തൃക്കരിപ്പൂര്‍: മുസ്ലിം ലീഗ് നേതാവും, തൃക്കരിപ്പൂര്‍ ടൌണ്‍ വാര്‍ഡ് മെമ്പറുമായ ടി.പി.അബ്ദുല്ലക്കുഞ്ഞി (61) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ചൊവ്വ) വൈകിട്ട് ബീരിച്ചേരിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ദീര്‍ഘ കാലം അബൂദാബിയിലായിരുന്ന അദ്ദേഹം തൃക്കരിപ്പൂര്‍ മുനവ്വിര്‍ അബൂദാബി കമിറ്റിയുടെയും , അബൂദാബി കെ.എം.സി.സിയുടെയും മുന്‍ നിര പ്രവര്‍ത്തകനായിരുന്നു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഖബറടക്കം ബുധന്‍ ഉച്ചയോടെ ബീരിച്ചേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.