ജിദ്ദ: വിശുദ്ദ ഹജ്ജിന്റെ ദിവസങ്ങള്‍ നിര്‍ണയിക്കുന്നതിനായി ദുല്‍ ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം ജുഡിഷ്യറി കൌണ്‍സില്‍ ആഹ്വാനം ചെയ്തു. ദുല്‍ കഅദു മാസം ഇരുപത്തി ഒമ്പത് ആണ് നാളെ (ബുധന്‍) . ഔദ്യോഗിക കലണ്ടര്‍ പ്രകാരം വെള്ളിഴാഴ്ച ഹജ്ജ് മാസം ഒന്ന് ആണെങ്കിലും പ്രവാചക ചര്യ പാലിച്ചു ചന്ദ്ര പിറവി ദര്‍ശിച്ചിരിക്കണം എന്നതാണ് സൗദി യുടെ ചട്ടം . വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസം ആരംഭിക്കുകയാണെങ്കില്‍ നവംബര്‍ അഞ്ചിനായിരിക്കും അറഫാ ദിനം .