Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജൂലൈ 25, തിങ്കളാഴ്‌ച

പുനര്‍ വായന

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഉദിനൂര്‍ നിവാസികളെ കുറിച്ച് വിവിധ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ആണ് പുനര്‍വായനയില്‍ മുഖ്യമായും പ്രതിപാദിക്കുക.

ദുബായ് മര്‍കസില്‍ നടക്കുന്ന കൂള്‍ സമ്മര്‍ ക്യാമ്പ് ആശയത്തെ കുറിച്ച് സംഘടിപ്പിച്ച ചിത്ര രചന മത്സരത്തില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള സമ്മാനം കരസ്ഥമാക്കിയത് ജുമൈല ഇസ്മായില്‍ (വെബ്‌ എഡിറ്റര്‍ ടി.സി.ഇസ്മായിലിന്റെ പുത്രി), എന്ന വിദ്യാര്തിനിയാണ്.  
(ദുബായ് മര്‍കസില്‍ കഴിഞ്ഞ വര്ഷം നടന്ന വിജ്ഞാന പരീക്ഷയില്‍ ഉദിനൂര്‍ സൌത്തിലെ എ.സി.മുഹമ്മദ്‌ ഷബീര്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയുണ്ടായി). 
ജുമൈലയുടെ നേട്ടത്തെ കുറിച്ച് യു. എ. ഇ യിലെ പ്രമുഖ ദിനപത്രമായ സിറാജില്‍ 22.7.2011 (വെള്ളി) പ്രസിദ്ധീകരിച്ച ഫോട്ടോ.


കര്‍മ്മ നിരതയുടെ കാല്‍ നൂറ്റാണ്ട്

അബുദാബി: കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി അബുദാബിയിലെ പ്രമുഖ ഫര്‍ണിച്ചര്‍ സ്ഥാപനമായ യൂഗോസ്ലാവിയന്‍ ഫര്‍ണിച്ചര്‍ കമ്പനിയില്‍ സേവനം ചെയ്യുകയാണ് ഉദിനൂരിലെ ജനാബ് എ.ബി. മുസ്തഫ സാഹിബ്.

ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബുദാബി ശാഖ പ്രസിടന്റ്റ്, ഉദിനൂര്‍ വെല്‍ഫയര്‍ സെന്റര്‍ അബുദാബി ട്രഷറര്‍, യുനീക് എജുക്കോം സെന്റര്‍ ഡയരക്ടര്‍ തുടങ്ങി പൊതു രംഗത്ത് സജീവ സാനിധ്യമായ അദ്ധേഹത്തിന്റെ സ്ഥാപനത്തെ കുറിച്ച് യു.എ.ഇ യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസ്‌ 22 .6.2011 നു പ്രസിദ്ധീകരിച്ച സ്പെഷല്‍ ഫീച്ചര്‍.

2011, ജൂലൈ 23, ശനിയാഴ്‌ച

ഉദിനൂരിലെ കവര്‍ച്ച പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഉദിനൂര്‍: ഉദിനൂരിലെ റിട്ട. പ്രൊഫസര്‍ എ.വി.മനോഹരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചക്കേസിലെ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. നീലേശ്വരം സി.ഐ കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

              വീടിനെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് കവര്‍ച്ചക്കാര്‍ എന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്കലര്‍ന്ന മലയാളമാണ് സംസാരിച്ചിരുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ ക്വാട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉദിനൂര്‍:   എടച്ചാക്കൈ പാലത്തരയില്‍ മില്ലില്‍ കുടുങ്ങി ഒരാള്‍ മരിച്ചു.  സഫിയാസ് ഫ്ലോര്‍ മില്‍ ഉടമ പാലത്തരയിലെ ഒ.കെ.മഹമൂദ്(68) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട്  അഞ്ചര മണിയോടെയാണ് സംഭവം നടന്നത് .  മുളക്  പൊടിക്കുന്നതിനിടെ തൊട്ടടുത്തുള്ള അരി പൊടിക്കുന്ന മെഷീന്‍ ശ്രദ്ധിക്കാന്‍ തിരിയുന്നതിനിടയില്‍ ഇദ്ദേഹത്തിന്‍റെ വസ്ത്രം യന്ത്രത്തിന്റെ ബെല്‍ട്ടില്‍ കുടുങ്ങിയാണ്  അപകടം നടന്നത് . ബെല്‍റ്റിനിടയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ  രക്ഷിച്ചു തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു  മക്കള്‍  ഉണ്ട് .  രണ്ടു  ആണ്‍ മക്കള്‍  ദുബായില്‍ ആണ്  ഉള്ളത് . 
ദമാം: കഴിഞ്ഞ ദിവസം നിര്യാതനായ , ഉദിനൂര്‍ മഹല്ല് മുതവല്ലി എ.കെ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ ഉദിനൂര്‍ മഹല്ല് എസ്‌ വൈ എസ്സ് സൗദി നാഷണല്‍ കമ്മിറ്റിയും, ദമാം യുനീക്ക് കമ്മിറ്റിയും അനുശോചിച്ചു .



കഴിഞ്ഞ ദിവസം ജുമാനമാസ്കാരാനന്തരം അല്‍കോബാര്‍ കോബാര്‍ ഹാളില്‍ വെച്ച് നടന്ന മയ്യിത്ത് നമസ്കാരത്തിലും , കൂട്ട് പ്രാര്‍ത്ഥനയിലും ദമാമിലയും കൊബാരിലെയും നിരവധി പേര്‍ പങ്കെടുത്തു , മൂസ ദാരിമി കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കി. വെള്ളിയാഴ്ച മക്കയില്‍ വെച്ച് മയ്യിത്ത്‌ നമസ്ക്കാരം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടി . ഇസ്മായില്‍ലുമായി ബന്ധപ്പെടെണ്ടതാണ്.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഉദിനൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ കാണാതായി.

ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി പി. പ്രശാന്തിനെ (16) കാണാതായി. ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന കര്‍ണാടക സ്വദേശികളായ പ്രകാശന്‍, ഗംഗ ദമ്പതികളുടെ മകനാണ്. അമ്മാമന്‍ ഗോവിന്ദനോടൊപ്പം കൊല്ലം ചിന്നക്കടയില്‍ തുണിവില്പനക്ക് പോയതായിരുന്നു. കച്ചവടത്തിനിടെ ഭക്ഷണം കഴിക്കാന്‍ പോയശേഷം തിരിച്ചുവന്നില്ല. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായി ഗൗനിച്ചില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

ഉദിനൂരില്‍ വീണ്ടും കവര്‍ച്ചാ ശ്രമം.

ഉദിനൂര്‍: കുടുംബത്തെ കത്തിമുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച നടത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ്‌ ഉദിനൂരില്‍ വീണ്ടും കവര്‍ച്ചക്ക് ശ്രമം. കഴിഞ്ഞ ദിവസം കവര്‍ച്ച നടന്ന വീടിന്റെ ഏറെ അകലെയല്ലാതെ, ഫുട്ബാള്‍ കോച്ച് കെ.വി.ഗോപാലന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം വിഫലമായത്.

                രാത്രി ഒരു മണി കഴിഞ്ഞ്‌ വാതിലില്‍ തള്ളുന്ന ശബ്ദം കേട്ടാണ് ഗോപാലന്‍ ഉണര്‍ന്നത്. ലൈറ്റ് തെളിച്ചപ്പോള്‍ ആറോ ഓടി മറയുന്നതാണ് കണ്ടത്. ഗേറ്റിന്റെ രണ്ട് വിളക്കുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. വാതില്‍ കുത്തി തുറക്കാന്‍ ശ്രമിച്ചതായും കാണപ്പെട്ടു.


