Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013 ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

ഉദിനൂർ യുനീക്‌ എജുക്കോം സെന്ററിനു കട്ടില വെച്ചു

ഉദിനൂർ യൂനിറ്റ്‌ എസ്‌. വൈ. എസിനു കീഴിൽ നിർമ്മിക്കുന്ന അത്യന്താധുനിക വൈജ്ഞാനിക സംരംഭമായയുനീക്‌ എജുക്കോം സെന്ററിന്റെ കട്ടില വെക്കൽ കർമ്മം ഇസ്ലാമിക്‌ എജുക്കേഷണൽ ബോർഡ്‌ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ നൂറുൽ ഉലമ എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ നിർവ്വഹിച്ചു.

ചടങ്ങിൽ പ്രൊഫ മുഹമ്മദ്‌ സാലിഹ്‌ സ അദി, ജാബിർ സഖാഫി, മഹമൂദ്‌ അൻ വരി, എ. ബി അബ്ദുൽ ഖാദർ ഹാജി, ടി. പി മഹമൂദ്‌ ഹാജി, എ. കെ കുഞ്ഞബ്ദുല്ല ഹാജി, ടി. പി ശാഹു ഹാജി, എ. ബി മുസ്തഫ, ടി. പി അബ്ദുൽ റഷീദ്‌, എൻ. അബ്ദുൽ റഷീദ്‌ ഹാജി, എ. ജി ഖാലിദ്‌, റസാക്ക്‌ പുഴക്കര, എ. ബി അബ്ദുൽ സലാം, സൈനുൽ ആബിദ്‌ പി തുടങ്ങിയവർ സംബന്ധിച്ചു.


2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

എസ്‌. എസ്‌. എഫ്‌ സാഹിത്യോത്സവ്‌ ആരംഭിച്ചു

ഉദിനൂർ: എസ്‌. എസ്‌. എഫ്‌ ത്രിക്കരിപ്പൂർ സെക്ടർ സാഹിത്യോത്സവ്‌ ഉദിനൂർ സുന്നി സെന്ററിൽ ആരംഭിച്ചു.

സെക്ടറിനു കീഴിലെ 5 യൂനിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ 61 മത്സര ഇനങ്ങളിലായി തങ്ങളുടെ സർഗ്ഗ വൈഭവം മാറ്റുരക്കും.

സെക്ടറിലെ വിജയികൾ ജില്ലാ തലത്തിലും, ജില്ലയിലെ ജേതാക്കൾ സ്റ്റേറ്റ്‌ തലത്തിലും മത്സരിക്കും.
ഹുസൈൻ സഖാഫി ആയിറ്റിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ്‌ എം. ടി. പി ഇസ്മായിൽ സ അദി ഉൽഘാടനം ചെയ്തു. ടി.പി മഹമൂദ്‌ ഹാജി, നഷാദ്‌ മാസ്റ്റർ, എൻ.അബ്ദുൽ റഷീദ്‌ ഹാജി, സി. അബ്ദുൽ ഖാദർ സംബന്ധിച്ചു.

രണ്ട്‌ പതിറ്റാണ്ടിലധികമായി നടക്കുന്ന എസ്‌. എസ്‌. എഫ്‌ സാഹിത്യോത്സവുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ധാർമ്മിക കലാ വേദിയാണു.

2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

യുനീക്‌ എജുക്കോം സെന്റർ കട്ടില വെക്കൽ 29 നു


ഉദിനൂർ യൂനിറ്റ്‌ എസ്‌ വൈ എസിനു കീഴിൽ നിർമ്മിതമാകുന്ന ബഹു മുഖ വൈജ്ഞാനിക സംരംഭമായ യുനീക്‌ എജുക്കോം സെന്റർ കെട്ടിടത്തിന്റെ കട്ടില വെക്കൽ കർമ്മം ആഗ: 29 വ്യാഴം കാലത്ത്‌ 10 മണിക്ക്‌ ഇസ്ലാമിക്‌ എജുക്കേഷണൽ ബോർഡ്‌ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ നൂറുൽ ഉലമ എം. എ അബ്ദുൽ ഖാദർ മുസ്ലിയാർ നിർവ്വഹിക്കും.

