മക്ക: കേരളത്തിലെ
പ്രമുഖ സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ എസ്.വൈ.എസ് ഹജ്ജ് സെല്ലിന്റെ ആദ്യ ബാച്ച്
മക്കയിലെത്തി. എസ്.വൈ.എസ് കാസര്‍ക്കോട് ജില്ല അധ്യക്ഷന്‍ സയ്യിദ് ഉമറുല്‍
ഫാറൂഖ് തങ്ങളാണ് ചീഫ് അമീര്‍. ഡോക്ടര്‍ മാരടക്കം 509 ഹാജിമാ രാണ് ആദ്യ
സംഘത്തില്‍ എത്തിയത്. ആകെ 597 ഹാജിമാര്‍ ആണ് ഇപ്പ്രാവശ്യം എസ്.വൈ.എസ് ഹജ്ജ്
സംഘത്തിലുള്ളത്. ബാക്കി ഹാജിമാര്‍ അടുത്ത ശനിയാഴ്ച എത്തും.വണ്ടൂര്‍
അബ്ദുറഹ്മാന്‍ ഫൈസി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ സി.പി. സൈദലവി
മാസ്റ്റര്‍ ചെങ്ങര, മുഹമ്മദ് പറവൂര്‍, തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
അബ്ദുല്‍ ലത്ത്വീഫ് സഅദി പഴശ്ശിയാണ് ഡപ്യുടി ചീഫ് അമീര്‍. ഹറമിനടുത്ത്
അജയാദ് ഫുന്ദുഖ് ശുഹദക്ക് എതിര്‍ വശമുള്ള ഹോട്ടല്‍ ഈലാഫിലാണ് ഹാജിമാര്‍
താമസിക്കുന്നത്.
എസ്.വൈ.എസ്
ഹജ്ജ് സംഘത്തിനു ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണം
നല്‍കി. ഐ.സി.എഫ് നാഷനല്‍ കമ്മറ്റി പ്രസി: സയ്യിദ് ഹബീബ് കോയ തങ്ങള്‍, മക്ക
ഐ.സി.എഫ് പ്രസിഡണ്ട് എല്‍.കെ.എം ഫൈസി, അബ്ദുല്‍ ജലീല്‍ വെളിമുക്ക്, ഹജ്ജ്
വളണ്ടിയര്‍ ക്യാപ്റ്റന്‍ കുഞ്ഞാപ്പു ഹാജി, അബ്ദു റസാഖ് സഖാഫി, സൈദലവി
സഖാഫി, എന്‍ജിനീയര്‍ മുനീര്‍, നജീം തിരുവനന്തപുരം, അഷ്‌റഫ് ജിദ്ദ
ആര്‍.എസ്.സി നേതാകളായ അഷ്‌റഫ് കൊടിയത്തൂര്‍, ജലീല്‍ അരീക്കോട് തുടങ്ങിയവര്‍
നേത്രത്വം നല്‍കി
ആയിരം ഹജ്ജ് വളണ്ടിയര്‍മാരുമായി ആര്‍ എസ് സി
റിയാദ്: വിവിധ രാജ്യങ്ങളില്‍
നിന്നും ഹജ്ജിനു എത്തുന്ന ഹാജിമാര്‍ക്ക് സേവനമര്‍പ്പിക്കാന്‍ ആയിരം
വളണ്ടിയര്‍മാരുമായി ഈവര്‍ഷം ആര്‍ എസ് സി രംഗത്തുണ്ടാകുമെന്ന് രിസാല സ്റ്റഡി
സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ
വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി, ശാസ്ത്രീയമായ വളണ്ടിയര്‍ പരിശീലനം
ലഭിച്ച വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രാപ്തരായ, ആര്‍ എസ് സി ഉണര്‍ത്തു
സമ്മേളന കാമ്പയിനോടെ നിലവില്‍വന്ന 'സ്‌നേഹ സംഘം' പ്രവര്‍ത്തകരാണ് കര്‍മ്മ
രംഗത്തുണ്ടാവുക. ഇന്ത്യന്‍ ഹജ്ജ് മിഷനുമായി സഹകരിച്ചു ആദ്യ ഹജ്ജ് വിമാനം
എത്തുന്നതു മുതല്‍ ഹാജിമാര്‍ നാട്ടിലേക്കു മടങ്ങുന്നതു വരെ മക്കയിലും
മദീനയിലും ദുല്‍-ഹിജ്ജ 8-മുതല്‍ 13- വരെ മിന, അറഫ, മുസ്ദലിഫ, ജമ്രാത്ത്
എന്നിവിടങ്ങളിലും വളണ്ടിയര്‍മാരെ നിയമിക്കും. ഇതുമായി ബന്ധപ്പെട്ട് ആര്‍
എസി നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഹജ്ജ്
കോണ്‍സുല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ എസ്.എസ്.എഫിന്‍റെ ഗള്‍ഫ് ഘടകമാണ് ആര്‍.എസ്.സി.