 ഉദിനൂരില്‍ മുഖം മൂടി സംഘം വീട് കൊള്ളയടിച്ചു
ഉദിനൂര്‍: വീട്ടുടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 14 പവന്‍ സ്വര്‍ണ്ണാ ഭരണങ്ങളും, 24000 രൂപയും, 
മാരുതി കാറും കവര്‍ന്നു. ഉദിനൂര്‍ റെയില്‍വേ ഗെയിറ്റി നടുത്തെ എ. വി മനോഹരന്‍ മാസ്റ്ററുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കവര്‍ച്ച അരങ്ങേറിയത്.

പുലര്‍ച്ചെ മനോഹരന്‍ മാസ്റര്‍ പത്രം എടുക്കാന്‍ വേണ്ടി വീടിനു പുറത്തിറങ്ങിയപ്പോള്‍ കവര്‍ച്ചക്കാര്‍ അതിക്രമിച്ചു വീട്ടില്‍ കയറുകയായിരുന്നു. ഇതിനിടയില്‍ തന്റെ വളര്‍ത്തു നായയുടെ  അസാധാരണമായ  കുര ശ്രദ്ധയില്‍ പെട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് വീടിനകത്തേക്ക് ചിലര്‍ കയറുന്നത് കണ്ടത്. പിന്നാലെ 
ചെന്ന മനോഹരന്റെ കഴുത്തിന്‌ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാ ഭരണങ്ങളും, പണവും കവരുകായിരുന്നു. പോകുമ്പോള്‍ വീട്ടു മുറ്റ ത്ത് ഉണ്ടായിരുന്ന മാരുതി കാറും കവര്‍ച്ചക്കാര്‍ കൊണ്ട് പോയി. ഈ കാര്‍ പിന്നീട് പയ്യന്നൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

.

2011, ജൂലൈ 20, ബുധനാഴ്‌ച

 മുസ് ഹഫില്ലേ പേടിക്കേണ്ട !  

വീണ്ടും വിശുദ്ധ റമളാന്‍ വരവായി, പാപ മുക്തി നേടാനും ആരാധനാ കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള മാസം. വിശുദ്ധ ഖുര്‍'ആന്‍ അവതീര്‍ണ്ണമായ ഈ മാസത്തില്‍ നാം പരമാവധി ഖുര്‍'ആന്‍ പാരായണം ചെയ്യേണ്ടതുണ്ട്.

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ വീണു കിട്ടുന്ന സമയങ്ങളില്‍ ഖുര്‍'ആന്‍ പാരായണം ചെയ്യാനുള്ള സൌകര്യമൊരുക്കുകയാണ് ഞങ്ങള്‍. സൈറ്റിന്റെ ഏറ്റവും മുകളില്‍ കാണുന്ന 
റീഡ് ഹോളി ഖുര്‍'ആന്‍   എന്ന  ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മുസ്ഹഫ് റെഡി.

പേജുകള്‍ മറിക്കാന്‍ പേജിന്റെ മൂലയില്‍ വെച്ച് മൌസ് കൊണ്ട് ഒന്ന് ഡ്രാഗ് ചെയ്‌താല്‍ മതി. ഇഷ്ടാനുസരണം സൂറത്തുകള്‍ സെര്‍ച് ചെയ്യാനുള്ള ഒപ്ഷനുകളും ഉണ്ട്. താമസിക്കേണ്ട ഇന്ന് തന്നെ ഓത്തു ആരംഭിക്കാം. എല്ലാ വായനക്കാര്‍ക്കും റമളാന്‍ മുബാറക്.
.

2011, ജൂലൈ 17, ഞായറാഴ്‌ച

കുട്ടിപ്പോലീസിന്റെ കാവലില്‍ ലീഡര്‍ തിരഞ്ഞെടുപ്പ് .

ഉദിനൂര്‍: ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ പ്രതിനിധികളെ തിരഞ്ഞെടുത്തത് കുട്ടിപ്പോലീസിന്റെ നിരീക്ഷണത്തില്‍. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നത് പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട്.

              സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് അച്ചടിച്ച ബാലറ്റുപേപ്പറിലാണ് മൂന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ 300 കുട്ടികള്‍ വോട്ട് രേഖപ്പെടുത്തിയത്. ലീഡര്‍ സ്ഥാനത്തേക്ക് നാലുപേരും ഡെപ്യൂട്ടി ലീഡര്‍സ്ഥാനത്തേക്ക് മൂന്നുപേരുമാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനംമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ. എം.വി.ആതിഷ് ലീഡറായും അഫ്ര ഖാലിദ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.

സമുദായമേ ലജ്ജിക്കുക !


താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത സസൂക്ഷ്മം വായിക്കുക. മാന്യമായ വസ്ത്രധാരണം നിബന്ധനയാക്കുകയും, കുളി മുറിയില്‍ പോലും നഗ്നത പ്രദര്‍ശിപ്പിക്കരുതെന്ന് പഠിപ്പിക്കുകയും ചെയ്ത ഒരു മതത്തിന്റെ അനുയായികളാണ് പലപ്പോഴും  ഇത്തരം വാര്‍ത്തകളിലെ മുഖ്യ പ്രതികള്‍ എന്നത് ഏതൊരു സമുദായ സ്നേഹിയെ ആണ് വേദനിപ്പിക്കാത്തത് ? മതത്തിന്റെ പേരിലുള്ള കേവലം ആവേശ പ്രകടനങ്ങളല്ല നമുക്കാവശ്യം, ഉടുപ്പിലും, നടപ്പിലും മത നിഷ്ഠ പുലര്‍ത്തുന്ന ജീവിതമാണ് നമുക്ക് വേണ്ടത്.
ഓര്‍ക്കുക ! പൊക്കിളിനു മീതെയും, ഞെരിയാണിക്ക് മീതെയുമാണ് മുസ്ലിം പുരുഷന്‍ ഉടുതുണി (പാന്‍റ്) ധരിക്കേണ്ടത്. അല്ലാത്തതുമായി ഇസ്ലാമിക സംസ്കാരത്തിന് യാതൊരു ബന്ധവുമില്ല.

(വലുതായി കാണുവാന്‍ ഇമേജിന് മേല്‍ ക്ലിക്ക് ചെയ്യുക)

2011, ജൂലൈ 16, ശനിയാഴ്‌ച



ഖമറുല്‍ ഉലമയുടെ തൊപ്പിയില്‍ വീണ്ടും ഒരു പൊന്‍ തൂവല്‍ കൂടി
കാന്തപുരം മലപ്പുറം ജില്ലാ സംയുക്ത ഖാളിയാവും


മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ് ലിയാരുടെ ഒഴിവിലേക്കാണ് ഈ നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് അതത് മഹല്ല് പ്രതിനിധികള്‍ ഖാസിയായി ബൈഅത്ത് ചെയ്യും.

 
 

2011, ജൂലൈ 14, വ്യാഴാഴ്‌ച

വീണ്ടും ഒരു ബറാ‌അത്ത് കൂടി സമാഗതമായി
റമളാന്‍ വിളിപ്പാടകലെ

ഉദിനൂര്‍: വിശുദ്ധ റമളാന്റെ വരവറിയിച്ചു വീണ്ടും ഒരു ബറാ‌അത്ത് കൂടി സമാഗതമായി. ഒട്ടേറെ പുണ്യങ്ങള്‍ പെയ്തിറങ്ങിയ രാത്രിയാണ് ബറാ‌അത്ത് രാവ്. ബറാ‌അത്ത് രാവില്‍ നിരവധി ദിക്റുകളും ദുആകളും സുന്നത്തുണ്ട്‌. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച അസ്തമിച്ച ശനിയാഴ്ചയും, കേരളത്തില്‍ ശനിയാഴ്ച അസ്തമിച്ച ഞായറും ആണ് ബറാ‌അത്ത് രാവ്.