ചടങ്ങിൽ പ്രൊഫ: മുഹമ്മദ്‌ സ്വാലിഹ്‌ സ അദി, അബ്ദുൽ ഗഫ്ഫാർ സ അദി രണ്ടത്താണി, എ. ബി അബ്ദുല്ല മാസ്റ്റർ, ജാബിർ സഖാഫി, ഹാഫിസ്‌ ജാബിർ ബാഖവി ഉദിനൂർ, എസ്‌ വൈ എസ്‌ പ്രസിഡന്റ്‌ ടി. പി മഹമൂദ്‌ ഹാജി, യുനീക്‌ ചെയർമ്മാൻ എ. കെ കുഞ്ഞബ്ദുല്ല ഹാജി, സെക്രട്ടരി ടി അബ്ദുല്ല മാസ്റ്റർ, ഡയറക്റ്റർമ്മാരായ എ. ബി മുസ്തഫ, പി. സി ജാഫർ, എ. ബി ഷാജഹാൻ ,
ടി. പി അബ്ദുൽ റഷീദ്‌ തുടങ്ങിയവർ സംബന്ധിക്കും.

2013 ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഉദിനൂർ ചരിത്രത്തിലേക്ക്‌ നടന്നു കയറി

ഉദിനൂർ : ഇശലിന്റെ രാജാത്തിമാർ മൈലാഞ്ചി കൈകളാൽ കൊട്ടിക്കയറിയത് ലോക റിക്കോർഡിലേക്ക്.ഉദിനൂർ ഗവ:ഹയർസെക്കന്ററി സ്ക്കൂളിലെ 121 മൊഞ്ചത്തിമാർ  താളത്തിനൊപ്പം മൈലാഞ്ചി കൈകൾ കൊട്ടി ചാഞ്ഞും, ചരിഞ്ഞും ഇരുന്നും നിന്നും തനിമയും പുതുമയും നിലനിർത്തി ജംമ്പോ ഒപ്പന അവതരിപ്പിച്ചു.ലിംക ബുക്ക് ഓഫ്  റിക്കോർഡിലേക്കും ഗിന്നസിലേക്കും കയറി പറ്റാനും ഒപ്പനയെന്ന കലയെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ജാംമ്പോ ഒപ്പന സ്ക്കൂൾ പി ടി എ, അധ്യാപകർ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയിൽ ഒരുക്കിയത്.

പരമ്പരാഗത ശൈലിയിൽ കാച്ചി മുണ്ടും കസവ് കുപ്പായവും കൊച്ചിത്തട്ടവും അണിഞ്ഞ് മണവാട്ടിയും തോഴിമാരും 100 മീറ്റർ ചുറ്റളവിൽ തയ്യാർ ചെയ്ത മൈതാനത്ത് ഒപ്പനയെന്ന കല പഴമ നിലനിർത്തി അവതരിപ്പിച്ചു. ചിങ്ങ മാസത്തിലെ ചിന്നിച്ചിതറി പെയ്ത മഴയെ വകവെക്കാതെ ജനപ്രതിനിധികൾ, കലാ സാംസ്ക്കാരീക സിനിമാ സീരിയൽ  പ്രവർത്തകർ തുടങ്ങിയ വിശിഷ്ടാതിഥികളെ കൂടാതെ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് മൊഞ്ചത്തിമാർ ചരിത്ര താളുകളിലേക്ക് കൊട്ടിക്കയറിയത്. പരമ്പരാഗത രീതിയിൽ മൊയ്തു വാണിമേൽ രചിച്ച തെളിമുത്തായ് എന്ന് തുടങ്ങുന്ന ഇശലിനോത്ത് ചുവട് വെച്ചത് ഹൈസ്ക്കൂൾ മുതൽ പ്ലസ്റ്റു  വരെയുള്ള 121 കുട്ടികളാണ്. നാലുനിരകളിലായി അണിനിരന്ന തോഴിമാർ ഒന്നാം നിരയിൽ 12, രണ്ടാം നിരയിൽ 24, മൂന്നാം നിരയിൽ 30, നാലാം നിരയിൽ 42  എന്നിങ്ങനെയണ്.മധ്യത്തിൽ ഇശലിനൊപ്പം പ്രത്യേക രീതിൽ പൊങ്ങുകയും താഴുകയും ചെയ്യുന്ന കസേരയിൽ മണവാട്ടിയേയും ഇരുത്തി. 12 പാട്ടുകാർ ഏറ്റവും പിന്നിലായി അണിനിരന്നു.

