Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ആഫ്രിക്കയിലെ അത്ഭുത ബാലന്‍ തൃക്കരിപ്പൂരില്‍


തൃക്കരിപ്പൂര്‍: ചെറു പ്രായത്തില്‍ തന്നെ ഖുര്‍ ആന്‍ ഹൃദിസ്ഥമാക്കുകയും, ഇസ്ലാമിക വിജ്ഞാനങ്ങളെ കുറിച്ച് ആധികാരികമായി പ്രസംഗിക്കുകയും, ഇസ്ലാമിനെ കുറിച്ച് ഏത്  സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്ത ആഫ്രിക്കയിലെ അത്ഭുത ബാലന്‍ ഷെയ്ഖ്‌ സഈദ് ഹസന്‍ (താന്‍സാനിയ) ത്രിക്കരിപ്പൂരിലെത്തി. പണ്ഡിത തറവാട്ടിലെ കാരണവരും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപകനും, കേരള മുസ്ലിം നവോഥാന നായകനുമായ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു അനുഗ്രഹം വാങ്ങാനായിരുന്നു അത്ഭുത ബാലന്‍ ഇന്നലെ തൃക്കരിപ്പൂരില്‍ എത്തിയത്. തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ നടന്ന പരിപാടിയില്‍ ജീവനക്കാരും അന്തേവാസികളും നാട്ടുകാരുമായ വന്‍ ജനാവലി പങ്കെടുത്തു. കൊല്ലം ഖാദിസിയ ഇസ്ലാമിക് കൊപ്ലക്സിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാനായിട്ടാണ് അത്ഭുത ബാലന്‍ ഇദം പ്രദമായി ഇന്ത്യയില്‍ വന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് ആഫ്രിക്കയില്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞു വീശുകയും പതിനായിരക്കണക്കിന് ആളുകളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത ഷെയ്ഖ്‌ സഈദ് ഹസന്‍ ചെറു പ്രായത്തില്‍ തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ആഫ്രിക്കയില്‍ ഇസ്ലാം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അത്ഭുത ബാലന്‍ എന്ന അപര നാമത്തില്‍ അറിയപ്പെട്ട സഈദ് ഹസന്‍റെ രംഗ പ്രവേശനം ഉണ്ടായത്. അത് വഴി ഇസ്ലാമിനും മുസ്ലിംകള്‍ക്കും വലിയ സ്വീകാര്യതയാണ് ഉപ ഭൂകണ്ടത്തിലുടനീളം പിന്നീട് ലഭിച്ചത്. ഖാദിസിയയിലെ സമ്മേളന വേദിയില്‍ വെച്ച് ശൈഖുനാ കാന്തപുരം ഉസ്താദുമായും അത്ഭുത ബാലന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുജമ്മ ഇലെ സ്വീകരണ പരിപാടിയില്‍ ഷാഹുല്‍ ഹമീദ് ശാന്തപുരം സംസാരിക്കുന്നു.
അത്ഭുത ബാലന്‍ എം.എ.ഉസ്താദിന്റെ അനുഗ്രഹം വാങ്ങുന്നു.