ഉദിനൂർ യൂനിറ്റ് എസ് വൈ എസിനു കീഴിൽ നിർമ്മിക്കുന്ന ബഹു മുഖ വൈജ്ഞാനിക സമുച്ചയമായ യുനീക് എജുക്കോം സെന്റർ ഈ വർഷം അവസാന ത്തോടെ പൂർത്തീകരിക്കാനാവുമ്മെന്ന് ഭാരവാഹികൾ അറിയിച്ചു. അടുത്ത അദ്ധ്യയന വർഷം സ്ഥാപനത്തിൽ കോഴ്സുകൾ ആരംഭിക്കനാവും വിധമാണു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പ്രഥമ വർഷം പ്ലസ് ടു വിനു തുല്യമായ കോഴ്സുായിരിക്കും ആരംഭിക്കുക. കോഴ്സിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള അണിയറ നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണു.
രണ്ടാം ഘട്ടം അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ഒരു റസിഡൻഷ്യൽ സ്കൂൾ, ഹിഫ്ലുൽ ഖുർ ആൻ കോളേജ് എന്നിവയാണു ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ടി. പി മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. യുനീക് ചെയർ മാൻ എ. കെ കുഞ്ഞബ്ദുള്ള, കൺ വീനർ ടി. അബ്ദുല്ല മാസ്റ്റർ, അഡ്വ: ഹസൈനാർ, എൻ. അബ്ദുൽ റഷീദ് ഹാജി, എ. കെ ഹുസൈനാർ, സി. അബ്ദുൽ ഖാദർ, എ. ബി സലാഹുദ്ധീൻ, എ. ജി ഖാലിദ്, പി സൈനുൽ ആബിദ് എന്നിവർ സംബന്ധിച്ചു. ഡയറക്ടർ ടി. സി ഇസ്മായിൽ പദ്ധതികൾ വിശദീകരിച്ചു.