Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

ദമാം : അല്‍കോബാര്‍ യുനൈറ്റഡു എഫ് സിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദമാമില്‍ സംഘടിപ്പിക്കുന്ന സൌഹൃദ ഫുട്ബോള്‍ പ്രദര്‍ശന മത്സരം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സൌഹൃദ മത്സരത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ടീമും മാധ്യമ പ്രവര്‍ത്തകരുടെ ടീമും തമ്മിലാണ് മാറ്റുരക്കുക.

         ദമാമിലെ സാമൂഹിക പ്രവര്‍ത്തകരുടെ നേത്രത്വത്തില്‍ ഉള്ള ശക്തരായ ടീമിനെ നേരിടാന്‍ , ദമാമിലെ മാധ്യമ രംഗത്തെ ടി പി എം ഫസല്‍ (മനോരമ ), എം എം നഈം (കൈരളി ), സുബൈര്‍ ഉദിനൂര്‍ (ഏഷ്യാനെറ്റ് ന്യൂസ്), എന്‍ യു ഹാഷിം (ജീവന്‍ ടിവി ), മുജീബ് (ജയ്‌ ഹിന്ദ്‌ ന്യൂസ്‌ ‌ ) , എം ജുനീര്‍ ( മാധ്യമം ), പ്രഭാകരന്‍ കണ്ണൂര്‍ (ദേശാഭിമാനി ).അഷ്‌റഫ്‌ ആളത്ത് (ചന്ദ്രിക ), അബ്ദുല്‍ അലി (തേജസ്‌) എന്നിവരടങ്ങുന്ന ടീം ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . മത്സരം നാളെ (വ്യാഴം) രാത്രി ഒന്‍പതു മണിക്ക് ദമാം പാസ്പോര്‍ട്ട്‌ ഓഫിസിന് സമീപത്തായുള്ള സ്റ്റെഡിയത്തില്‍ ആരംഭിക്കും .

ഹറമില്‍ കുഴഞ്ഞു വീണ് മരിച്ചു

മക്ക : സ്വകാര്യ  ഹാജു ഗ്രൂപ്പ്  വഴി  ഹജ്ജിന്നായി  എത്തിയ  മലപ്പുറം  സ്വദേശി  പുലിക്കോടന്‍  ഹംസ  ഹൃദയാഘാതം  മൂലം   മരിച്ചു .  കഴിഞ്ഞ  ദിവസം  ഹറം പള്ളിയില്‍ നിന്നും  അസര്‍ നമസ്കാരം  കഴിഞ്ഞ് താമസ സ്ഥലത്തേക്ക്  പോകുന്നതിനിടയില്‍  ഹറം മുറ്റത്ത് കുഴഞ്ഞു വീണ്   മരിക്കുകയായിരുന്നു  കബറടക്കം  മക്കയില്‍ നടക്കും.

 ഇസ്മായില്‍  ടി .ജിദ്ദ

2011 ഒക്‌ടോബർ 25, ചൊവ്വാഴ്ച

ചന്ദ്രപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

ജിദ്ദ: വിശുദ്ദ ഹജ്ജിന്റെ ദിവസങ്ങള്‍ നിര്‍ണയിക്കുന്നതിനായി ദുല്‍ ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം ജുഡിഷ്യറി കൌണ്‍സില്‍ ആഹ്വാനം ചെയ്തു. ദുല്‍ കഅദു മാസം ഇരുപത്തി ഒമ്പത് ആണ് നാളെ (ബുധന്‍) . ഔദ്യോഗിക കലണ്ടര്‍ പ്രകാരം വെള്ളിഴാഴ്ച ഹജ്ജ് മാസം ഒന്ന് ആണെങ്കിലും പ്രവാചക ചര്യ പാലിച്ചു ചന്ദ്ര പിറവി ദര്‍ശിച്ചിരിക്കണം എന്നതാണ് സൗദി യുടെ  ചട്ടം . വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസം ആരംഭിക്കുകയാണെങ്കില്‍ നവംബര്‍ അഞ്ചിനായിരിക്കും അറഫാ  ദിനം .

