Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 ഒക്‌ടോബർ 19, ബുധനാഴ്‌ച

വീണ്ടും ഹജ്ജ് വിശേഷവുമായി

മക്ക: ദശ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ ഒരേ മന്ത്രവുമായി വീണ്ടും വിശുദ്ധ ഭൂമിയെ ലകഷ്യമാക്കി ഒഴുകി തുടങ്ങി. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഓരോ വിശേഷങ്ങളും വായനക്കാരിലെത്തിക്കാന്‍ ഉദിനൂര്‍ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ ഉദിനൂര്‍ തയ്യാറാക്കുന്ന ഹജ്ജ് വിശേഷം 2011  വായിക്കുക !!

2011 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഉദ്യാന നഗരിയില്‍ ഉദിനൂര്‍ സംഗമം 2011

അബുദാബി : ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് യു എ ഇ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഈദ് സംഗമം 2011 ബലി പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം ഉദ്യാന നഗരിയായ അല്‍ഐനില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു .
                     അല്‍ ഐനിലെ കാരിഫോറിനടുത്തുള്ള ടോപ്‌ ഫൈവ് റസ്റ്റ്‌റ്റോരണ്റ്റില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു എ യിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മഹല്ല് നിവാസികളെ ആദരിക്കല്‍ ചടങ്ങ് , മഹല്ലിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് മുട്ട് , മാപ്പിളപ്പാട്ട് , സമൂഹഗാനം , ചര്‍ച്ചകള്‍ , കൊച്ചു വിദ്യാര്‍തികളുടെ വിവിധ യിനം കലാപരിപാടികള്‍ എന്നിവ അരങ്ങേറും .
               പരിപാടിയുടെ വിജയത്തിനായി അല്‍ ഐനില്‍ വെച്ച് നടന്ന യോഗത്തില്‍ എ.ജി.സി അബ്ദുല്‍ നാസര്‍ (ചെയര്‍മാന്‍) , എം കെ അഷ്‌റഫ്‌ ( പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ), ടി മുനീര്‍ (ട്രഷറര്‍ )എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു . കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ദുബായ് , അബുദാബി , എന്നിവിടങ്ങളില്‍ ആയി നടന്ന ഉദിനൂര്‍ സംഗമം , ഈ വര്‍ഷം ഉദ്യാന നഗരിയായ അല്‍ഐനിനെ സാക്ഷിയാക്കി , മഹല്ലിലെ യു എ യിലുള്ള മുഴുവന്‍ നിവാസികളെയും പങ്കെടുപ്പിച്ചു കൊണ്ട് അത്യപൂര്‍വ സംഗമം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍ .

എജി . അസ്സൈനാര്‍

2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

അല്‍ മുജമ്മഉ ഹജ്ജ് സംഘം ബുധനാഴ്ച പുറപ്പെടും

തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉ ഹജ്ജ് സംഘം ബുധനാഴ്ച വിശുദ്ധ ഭൂമിയിലേക്ക്‌ പുറപ്പെടും. സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍  48 യാത്രക്കാര്‍ ആണുള്ളത്. യുവ പണ്ഡിതന്‍ എം.എ. ജാഫര്‍ സാദിഖ് സഅദിയും ഈ സംഘത്തില്‍ ഉണ്ട്. മുജമ്മഉ പരിസരത് നടക്കുന്ന യാത്ര അയപ്പ് പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

കഅബാലയം കഴുകല്‍ ചടങ്ങിനു ശേഷം അബ്ദുള്ള രാജാവും
മറ്റു നേതാക്കളും പുറത്തേക്കു വരുന്നു (ഫയല്‍ ഫോട്ടോ)

====================================================

2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഏ ബി മുസ്തഫ സാഹിബിന്റെ സ്ഥാപനത്തിന് അവാര്‍ഡ് ലഭിച്ചു