ബറാ‌അത്ത് രാവിലെ ദിക്‌റ് ദുആകള്‍

മൂന്ന് യാസീന്‍ ഓതുക.
1. തന്റെയും താന്‍ സ്നേഹിക്കുന്നവരുടേയും ദീര്‍ഘായുസ്സിന് വേണ്ടി.
2. ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍.
3. തനിക്കും തന്നോട് ബന്ധപ്പെട്ടവര്‍ക്കും ആഫിയത്തും ബര്‍ക്കത്തും ലഭിക്കാന്‍ വേണ്ടി.

ശേഷം സൂറത്ത് ദുഖാന്‍ പാരായണം ചെയ്യുക.

(70 പ്രാവശ്യം ചെല്ലാനുള്ള ദിക്‌ര്‍)
اللَّهُمَّ إِنَّكَ حَلِيمُُ ذُو إِنَائةٍ لاَ طَاقَةَ لَنَا فَاعفُ عَنَّا بِحِلمِكَ يَا الله بِرَحمَتِكَ يَا أَرْحَمَ الرَّاحِمِين

(100 പ്രാവശ്യം ചെല്ലാനുള്ള ദിക്‌ര്‍)
يَا حَيُّ يَا قَيُّوم بِرَحْمَتِكَ أَسْتَغِيث

