അഭിമാനകരമായ മൂന്ന് വര്‍ഷങ്ങള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് "തങ്ങളുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ " എന്ന മഹത് ലകഷ്യവുമായി പിറവിയെടുത്ത ഉദിനൂര്‍ ഡോട്ട് കോം സംഭവ ബഹുലമായ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏറെ മുന്നൊരുക്കങ്ങളോ, പ്രചണ്ടമായ പ്രചാരണങ്ങളോ ഇല്ലാതെ മനുഷ്യ സ്നേഹികളായ ഏതാനും സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ വളരെ ലളിതമായിട്ടായിരുന്നു ഉദിനൂര്‍ ഡോട്ട് കോമിന്റെ തുടക്കം.
ഉദിനൂരില്‍ മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ലകഷ്യവുമായി മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി സാഹിബ് 2009 ല്‍ നടത്തിയ യു.ഏ.ഇ സന്ദര്‍ശന വേളയില്‍ ആണ് വേണം നമുക്കും ഒരു വെബ് സൈറ്റ് എന്ന ആശയം ചര്‍ച്ചക്ക് വന്നത്. അങ്ങിനെയാണ് വെബ് ലോകത്തെ കേമന്മാരായ ഗൂഗിള്‍ സേവന ദാതാക്കളായ ബ്ലോഗ്സ്പോട്ടില്‍ ഉദിനൂരിന്റെ പേരില്‍ ഞങ്ങള്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ പ്രഥമ വാര്‍ത്ത വെളിച്ചം കണ്ടിട്ട് 2012 ഡിസ 17 ന് 3 വര്‍ഷം തികഞ്ഞിരിക്കുകയാണ്. വെബ് ലോകത്ത് ആദ്യമായി ഉദിനൂരിന്റെ സാന്നിധ്യം അറിയിച്ചത് ഞങ്ങളാണെന്ന വസ്തുത ഞങ്ങളെ എക്കാലവും അഭിമാന പുളകിതരാക്കുന്നു.
എല്ലാം കുറ്റമറ്റതാണ് എന്ന അവകാശ വാദമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും 3 വര്‍ഷത്തിനിടെ വാര്‍ത്തകള്‍ വളരെ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ രേഖപ്പെടുത്തിയത് ചിലര്‍ക്കെങ്കിലും വേദനയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്ടകാം. പക്ഷെ സത്യ സന്ധമായി വാര്‍ത്തകള്‍ അവതരിപ്പിക്കുക എന്ന ഉറച്ച നിലപാടുള്ളതിനാല്‍ അവയൊന്നും മുന്നോട്ടുള്ള ഗമനതിന് തടസ്സമായിട്ടില്ല.
2010 ലെ വാര്ഷികതോടനുബന്ധിച്ചു ദുബായില്‍ നടത്തിയ കലാ മേള പ്രവാസി മനസ്സുകളില്‍ ഇന്നും മായാത്ത സ്മരണയായി നില കൊള്ളുന്നു. ഇത്തവണത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ഉദിനൂര്‍ ഗ്രാമത്തിലെ ഐ.ടി. തല്‍പ്പരരായ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും, സാങ്കേതിക രംഗത്ത് അവരെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യാനുദ്ധെഷിക്കുന്നു. മാത്രമല്ല സൈറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും, സ്വന്തമായി ഒരു അപ്ഡെഷന്‍ സെന്റര്‍ ഒരുക്കാനും ഉദ്ദേശിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
പിന്നിട്ട പാതയില്‍ സഹായങ്ങളും, സഹകരണങ്ങളും, നല്‍കിയവര്‍ക്കും, സൈറ്റിന്റെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും, പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിച്ചവര്‍ക്കും, സേവന തല്പരതയോടെ വാര്‍ത്തകള്‍ എത്തിച്ചു തരുന്ന ലേഖകന്മാര്‍ക്കും, വിവിധ സംഘടനാ ഭാരവാഹികള്‍ക്കും, ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഗൂഗിള്‍ ബ്ലോഗ്സ്പോടിനും സഹോദര സൈറ്റുകള്‍ക്കും, ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയാണ്. നാഥന്‍ നന്മയുടെ വിള നിലമാകാന്‍ നമുക്കേവര്‍ക്കും തൌഫീഖ് നല്കുമാറാകട്ടെ ...... ആമീന്‍
സസ്നേഹം
ടി.സി. ഇസ്മായില്‍ ഉദിനൂര്‍ (വെബ് എഡിറ്റര്‍)
സൈനുല്‍ ആബിദ് പുത്തലത്ത് (സബ് എഡിറ്റര്‍)
ടി. സുബൈര്‍ ഉദിനൂര്‍ (എക്സിക്യൂട്ടീവ് എഡിറ്റര്‍)