റിയാദ്: സൗദി അറേബ്യയുടെ ഒന്നാം കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ^വ്യോമയാന മന്ത്രിയുമായ സുല്‍ത്താന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലു സുഊദ് (83) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് സൗദി ഭരണാധികാരിയുടെ ഔദ്യോഗിക കാര്യാലയമായ ദീവാനുല്‍ മലികി അറിയിച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി സുല്‍ത്താന്‍ രാജകുമാരനെ മാസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .
സുല്‍ത്താന്‍ രാജകുമാരന്റെ മരണത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുശോചിച്ചു. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം തലസ്ഥാന നഗരിയായ റിയാദിലെ ദീറ ഇമാം തുര്‍ക്കി പള്ളിയില്‍ നടക്കും.
ഇസ്മായില്‍ ടി .