Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഡിസംബർ 31, തിങ്കളാഴ്‌ച

ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് നാലാം വയസ്സിലേക്ക്

അഭിമാനകരമായ മൂന്ന് വര്‍ഷങ്ങള്‍ 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് "തങ്ങളുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ " എന്ന മഹത് ലകഷ്യവുമായി പിറവിയെടുത്ത ഉദിനൂര്‍ ഡോട്ട് കോം സംഭവ ബഹുലമായ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏറെ മുന്നൊരുക്കങ്ങളോ, പ്രചണ്ടമായ പ്രചാരണങ്ങളോ ഇല്ലാതെ മനുഷ്യ സ്നേഹികളായ ഏതാനും സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ വളരെ ലളിതമായിട്ടായിരുന്നു ഉദിനൂര്‍ ഡോട്ട് കോമിന്റെ തുടക്കം.

ഉദിനൂരില്‍ മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ലകഷ്യവുമായി മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി സാഹിബ് 2009 ല്‍ നടത്തിയ യു.ഏ.ഇ സന്ദര്‍ശന വേളയില്‍ ആണ് വേണം നമുക്കും ഒരു വെബ് സൈറ്റ് എന്ന ആശയം ചര്‍ച്ചക്ക് വന്നത്. അങ്ങിനെയാണ് വെബ്‌ ലോകത്തെ കേമന്മാരായ ഗൂഗിള്‍ സേവന ദാതാക്കളായ ബ്ലോഗ്സ്പോട്ടില്‍ ഉദിനൂരിന്റെ പേരില്‍ ഞങ്ങള്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ പ്രഥമ വാര്‍ത്ത വെളിച്ചം കണ്ടിട്ട് 2012 ഡിസ 17 ന് 3 വര്‍ഷം തികഞ്ഞിരിക്കുകയാണ്. വെബ്‌ ലോകത്ത് ആദ്യമായി ഉദിനൂരിന്റെ സാന്നിധ്യം അറിയിച്ചത് ഞങ്ങളാണെന്ന വസ്തുത ഞങ്ങളെ എക്കാലവും  അഭിമാന പുളകിതരാക്കുന്നു.

എല്ലാം കുറ്റമറ്റതാണ് എന്ന അവകാശ വാദമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും 3 വര്‍ഷത്തിനിടെ വാര്‍ത്തകള്‍ വളരെ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ രേഖപ്പെടുത്തിയത് ചിലര്‍ക്കെങ്കിലും വേദനയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്ടകാം. പക്ഷെ സത്യ സന്ധമായി വാര്‍ത്തകള്‍ അവതരിപ്പിക്കുക എന്ന ഉറച്ച നിലപാടുള്ളതിനാല്‍ അവയൊന്നും മുന്നോട്ടുള്ള ഗമനതിന്‌ തടസ്സമായിട്ടില്ല.

2010 ലെ വാര്ഷികതോടനുബന്ധിച്ചു ദുബായില്‍ നടത്തിയ കലാ മേള പ്രവാസി മനസ്സുകളില്‍ ഇന്നും മായാത്ത സ്മരണയായി നില കൊള്ളുന്നു. ഇത്തവണത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ഉദിനൂര്‍ ഗ്രാമത്തിലെ ഐ.ടി. തല്‍പ്പരരായ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും, സാങ്കേതിക രംഗത്ത് അവരെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യാനുദ്ധെഷിക്കുന്നു. മാത്രമല്ല സൈറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും, സ്വന്തമായി ഒരു അപ്ഡെഷന്‍ സെന്റര്‍ ഒരുക്കാനും ഉദ്ദേശിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.

പിന്നിട്ട പാതയില്‍ സഹായങ്ങളും, സഹകരണങ്ങളും, നല്‍കിയവര്‍ക്കും, സൈറ്റിന്റെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും, പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിച്ചവര്‍ക്കും, സേവന തല്പരതയോടെ വാര്‍ത്തകള്‍ എത്തിച്ചു തരുന്ന ലേഖകന്മാര്‍ക്കും, വിവിധ സംഘടനാ ഭാരവാഹികള്‍ക്കും, ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളായ ഗൂഗിള്‍ ബ്ലോഗ്സ്പോടിനും സഹോദര സൈറ്റുകള്‍ക്കും, ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയാണ്. നാഥന്‍ നന്മയുടെ വിള നിലമാകാന്‍ നമുക്കേവര്‍ക്കും തൌഫീഖ് നല്കുമാറാകട്ടെ ...... ആമീന്‍

സസ്നേഹം
ടി.സി. ഇസ്മായില്‍ ഉദിനൂര്‍ (വെബ് എഡിറ്റര്‍)
സൈനുല്‍ ആബിദ് പുത്തലത്ത് (സബ്‌ എഡിറ്റര്‍)
ടി. സുബൈര്‍ ഉദിനൂര്‍ (എക്സിക്യൂട്ടീവ് എഡിറ്റര്‍)

2012, ഡിസംബർ 27, വ്യാഴാഴ്‌ച

സഅദിയയുടെ സന്തതി യു.എ.ഇ യുടെ നെറുകയില്‍

അബുദാബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനെ കുറിച്ച് പ്രമുഖ ഗ്രന്ഥകാരനും, സഅദിയയുടെ സന്തതിയുമായ  അബൂബക്കര്‍ സഅദി നെക്ക്രാജെ രചിച്ച ' ശൈഖ് സായ്ദ്- കാലത്തിന്റെ കരുത്ത്' എന്ന പുസ്തകം അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡുറമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് കൈമാറി. അബുദാബി സീ പാലസില്‍ നടന്ന ചടങ്ങിലാണ് പുസ്തകം കൈമാറിയത്. 