2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഹാജിമാര്‍ പ്രവാചക നഗരിയില്‍

മദീന : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയ ഹാജിമാര്‍ മക്കയില്‍ നിന്നും പ്രവാചക നഗരിയായ മദീനയില്‍ എത്തി . കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കയില്‍ നിന്നും പുറപെട്ട ഹജ്ജു സംഘം രാത്രി ഒന്‍പതു മണിയോടെയാണ് മദീനയില്‍ എത്തിയത് . മിക്ക ഹാജിമാരും ഇന്നലെ തന്നെ മക്കയിലേക്ക് പുറപ്പെട്ടതിനാല്‍ മദീനയിലേക്കുള്ള മുഴുവന്‍ വഴികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത് .

               തൃകരിപൂരില്‍ നിന്നുമുള്ള ഹാജിമാരും ഇപ്പോള്‍ മദീനയിലാണ് ഉള്ളത് .രാത്രി പത്തു മണിയോടെ മക്കയില്‍ നിന്നും മദീനയില്‍ എത്തിയ ഹാജിമാര്‍ മസ്ജിദുന്നബവിയില്‍ എത്തി സിയാറത്ത്‌ പൂര്‍ത്തിയാക്കി . ഇശാ നമസ്കാരതിന്നായി എത്തിയ മുജമ്മ ഹജ്ജു സംഘം സിയാറത്ത്‌ പൂര്‍ത്തിയാക്കി ഹറമിന്റ്റെ ഇരുപത്തി ആറാം വാതിലിലൂടെയുള്ള മദീന ടവറില്‍ ഉള്ള റൂമുകളില്‍ താമസിക്കുകയാണ് . വി ഹെല്‍പ്പ് ഹജ്ജു സംഘം മദീന സിയാറത്തിനു ശേഷം ഹരമിന് സമീപത്തായുള്ള റീതാജില്‍ വിശ്രമിക്കുകയാണ് . ഇരു ഗ്രൂപുകളിലും എത്തിയ ഹാജിമാര്‍ വരുന്ന ദിവസങ്ങളില്‍ ചരിത്ര പ്രാധാന്യമുള്ള ഉഹദു , ഹന്‍ദക്ക് , മസ്ജിദുക്കുബ , മസ്ജിദുല്‍ കിബ് ലത്തൈന്‍, തുടങ്ങി മദീനയിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇരു ഗ്രൂപ്പുകളുടെയും അമീറുമാര്‍ പറഞ്ഞു .
           നാല്പതു വക്ത് നമസ്കാരം മസ്ജിദുന്നബവിയില്‍ വെച്ച് നിര്‍വഹിച്ച് പുണ്യം നേടുക എന്ന ലക്ഷ്യവുമായാണ് ഹാജിമാര്‍ പ്രവാചക നഗരിയിലേക്ക് എത്തിയിട്ടുള്ളത് .

ഇസ്മായില്‍  ടി / സുബൈര്‍  ഉദിനൂര്‍  

2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

തൃകരിപ്പൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ ഇരു സംഘങ്ങളും പുണ്യ ഭൂമിയില്‍

മക്ക : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി തൃക്കരിപൂരില്‍ നിന്നും എത്തിയ വി ഹെല്‍പ്പ് , മുജമ്മ ഹജ്ജു സംഘങ്ങള്‍ പുണ്യ ഭൂമിയില്‍ എത്തി . ഇരു ഹജ്ജു ഗ്രൂപ്പ് അംഗങ്ങളും ഇപ്പോള്‍ മക്കയിലാണ് ഉള്ളത് . ഇരു ഗ്രൂപ്പുകളും നേരത്തെ തന്നെ മക്കയില്‍ എത്തി എന്നതിനാല്‍ തന്നെ ഹാജിമാര്‍ക്ക് സൌകര്യപൂര്‍വ്വം ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞതായി വി ഹെല്‍പ്പ് ഗ്രൂപ്പ് ഡയരക്ടര്‍ അഷറഫും , മുജമ്മ ഗ്രൂപ്പ് അമീര്‍ ത്വയ്യിബ് തങ്ങളും അറിയിച്ചു .

             കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചകള്‍ മക്കയിലും മദീനയിലും കടുത്ത ചൂടായിരുന്നുവെങ്കിലും ഇപ്പോഴത്തെ നല്ല കലവാസ്ഥ ഹാജിമാര്‍ക് ആദ്യ അനുഗ്രഹമായി . വി ഹെല്‍പ്പ് ഗ്രൂപ്പിന് കീഴില്‍ ഇപ്രാവശ്യം നാല്‍പതു പേര്‍ ഹജ്ജിനായി എത്തുയിട്ടു ഉണ്ട് . പ്രുഖ പണ്ഡിതന്‍ ത്വയ്യിബ് തങ്ങളുടെ നേത്രത്വത്തിലുള്ള മുജമ്മ ഹജ്ജു സംഘത്തില്‍ നാല്പത്തി എട്ടു പേരും മക്ക നഗരിയില്‍ എത്തിയിട്ടുണ്ട് . ഉംറ കളിലും , പ്രാര്‍ത്ഥനയിലും കഴിഞ്ഞു കൂടുന്ന ഇരു സംഘങ്ങളും നാളെ (ഞായര്‍) പ്രവാചക നഗരിയായ മദീനയിലേക്ക് നീങ്ങും . മക്കയില്‍ ഹറമിന് സമീപത്തായി തന്നെ ഹാജിമാര്‍ക്ക് താമസ സൌകര്യം ലഭിച്ചത് മൂലം ഹാജിമാര്‍ക്ക് വേഗത്തില്‍ ഹറമില്‍ എത്തുവാനും , തിക്കുകളിലും തിരക്കുകളിലും പെടാതെ സുഖമായി ഉംറ ചെയ്യാനും സാധിച്ചു , ജീവിതായുസ്സ് മുഴുവന്‍ നെഞ്ചില്‍ ഏറ്റി നടന്ന ജീവിതാഭിലാഷം നിറവേറ്റാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഹാജിമാര്‍ ....

സുബൈര്‍ ഉദിനൂര്‍





സൗദി കിരീടാവകാശി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ഒന്നാം കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ^വ്യോമയാന മന്ത്രിയുമായ സുല്‍ത്താന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലു സുഊദ് (83) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് സൗദി ഭരണാധികാരിയുടെ ഔദ്യോഗിക കാര്യാലയമായ ദീവാനുല്‍ മലികി അറിയിച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി സുല്‍ത്താന്‍ രാജകുമാരനെ മാസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു .
                    സുല്‍ത്താന്‍ രാജകുമാരന്റെ മരണത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുശോചിച്ചു. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം തലസ്ഥാന നഗരിയായ റിയാദിലെ ദീറ ഇമാം തുര്‍ക്കി പള്ളിയില്‍ നടക്കും.


ഇസ്മായില്‍  ടി .

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഉദിനൂരില്‍ മാപ്പിള കലാ വിരുന്ന്

ഉദിനൂര്‍: ഉദിനൂര്‍ പേക്കടം ശാഖാ മുസ്ലിം യൂത്ത് ലീഗിന്റെ കീഴില്‍ പുതുതായി രൂപീകരിക്കുന്ന ഗ്രീന്‍ ചാലന്ചെഴ്സ് യൂത്ത് വിംഗ് രൂപീകരണവും, മാപ്പിള കലാ വിരുന്നും ഒക്ടോബര്‍ 22 ശനിയാഴ്ച ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളില്‍ നടക്കും.

രാവിലെ പത്ത് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിന് ശരീഫ് മാസ്റര്‍ കോളയത്ത് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരം, വൈകു: ഏഴു മണിക്ക് ദഫ്, കോല്‍ക്കളി, കലാ വിരുന്ന് എന്നീ പരിപാടികളും ഉണ്ടായിരിക്കും. ചടങ്ങില്‍ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിടന്റ്റ് എ.സി അത്താഉല്ല മാസ്ടരെ ആദരിക്കും.

=========================================