കട്ടില വെക്കൽ കർമ്മം ആഗ: 29 വ്യാഴം കാലത്ത് 10 മണിക്ക് ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് നൂറുൽ ഉലമ എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ നിർവ്വഹിക്കും.
ചടങ്ങിൽ പ്രൊഫ: മുഹമ്മദ് സ്വാലിഹ് സ അദി, അബ്ദുൽ ഗഫ്ഫാർ സ അദി രണ്ടത്താണി, എ. ബി അബ്ദുല്ല മാസ്റ്റർ, ജാബിർ സഖാഫി, ഹാഫിസ് ജാബിർ ബാഖവി ഉദിനൂർ, എസ് വൈ എസ് പ്രസിഡന്റ് ടി. പി മഹമൂദ് ഹാജി, യുനീക് ചെയർമ്മാൻ എ. കെ കുഞ്ഞബ്ദുല്ല ഹാജി, സെക്രട്ടരി ടി അബ്ദുല്ല മാസ്റ്റർ, ഡയറക്റ്റർമ്മാരായ എ. ബി മുസ്തഫ, പി. സി ജാഫർ, എ. ബി ഷാജഹാൻ ,
ടി. പി അബ്ദുൽ റഷീദ് തുടങ്ങിയവർ സംബന്ധിക്കും.