അബുദാബി ;അബുദാബിയിലെ പ്രശസ്ത ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനമായ യുഗോസ്ലാവ്യന്‍ ഫര്‍ണിച്ചര്‍ കമ്പനിക്ക്  സി എന്‍ ഐ എ (ക്രിട്ടികല്‍ നാഷണല്‍ ഇന്ഫാസ്  ട്രക്ച്ചര്‍ അതോറിറ്റി )യുടെ ബെസ്റ്റ് സപ്ലയര്‍ അവാര്‍ഡ് ലഭിച്ചു .സി  എന്‍ ഐ എ  മാനേജറില്‍ നിന്നും യുഗോസ്ലാവ്യന്‍ ഫര്‍ണിച്ചര്‍ മാനേജര്‍  ഏ.ബി.മുസ്തഫ അവാര്‍ഡ് ഏറ്റുവാങ്ങി .ഏ .ബി .മുസ്തഫ സാഹിബിന്റെ സ്ഥാപനത്തിന് ഇതിനു മുന്‍പും അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .രണ്ട് പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനത്തിന്റെ മാനേജര്‍ പദവി വഹിക്കുന്നത് ഉദിനൂരിലെ ഏ.ബി മുസ്തഫയാണ് .അദ്ധേഹത്തിന്റെ നേതൃ പാടവമാണ് സ്ഥാപനത്തെ ഇത്തരം ഒരു നേട്ടത്തിലേക്ക് എത്തിച്ചത് .ഉദിനൂരിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാനിദ്യമാണ്  അദേഹം .ഖാദിമുല്‍ ഇസ്ലാം ജമാഅത് അബുദാബി കമിറ്റിയുടെ പ്രസിടന്റ്റ്‌.യുനിക് എജുകോം സെന്റര്‍ ടെരക്ടര്‍ ,u w c അബുദാബി ശാഗാ ട്രഷറര്‍ എന്നി പദവികള്‍ അദേഹം വഹിക്കുന്നു .അദേഹത്തിന് ലഭിച്ച നേട്ടത്തിന്  യുനിക് ടയര്കടരി ബോര്‍ഡ് അഭിനന്ദനങ്ങള്‍ അറീച്ചു ...
ജാഫര്‍ സാദിഖ് സഅദിക്ക്
യാത്ര അയപ്പ് നല്‍കി

ഉദിനൂര്‍: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഖുര്‍ ആന്‍ കോഴ്സ് ട്യൂട്ടര്‍ എം.എ.ജാഫര്‍ സാദിഖ് സഅദിക്ക് സുന്നി സെന്ററില്‍ ഹൃദ്യമായ യാത്ര അയപ്പ് നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മുടങ്ങാതെ ശനിയാഴ്ച ദിവസങ്ങളില്‍ ഉദിനൂര്‍ സുന്നി സെന്ററില്‍ ഖുര്‍ ആന്‍ കോഴ്സ് നടത്തി മഹല്ല് നിവാസികളുടെ പ്രശംസക്ക് പാത്രമായ യുവ പണ്ഡിതന് യാത്ര അയപ്പ്  നല്‍കാന്‍ ഒട്ടേറെ പേര്‍ എത്തിച്ചേര്‍ന്നിരുന്നു.

ടി.പി.മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.അബ്ദുള്ള മാസ്റര്‍, എ.കെ കുഞ്ഞബ്ദുള്ള, ടി. അബ്ദുള്ള മാസ്റര്‍, പി റാഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദിനൂര്‍ സുന്നി സെന്ററില്‍ കഴിഞ്ഞ ആഴ്ച മഹല്ല് നിവാസികള്‍ക്കായി
നല്‍കിയ ഹജ്ജ് യാത്ര അയപ്പ് ചടങ്ങില്‍ സുലൈമാന്‍ സഅദി ക്ലാസ്സെടുക്കുന്നു

==============================================

2011 ഒക്‌ടോബർ 9, ഞായറാഴ്‌ച

ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ ആശുപത്രിയില്‍

ഉദിനൂര്‍ : ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ ആശുപത്രിയില്‍ .. ഏറെ കാലമായി അദ്ദേഹത്തെ അലട്ടുന്ന കഴുത്ത് വേദനയ്ക്ക് പുറമേ കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി അനുഭവപ്പെട്ട ശരീര വേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപിച്ചത്.

          കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും നാട്ടില്‍ എത്തി എഴിലോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്‌ . ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു . അദ്ദേഹത്തിന്റ്റെ രോഗ ശമനത്തിന്ന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഉദിനൂര്‍ ഡോട്ട് കോം എഡിറ്റോറിയല്‍ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു . ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസി : എ കെ സലാം ഹാജി , വൈ : പ്രസി ഏ സി അത്താവുള്ള മാസ്റ്റര്‍ ,എം സി മുഹമ്മദ്‌ കുഞ്ഞി ഹാജി , പി മുസ്തഫ, യുനീക് ചെയര്‍മാന്‍ എ കെ അബ്ദുള്ള , കണ്‍വീനര്‍ ടി അബ്ദുള്ള മാസ്റ്റര്‍ , എസ് വൈ എസ് . വൈ പ്രസി: എന്‍ അബ്ദുല്‍ റഷീദ് ഹാജി, ട്രെഷ: ടി പി മഹമൂദ്‌ ഹാജി എന്നിവര്‍ വസതിയില്‍ എത്തി രോഗ വിവരം അന്വേഷിച്ചു ,
     ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘം സൗദി നാഷണല്‍ കമ്മിറ്റിയും , യുണീക്ക് ദമാം , കോബാര്‍ കമ്മിറ്റിയും ടി സി ഇസ്മായില്‍ സഹിബിന്റ്റെ രോഗ ശമനത്തിന്നു വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു . വേഗത്തില്‍ സുഖം പ്രാപിച്ച്‌ തിരിച്ചെത്തി കര്‍മ വീഥിയുടെ നേത്രത്വം ഏറ്റെടുക്കാനും , തുടര്‍ന്നും നടിന്റ്റെ നന്മയ്ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് മഹല്ല് ജിദ്ദ കമ്മിറ്റി ആശംസിച്ചു.


                                                                                                                        ഇബ്രാഹിം കുട്ടി . ടി

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

പൊതു വാര്‍ത്ത

എസ്.വൈ.എസ് തളിപ്പറമ്പ മേഖല സെന്റര്‍
കാന്തപുരം ഉദ്ഘാടനം ചെയ്തു.


തളിപ്പറമ്പ: ഇവിടുത്തെ എസ്.വൈ.എസ്, എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ ആസ്ഥാനമായ മേഖലാ സുന്നി സെന്റര്‍ കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ന്യൂ ബസാറില്‍ ആണ് അത്യന്താധുനിക സൌകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. ഉത്ഘാടന പരിപാടിയില്‍ സംബന്ധിക്കാനും, എ.പി ഉസ്താദിന്റെ പ്രഭാഷണം ശ്രവിക്കാനും  വന്‍ ജനാവലിയായിരുന്നു എത്തിയിരുന്നത്.


കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ്‌, മാട്ടൂല്‍ തങ്ങള്‍,ഷാഫി തങ്ങള്‍, പട്ടുവം ഉസ്താദ്‌,ചാലാട് ഹമീദ് ഉസ്താദ്‌ അബ്ദുല്‍ ലത്തീഫ് സ:അദി, അബ്ദുസ്സമദ് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു .


അതേ സമയം പോത്താം കണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം കഴിഞ്ഞ ദിവസം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രസ്തുത പരിപാടിയിലും വന്‍ ജനാവലിയായിരുന്നു സാകഷ്യം വഹിച്ചത്.

പോത്താംകണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍  സംസാരിക്കുന്നു 
========================================