ദുബൈ: യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് മെമ്പറും, സോക്കര്‍ ദുബായ് ക്യാപ്റ്റനുമായ ടി.പി ശുഹൈബ്, ദുബായില്‍ നിന്നും വിശുദ്ധ ഉംറക്ക് പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഉദിനൂര്‍ തെക്കുപുറത്തെ എ.സി മുഹമ്മദ് ഇര്ഷാദും ഉംറക്കായി പുറപ്പെട്ടിട്ടുണ്ട്. ഇരുവരും ദുബായ് മര്‍കസ് ഉംറ സംഘത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് യാത്ര പുറപ്പെട്ടത്. 45പേരടങ്ങുന്ന മര്‍കസ് ഉംറ സംഘത്തെ പ്രമുഖ പണ്ഡിതനും ദുബായ് ഐ.സി.എഫ് മുദരിസുമായ കെ.ജമാലുദ്ധീന്‍ ഫൈസിയാണ് നയിക്കുന്നത്. ഇരു ഹമുകളിലുമായി 10ദിവസത്തോളം സംഘം ചിലവഴിക്കും. എല്ലാ ബുധനാഴ്ചകളിലും ദുബായി മര്‍കസില്‍ നിന്നും ഉംറ സംഘം പോകുന്നുണ്ട്. ഉദിനൂര്‍ എസ്.വൈ.എസ് പ്രവര്‍ത്തകനായ പുത്തലത്തെ ബഷീറും അടുത്ത ദിവസം ദുബായില്‍ നിന്നും ഉംറ കര്‍മ്മത്തിനായി പുറപ്പെടുന്നുണ്ട്. എല്ലാ ഉംറ യാത്രക്കാര്‍ക്കും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം പ്രത്യേക യാത്രാ മംഗളം നേര്‍ന്നു.
The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2012, ജൂലൈ 26, വ്യാഴാഴ്‌ച
2012, ജൂലൈ 23, തിങ്കളാഴ്‌ച
റംസാന്‍ റിലീഫ് വിതരണവും അനുമോദന ചടങ്ങും
ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള
റംസാന്‍ റിലീഫ് കിറ്റ് വിതരണവും, കാരക്ക വിതരണവും, അതി വിപുലമായ
പരിപാടികളോടെ സുന്നി സെന്‍ററില്‍ സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉദിനൂര്‍
എസ്.വൈ.എസ് രക്ഷാധികാരിയുമായ മുഹമ്മദ് സാലിഹ് സ അദിയുടെ പ്രാര്‍ഥനയോടെ
ആരംഭിച്ച ചട ങ്ങില്‍ എസ്.വൈ.എസ് പ്രസിടന്റ്റ് ടി.പി മഹമൂദ് ഹാജി അദ്ധ്യക്ഷത
വഹിച്ചു. എന്ജിനിയറിഗ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനീസ് അബ്ദുല്‍ ഹമീദിനെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. Read full story & more pictures
2012, ജൂലൈ 21, ശനിയാഴ്‌ച
റംസാന്‍ മുബാറക്
പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റംസാന്‍ വീണ്ടും വന്നണഞ്ഞു. അനുഗ്രഹത്തിന്റെയും, പാപ മുക്തിയുടെയും, നരക മോചനത്തിന്റെയും സ്വര്‍ഗ്ഗ ലബ്ധിയുടെയും മാസമായ പുണ്യ റംസാനെ യഥാ വിധി ഉപയോഗപ്പെടുത്തുന്നവര്‍ ആണ് വിജയികള്‍. സര്‍വ്വ ശക്തന്‍ നമ്മെ അത്തരം വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ ! ആമീന്‍. മാന്യ സന്ദര്‍ശകര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ടിന്റെ ഒരായിരം റംസാന്‍ ആശംസകള്‍
2012, ജൂലൈ 19, വ്യാഴാഴ്‌ച
നിര്യാതയായി
ഉദിനൂര്‍: തെക്കു പുറം സൗത്ത് ഇസ്‌ലാമിയ സ്കൂളിനു സമീപം പടിഞ്ഞാറെ പുരയില്‍ ടി. കദീജ എന്നവര്‍ നിര്യാതയായി. ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം ജമാഅത്ത് മുന്‍ പ്രസിടന്റ്റ് ടി. അഹമദ് മാസ്റര്‍ മകനാണ്. മറ്റ് മക്കള്‍ അബൂബക്കര്‍, ഇബ്രാഹിം, അബ്ദുല്‍ കരീം, റുഖിയ, സഫിയ, സുബൈദ, എന്നിവരാണ് .
ദുബായ് എം.ആര്‍.സി സജീവ പ്രവര്‍ത്തകനായ ടി.ബഷീര്‍, ഖാദിമുല്‍ ഇസ്‌ലാം ജമാഅത്ത് മുന്‍ ജോയിന്റ് സെക്രട്ടറി ടി.അലി
എന്നിവര്‍ പൌത്രന്മാര്‍ ആണ്. ഖബറടക്കം ഇന്ന് ജുമാ നിസ്കാരത്തിനു മുമ്പ്
ഉദിനൂര്‍ ജുമാ മസ്ജിദില്‍ നടക്കും. പരേതയുടെ നിര്യാണത്തില്‍ ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് ,
യുനീക് എജുക്കോം സെന്റര്‍, യു.ഡബ്ല്യു.സി കമ്മിറ്റികള്‍ അനുശോചിച്ചു.
