ഉദിനൂരില്‍ മാപ്പിള കലാ വിരുന്ന്
ഉദിനൂര്‍: ഉദിനൂര്‍ പേക്കടം ശാഖാ മുസ്ലിം യൂത്ത് ലീഗിന്റെ കീഴില്‍ പുതുതായി രൂപീകരിക്കുന്ന ഗ്രീന്‍ ചാലന്ചെഴ്സ് യൂത്ത് വിംഗ് രൂപീകരണവും, മാപ്പിള കലാ വിരുന്നും ഒക്ടോബര്‍ 22 ശനിയാഴ്ച ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളില്‍ നടക്കും.
രാവിലെ പത്ത് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിന് ശരീഫ് മാസ്റര്‍ കോളയത്ത് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരം, വൈകു: ഏഴു മണിക്ക് ദഫ്, കോല്‍ക്കളി, കലാ വിരുന്ന് എന്നീ പരിപാടികളും ഉണ്ടായിരിക്കും. ചടങ്ങില്‍ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിടന്റ്റ് എ.സി അത്താഉല്ല മാസ്ടരെ ആദരിക്കും.
=========================================