പുസ്തകത്തിന്‍റെ പ്രകാശനം കഴിഞ്ഞ ദേശീയ ദിനതോടനുബന്ധിച്ചു സിറാജ് ദിന പത്രം അബൂദാബിയില്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ വെച്ച് യു.എ.ഇ യുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആയിരുന്നു നടത്തിയിരുന്നത്. ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ മന്ത്രി സി.എം.ഇബ്രാഹിം, എം.എ യൂസുഫലി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ശൈഖ് സായിദിന്റെ ജീവിതത്തെപറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവായ അബൂബക്കര്‍ സഅദിയേയും പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈയെടുത്ത ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവയാസിയുമായ എം.എ യൂസഫലിയെയും ജനറല്‍ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഇന്ത്യക്കാരോടും വിശേഷിച്ച് മലയാളികളോടും ശൈഖ് സായിദിനുണ്ടായിരുന്ന അടുപ്പം അദ്ദേഹം സ്മരിച്ചു.

പുസ്തകത്തിന്റെ ഒരു ലക്ഷം പതിപ്പ് കേരളത്തിലെ വിവിധ വിദ്യാലയങ്ങളിലും ലൈബ്രറികളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് പുസ്തക പ്രസാധനത്തിന്റെ സ്‌പോണ്‍സര്‍കൂടിയായ എം.എ യൂസഫലി അറിയിച്ചു. ലൂലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. നന്ദകുമാറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

എസ്.വൈ.എസ് സഹായ ധനം കൈമാറി

ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ വകയായി പരതിച്ചാല്‍ നൂറുല്‍ ഹുദാ മസ്ജിദ് ഇമാം ഇബ്രാഹിം മൗലവി കുന്നുംകൈ യുടെ മകളുടെ വിവാഹ ഫണ്ടിലേക്കുള്ള സഹായ ധനം ജനറല്‍ സെക്രട്ടരി സൈനുല്‍ ആബിദ് പുത്തലത്ത്, ഫിനാന്‍ഷ്യല്‍ സെക്രട്ടരി എ.ജി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ടി.സി.അബ്ദുല്‍ ഖാദര്‍ സന്നിഹിതനായി.


ദിക്ര്‍ ഹല്‍ഖ വെള്ളിയാഴ്ച

ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാസാന്ത ദിക്ര്‍ ഹല്‍ഖ 28.12.12 വെള്ളി മഗരിബ് നിസ്കാര ശേഷം ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കും. പ്രമുഖ സൂഫിവര്യന്‍ പ്രൊഫ: മുഹമ്മദ്‌ സാലിഹ് സഅദി തളിപ്പറമ്പ നേതൃത്വം നല്‍കും.

2012, ഡിസംബർ 14, വെള്ളിയാഴ്‌ച

എം.സി. ഖമറുദ്ധീന്റെ മാതാവ് മറിയുമ്മ നിര്യാതയായി

എടച്ചാക്കൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ധീന്റെ മാതാവ് എം.സി. മറിയുമ്മ നിര്യാതയായി. ദേഹാസ്വസ്തതയെ തുടര്‍ന്ന് ഇന്ന് (വെള്ളി) കാലത്ത് ത്രിക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അല്‍പ സമയത്തിനകം മരണം സംഭവിക്കുകയുമായിരുന്നു.

ഖബറടക്കം ഇന്ന് വൈകുന്നേരം കൊക്കാക്കടവ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ എ.പി.മുഹമ്മദ്‌ കുഞ്ഞി, മക്കള്‍: എം.സി. ഖമറുദ്ധീന്, എം.സി.നാസര്‍, നഫീസത്ത്‌. ജാമാതാവ്: സി.കെ.നാസര്‍ ഹാജി ഉദിനൂര്‍. എം.സി.മറിയുമ്മയുടെ നിര്യാണത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് എഡിറ്റോറിയല്‍ ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി.




2012, ഡിസംബർ 13, വ്യാഴാഴ്‌ച

കാന്തപുരത്തെ ആദരിച്ചു

നാല്‍പത്തിയൊന്നാമത്‌ യു.എ.ഇ ദേശിയ ദിനാഘോഷത്തിണ്റ്റെ ഭാഗമായി സിറാജ്‌ മലയാളം ഡൈലി അബൂദാബി നാഷണല്‍ തിയേറ്ററില്‍ വെച്ച്‌ നടത്തിയ പ്രോഗ്രാമില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ്‌ മന്ത്രി ഹിസ്‌ ഹൈനസ്‌ ശൈഖ്‌ നഹയാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാന്‍ ശൈഖുനാ കാന്തപുരത്തിന്‌ ഉപഹാരം നല്‍കുന്നു. കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാ കൃഷ്ണന്‍, സി.എം ഇബ്രാഹിം, വൈ.എ. ഷെട്ടി, എം.എ യൂസുഫലി, ബല്‍ റാം എം.പി തുടങ്ങിയവര്‍ സമീപം.