മദീന : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയ ഹാജിമാര്‍ മക്കയില്‍ നിന്നും പ്രവാചക നഗരിയായ മദീനയില്‍ എത്തി . കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കയില്‍ നിന്നും പുറപെട്ട ഹജ്ജു സംഘം രാത്രി ഒന്‍പതു മണിയോടെയാണ് മദീനയില്‍ എത്തിയത് . മിക്ക ഹാജിമാരും ഇന്നലെ തന്നെ മക്കയിലേക്ക് പുറപ്പെട്ടതിനാല്‍ മദീനയിലേക്കുള്ള മുഴുവന്‍ വഴികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത് .
തൃകരിപൂരില്‍ നിന്നുമുള്ള ഹാജിമാരും ഇപ്പോള്‍ മദീനയിലാണ് ഉള്ളത് .രാത്രി പത്തു മണിയോടെ മക്കയില്‍ നിന്നും മദീനയില്‍ എത്തിയ ഹാജിമാര്‍ മസ്ജിദുന്നബവിയില്‍ എത്തി സിയാറത്ത് പൂര്‍ത്തിയാക്കി . ഇശാ നമസ്കാരതിന്നായി എത്തിയ മുജമ്മ ഹജ്ജു സംഘം സിയാറത്ത് പൂര്‍ത്തിയാക്കി ഹറമിന്റ്റെ ഇരുപത്തി ആറാം വാതിലിലൂടെയുള്ള മദീന ടവറില്‍ ഉള്ള റൂമുകളില്‍ താമസിക്കുകയാണ് . വി ഹെല്‍പ്പ് ഹജ്ജു സംഘം മദീന സിയാറത്തിനു ശേഷം ഹരമിന് സമീപത്തായുള്ള റീതാജില്‍ വിശ്രമിക്കുകയാണ് . ഇരു ഗ്രൂപുകളിലും എത്തിയ ഹാജിമാര്‍ വരുന്ന ദിവസങ്ങളില്‍ ചരിത്ര പ്രാധാന്യമുള്ള ഉഹദു , ഹന്‍ദക്ക് , മസ്ജിദുക്കുബ , മസ്ജിദുല്‍ കിബ് ലത്തൈന്‍, തുടങ്ങി മദീനയിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇരു ഗ്രൂപ്പുകളുടെയും അമീറുമാര്‍ പറഞ്ഞു .
നാല്പതു വക്ത് നമസ്കാരം മസ്ജിദുന്നബവിയില്‍ വെച്ച് നിര്‍വഹിച്ച് പുണ്യം നേടുക എന്ന ലക്ഷ്യവുമായാണ് ഹാജിമാര്‍ പ്രവാചക നഗരിയിലേക്ക് എത്തിയിട്ടുള്ളത് .
ഇസ്മായില്‍ ടി / സുബൈര്‍ ഉദിനൂര്‍