പ്രശസ്ത ഒപ്പന പരിശീലകൻ ജുനൈദ് മെട്ടമ്മലാണ് ഒപ്പന പരിശീലനം നൽകി അണിയിച്ചൊരുക്കിയത്. കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ: പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. സിനിമാ നടൻ അനീഷ് രവി മുഖ്യാതിഥിയായിരുന്നു. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ  എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ എ ജി സി ബഷീർ, സി കുഞ്ഞികേർഷ്ണൻ മാസ്റ്റർ, എ വി രമണി, പി ശ്യാമള  വിവിധ രാഷ്ട്രീയ പ്രതിനിധികൾ സന്നിഹിതരായിരുന്നു. മൂന്നര മണിക്ക് തുടങ്ങേണ്ട ഒപ്പന അഞ്ചുമണിക്കാണ് ആരംഭിച്ചത്. മൊഞ്ചത്തിമാർ വരിവരിയായി കാണികൾ തിങ്ങി നിറഞ്ഞ മൈതാനെത്തിയതോടെ ആരവം ഉയർന്നു. മൊഞ്ചത്തിമാർ മൈതാനത്തെത്തി ചിട്ടയിൽ വരിയോപ്പിക്കാൻ തുടങ്ങിയതോടെ മണിക്കുറുകളോളം പെയ്യാൻ മടിച്ച മഴ പെയ്തിറങ്ങി. ഇതോടെ പലരും കസേര തലക്ക് മുകളിൽ വെച്ച് മഴയിൽ നിന്ന് രക്ഷനേടി. പിന്നീട് മഴമാറി 5.15 ഓടെയാണ് ഒപ്പന തുടങ്ങിയത്.മൂന്നു മാസത്തെ ഒപ്പന സംവിധാനം ചെയ്ത ജുനൈദ് മെട്ടമ്മലിലിനെ  സിനിമ സീരിയൽ നടൻ അനീഷ് രവി പൊന്നടയണിയിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ പരീക്ഷാ കംട്രോളർ പ്രൊഫസർ കെ പി ജയരാജൻ ജുനൈദിന് ഉപഹാരം നൽകി ആദരിച്ചു

2013 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

2013 ഓഗസ്റ്റ് 17, ശനിയാഴ്‌ച

മതസൗഹാര്‍ദ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ന്യായീകരിക്കാനാകില്ല: കാന്തപുരം

തളിപ്പറമ്പ്: രാജ്യത്ത് മതസൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പരിയാരം ഓണപ്പറമ്പില്‍ പുതുതായി നിര്‍മിച്ച സലാമത്തുല്‍ ഈമാന്‍ മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനും സംഘടിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മദ്‌റസകളും പള്ളികളും സ്ഥാപിക്കപ്പെടുമ്പോള്‍ സന്തോഷവും സൗഹൃദവുമാണ് ഉണ്ടാകുന്നത്.

ഇസ്‌ലാമിക് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠനം നടത്തുന്നത്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ എട്ട് ഭാഷകളില്‍ മദ്‌റസാ പഠനം നല്‍കുന്നുണ്ട്. മറ്റ് മദ്‌റസാ ബോര്‍ഡുകള്‍ പാടില്ലെന്ന് ആരും നിര്‍ബന്ധം പിടിക്കാറില്ല. സൗകര്യം ഉള്ളവര്‍ക്ക് ഏതും സ്വീകരിക്കാം. എന്നാല്‍ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം ഓണപ്പറമ്പില്‍  ഈ കെ വിഭാഗം സുന്നികൾ എ പി വിഭാഗത്തിന്റെ  പള്ളിക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമമഴിച്ചുവിട്ട സംഭവത്തില്‍ കാന്തപുരം ശക്തമായി പ്രതിഷേധിച്ചു. അക്രമസംഭവം മനുഷ്യത്വരഹിതവും ഖേദകരവുമാണ്. സമൂഹത്തില്‍ നന്മകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന് ഒരു ന്യായീകരണവും നല്‍കാനാകില്ല. നിയമത്തിന്റെ പരിധിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകും. പ്രദേശത്ത് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.


