Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജൂലൈ 2, തിങ്കളാഴ്‌ച

ബറാ അത്ത് രാവിനെ ആരാധനകളാല്‍ ധന്യമാക്കുക


ദുബായ്: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന  ബറാ അത്ത്  രാ വ് ആരാധനകളാല്‍  ധന്യമാ ക്കാന്‍ വിശ്വാസികള്‍ അരയും തലയും മുറുക്കി സജ്ജമാകണമെന്നു പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മുഹമ്മദ്‌ സാലിഹ് സ അദി ഉല്‍ബോധിപ്പിച്ചു. ദുബായ് അല്‍  മഖ്‌അര്‍ കമ്മിറ്റിയും, കണ്ണൂര്‍ ജില്ല എസ് .വൈ..എസ്  ദുബായ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു .അദ്ദേഹം
കല്ബ് ഗോത്രക്കാരുടെ ആടിന്റെ രോമങ്ങളുടെ എണ്ണങ്ങള്‍ ക്കനുസരിച്ച് പാപങ്ങള്‍ പൊറുക്കുന്ന രാത്രി എന്നാണു പ്രവാചകര്‍ ബറാ അത്ത്  രാവിനെ വിശേഷിപ്പിച്ചത്‌.. അതിനാല്‍ ആ രാത്രി ഉറക്കം വെടിഞ്ഞു ഇബാദത്തില്‍ മുഴുകുന്നവരാന് ഭാഗ്യ ശാലികള്‍. സയ്യിദ് ശംസുദ്ധീന്‍ ബാ അലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.. അബ്ദുള്ള സഖാഫി കട്ടയാ ട്‌ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം കാഞ്ഞിരോട്, ടി.സി ഇസ്മായില്‍ സംസാരിച്ചു.