2012, ജൂലൈ 14, ശനിയാഴ്‌ച
ദിക്ര്‍ ഹല്‍ഖയും ഉല്‍ബോധനവും
ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന മാസാന്ത ദിക്ര്‍ മജ്ലിസും ഉല്‍ബോധനവും ഉദിനൂര്‍ സുന്നി സെന്ററില്‍ വിപുലമായി നടന്നു. യു.എ.ഇ പര്യടനത്തിനു പോയ ബഹു സാലിഹ് സഅദി ഉസ്താദിന്റെ അഭാവത്തില്‍ പ്രമുഖ പണ്ഡിതന്‍ ശിഹാബുദ്ധീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണമെന്ന് ഉല്‍ബോധന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. യുനീക് എജുക്കോം സെന്ററിന്റെ പ്രചരണാര്‍ത്ഥം യു.എ.ഇ. പര്യടനം നടത്തുന്ന നേതാക്കള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്ക് വേണ്ടി സദസ്സില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി. See more pictures
2012, ജൂലൈ 11, ബുധനാഴ്‌ച
BUSINESS NEWS
ബാര്‍ ദുബായില്‍ പുതുതായി ആരംഭിച്ച സ്റൈലിഷ് കോര്‍ണ്ണര്‍ എന്ന സ്ഥാപനം പ്രമുഖ പണ്ഡിതനും യുനീക് എജുക്കോം സെന്റര്‍ രക്ഷാധികാരിയുമായ മുഹമ്മദ് സാലിഹ് സഅദി ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു. ടി അബ്ദുള്ള മാസ്റര്‍ സമീപം. More Pictures
2012, ജൂലൈ 5, വ്യാഴാഴ്‌ച
ബസ്സും ജീപ്പും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു
ചെറുവത്തൂര്‍: ചരിത്ര പ്രസിദ്ധമായ കുന്നുമ്മല്‍ മഖാം പരിസരത്ത് വെച്ച് സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാടെക്ക് പോകുന്ന ബസ്സ് എതിരെ വരികയായിരുന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. ജീപ്പ് യാത്രക്കാരായ കാസറഗോഡ് ബേടടുക്ക സ്വദേശി എസ്.കെ ശറഫുദ്ധീന്‍, ഭാര്യ ഉമൈറ, ഡ്രൈവര്‍ ലിന്‍സി ജോണി എന്നിവരാണ് മരിച്ചത്. പ്രമുഖ വലിയ്യ് സജ്പ അബ്ദുള്ള മുസ്ലിയാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന കുന്നുമ്മല്‍ മഖാം പരിസരത്ത് എത്തിയാല്‍ സാധാരണ ഗതിയില്‍ ജാതി മത ഭേദമന്യേ ഡ്രൈവര്‍മാര്‍ അവിടെ ഇറങ്ങി മഖാമിലെ ധര്‍മ്മ പെട്ടിയില്‍ സംഭാവനകള്‍ നിക്ഷേപിക്കുന്നത് പതിവാണ്. അങ്ങിനെ ചെയ്‌താല്‍ യാത്രയില്‍ അപകടങ്ങളുണ്ടാവില്ലെന്ന ഒരു വിശ്വാസം ഡ്രൈവര്‍മാരില്‍ നില നില്‍ക്കുന്നു.
അപകട സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സ് റോഡിനു കുറുകെ മറിയുകയും ജീപ്പ് തകരുകയും ചെയ്തു. നാട്ടുകാരും ഫയര്‍ ഫോഴ്സും എത്തിയാണ് അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. ബസ്സ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ്സില്‍ കൂടുതലും വിദ്യാര്‍ഥികള്‍ ആയിരുന്നു.
2012, ജൂലൈ 4, ബുധനാഴ്‌ച
ബറാഅത്ത് രാവ്
ദുബായ്: മാനവ സമൂഹത്തിന്റെ ആയുസ്സും ഭക്ഷണവും കണക്കാക്കുന്ന ബറാഅത്ത് രാവ് വീണ്ടും സമാഗതമായി. യു. എ. ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് (ബുധന്‍) അസ്തമിച്ച രാത്രി ആണ് ബറാഅത്ത് രാവ്. അതെ സമയം നാട്ടില്‍ നാളെ രാത്രി ആയിരിക്കും ബറാഅത്ത് രാവ്. ബറാഅത്ത് രാവിനോടനുബന്ധിച്ചു ദുബായ് മുജമ്മഉല്‍ ഇസ്ലാമി കമ്മിറ്റി വിപുലമായ .പരിപാടി സംഘടിപ്പിച്ചിട്ടുണ്ട് ഇന്ന് (ബുധന്‍) രാത്രി 9.30നു ദേരാ ദുബായ് നായിഫിലുള്ള മുജമ്മഉ ആസ്ഥാനത് പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ മുഹമ്മദ് സാലിഹ് സഅദി യുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ദിക്ര്‍, ദു ആ കൂട്ട് പ്രാര്‍ത്ഥന എന്നിവ ഉണ്ടാകും. ബറാ അത്ത് രാ വില്‍ താഴെ കാണുന്ന കര്‍മ്മങ്ങള്‍ പുണ്യകരമാണ്.
2012, ജൂലൈ 2, തിങ്കളാഴ്‌ച
ബറാ അത്ത് രാവിനെ ആരാധനകളാല്‍ ധന്യമാക്കുക
ദുബായ്: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ബറാ അത്ത് രാ വ് ആരാധനകളാല്‍ ധന്യമാ ക്കാന്‍ വിശ്വാസികള്‍ അരയും തലയും മുറുക്കി സജ്ജമാകണമെന്നു പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മുഹമ്മദ് സാലിഹ് സ അദി ഉല്‍ബോധിപ്പിച്ചു. ദുബായ് അല്‍ മഖ്‌അര്‍ കമ്മിറ്റിയും, കണ്ണൂര്‍ ജില്ല എസ് .വൈ..എസ് ദുബായ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു .അദ്ദേഹം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)