പരിയാരത്ത്‌ ഈ കെ വിഭാഗം സുന്നികൾ എ പി വിഭാഗത്തിന്റെ പള്ളിയും മദ്രസയും തകർത്തു


2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

Happy Independence Day

മാന്യ സന്ദർശ്ശകർക്ക്‌ ഉദിനൂർ ബ്ലോഗ്‌ സ്പൊട്ടിന്റെ
സ്വാതന്ത്ര്യ ദിനാശംസകൾ


2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

യുനീക്‌ എജുക്കോം സെന്റർ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും


ഉദിനൂർ യൂനിറ്റ്‌ എസ്‌ വൈ എസിനു കീഴിൽ നിർമ്മിക്കുന്ന ബഹു മുഖ വൈജ്ഞാനിക സമുച്ചയമായ യുനീക്‌ എജുക്കോം സെന്റർ ഈ വർഷം അവസാന ത്തോടെ പൂർത്തീകരിക്കാനാവുമ്മെന്ന് ഭാരവാഹികൾ അറിയിച്ചു.  അടുത്ത അദ്ധ്യയന വർഷം സ്ഥാപനത്തിൽ കോഴ്സുകൾ ആരംഭിക്കനാവും വിധമാണു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌.

പ്രഥമ വർഷം പ്ലസ്‌ ടു വിനു തുല്യമായ കോഴ്സുായിരിക്കും ആരംഭിക്കുക. കോഴ്സിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള അണിയറ നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണു.

രണ്ടാം ഘട്ടം അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ഒരു റസിഡൻഷ്യൽ സ്കൂൾ, ഹിഫ്ലുൽ ഖുർ ആൻ കോളേജ്‌ എന്നിവയാണു ലക്ഷ്യമിടുന്നത്‌.

പ്രസിഡന്റ്‌ ടി. പി മഹമൂദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. യുനീക്‌ ചെയർ മാൻ എ. കെ കുഞ്ഞബ്ദുള്ള, കൺ വീനർ ടി. അബ്ദുല്ല മാസ്റ്റർ, അഡ്വ: ഹസൈനാർ, എൻ. അബ്ദുൽ റഷീദ്‌ ഹാജി, എ. കെ ഹുസൈനാർ, സി. അബ്ദുൽ ഖാദർ, എ. ബി സലാഹുദ്ധീൻ, എ. ജി ഖാലിദ്‌, പി സൈനുൽ ആബിദ്‌ എന്നിവർ സംബന്ധിച്ചു. ഡയറക്ടർ ടി. സി ഇസ്മായിൽ പദ്ധതികൾ വിശദീകരിച്ചു.



2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഉദിനൂർ എസ്‌ വൈ എസ്‌, യു ഡബ്ല്യു സി റംസാൻ റിലീഫ്‌

ഉദിനൂർ എസ്‌ വൈ എസിന്റെ റിലീഫ്‌ വിംഗ്‌ ആയ ഉദിനൂർ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ റംസാൻ രിലീഫ്‌ പ്രവർത്തനങ്ങൾ നടത്തി. റംസാൻ തുടക്കത്തിൽ മഹല്ലിലെ 60 നിർദ്ധന കുദുംബങ്ങൾക്കു ഇഫ്താർ കിറ്റും മഹല്ലിലെ മുഴുവൻ വീടുകളിലേക്കും കാരക്കയും നൽകി.

റംസാൻ 27 നു തെരാഞ്ഞെടുത്ത നിർദ്ധന യുവതികൾക്കു തയ്യൽ മെഷീനും, മഹല്ലിലെ മുഴുവൻ വീടുകളിലേക്കും പെരുന്നാളിന്റെ അരിയും വിതരണം ചെയ്തു. മുഹമ്മദ്‌ സാലിഹ്‌ സ അദി, അബ്ദുൽ റസാക്ക്‌ പുഴക്കര, ടി. ബഷീർ, ടി.പി ഷുഹൈൽ തുടങ്ങിയവർ വിതരണത്തിനു നെത്രുത്വം നൽകി.

ടി.പി മഹമൂദ്‌ ഹാജി അധ്യക്ഷം വഹിച്ചു. റ്റി അബ്ദുള്ളാ മാസ്റ്റർ സ്വാഗതവും, പി സൈനുൽ ആബിദ്‌ നന്ദിയും പരഞ്ഞു.