ശേഷം ദുആ ചെയ്യുക

ألحَمدُ لِلّهِ رَبِّ العَالَمينْ، اللّهُمَّ صَلِّ وَسَلِّم وَبَارِكْ عَلَى رَسُولِكَ سَيِّدِنا مُحَمّدٍ وَعَلَى آله وَصَحْبِه وَسَلّم. اللّهُمَّ هَبْ لَنَا قَلبًا تَقيِاًّ نَقِيًّا مِنَ الشِّركِ بَرِيًّا لاَ كَافِرًا وَلاَ شَقِيًّا، اللَّهُمَّ أَحْيِنَا حَيَاةَ السُّعَدَاءْ وَأَمِتْنَا مَوتَ الشُّهَدَاءْ وَاحشُرنَا فِي زُمرَةِ الأَنْبِيَاءِ وَالأَصْفِيَاءْ. اللَّهُمَّ إِن كُنتَ كَتَبتَ اسمي فِي دِيوَان السُّعَدَاءْ فَلَكَ الحَمدُ وَلَكَ الشُّكْر، وَإِنْ كَتَبتَ اسمي فِي دِيوَانِ الأَشْقِيَاء فَامحُ عَنِّي اسم الشَّقَاوَة وَأَثبُتْنِي فِي دِيوَانِ السُّعدَاءْ فِأنَّكَ قُلتَ وَقَولُكَ الحَقّ يَمحُو اللهُ مَا يَشَاءُ وَيُثبِتُ وَعِندَهُ أُمُّ الكِتَابْ يَا ذَا الجَلاَلِ وَالإِكرَام ظَهْرَ اللاَّجِئِينَ وَجَارَ المُستَجِيرِين وَأَمَانَ الخَائِفِينْ بِرَحمتِك يَا أَرحَم الرّاحِمينْ. ِلَهِي جُودُك دَلَّنِي عَلَيكَ وَإِحْسَانُكَ قَرِّبْنِي إِلَيكَ، أَشكُو إِليكَ مَا لاَ يَخفَى عَليكَ وَأسْألكَ مَا لاَ يَعسُر عَليكَ إِذْ عِلمُكَ بِحَالِي يَكفِي عَنْ سُؤَالِي يَا مُفَرِّجَ كُرْبَ المَكْروبِينَ فَرِّجْ عَنِّي مَا أَنَا فِيهِ لاَ إِلهَ إلاَّ أَنتَ سُبحَانَكَ إِنِّي كُنتُ مِن الظَّالِمِينَ فَاستَجِبنَا لَه وَنَجِّينَاهُ مِنَ الغَمِّ وَكَذلِك نُنْجِي المُؤْمِنِين. اللّهمّ يَا ذَا المَنِّ وَلاَ يَمُنُّ عَلَيكَ يَا ذَا الجَلاَلِ وَالإِكْرَام يَا ذَا الطُّولِ وَالإِنعَامْ لاَ إِلَهَ إِلاَّ أَنتَ ظَهْرَ اللاَّجِئِينَ وَجَارَ المُستَجِيرِينَ وَمَأْمَنَ الخَائِفِينَ وَكَنْزَ الطَّالِبِينْ. اللّهمّ إِن كُنْتَ كَتَبتَنِي عِندَكَ فِي أُمِّ الكِتَابِ شَقِيًّا أَو مَحرُومًا أَو مَطْرُودًا أَو مُقْتَرًا عَلَيَّ فِي الرِّزقِ فَامحُ عَنِّي بِفَضْلِكَ شَقَاوَتِي وَحِرمَانِي وَطَردِي وَإِقْتَارَ رِزْقِي وَأثْبُتْنِي عِندَكَ فِي أُم الكِتَابِ سَعِيدًا مَرزُوقًا مُوَفَّقًا لِلخَيرَاتِ فَإِنّكَ قُلتَ وَقَولكَ الحَقّ فِي كِتَابِك المَنزِلْ عَلَى لِسَانِ نَبيِّكَ المُرْسَل يَمحُو اللهُ مَا يَشَاء وَيُثبِتُ وَ عِندَهُ أُمُّ الكِتَاب. وَأَسألُكَ اللَّهمّ بِحَقِّ التَّجَلِّي الأَعظَم فِي لَيلِةِ النِّصفِ مِن شَهرِ شَعْبَانَ المُكَرَّم التِي يُفْرَقُ فِيهَا كُلُّ أَمرٍ حَكِيم وَ يُبرَمُ أَن تَكْشِفَ عَنِّي مِن البَلاَءِ مَا أَعلَم وَمَا لاَ أَعلَم فَاغفِر لِي مَا أَنتَ بِهِ أَعلَم إِنّك أَنتَ الأَعَزُّ الأَكْرَم آمِينَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِين. وَصَلى اللهُ عَلَى سَيِّدِنَا مُحَمَّدٍٍنِ النَّبيِّ الأُمِّيّ وَعَلَى آلهِ وَصَحبِه أَجمَعِينْ، سُبحَانَ رَبِّكَ رَبِّ العِزَّةِ عَمَّا يَصِفُونَ وَسَلامُُ عَلَى المُرسَلينَ وَالحَمْدُ للهِ رَبِّ العَالَمِين

2011, ജൂലൈ 9, ശനിയാഴ്‌ച

സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ ക്യാമറക്കണ്ണിലൂടെ

നീണ്ട ഇടവേളയ്ക്കു  ശേഷം വീണ്ടും യു.എ. ഇ യിലെത്തിയ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് ശിഷ്യന്മാരും, സംഘടനാ പ്രവര്‍ത്തകരും നല്‍കിയ രാജോജിത വരവേല്‍പ്പും, ദുബായ് സഅദിയ സെന്റര്‍ ഉത്ഘാടന ചിത്രങ്ങളും കാണുവാന്‍...   ഇവിടെ ക്ലിക്ക് ചെയ്യുക
തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍
ജീവനക്കാര്‍ വൈകിയെത്തുന്നു


തൃക്കരിപ്പൂര്‍: പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ കൃത്യ സമയത്ത് ജോലിക്ക് ഹാജരാകാത്തത് നിത്യ സംഭവമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. 14 ജീവനക്കാര്‍ ഉള്ള പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ 4 പേര്‍ മാത്രമേ കൃത്യ സമയത്ത് ഹാജരായുള്ളൂ. 2 പേര്‍ അവധിയില്‍ ആയിരുന്നുവത്രേ. 10 .30 ആയിട്ടും പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് കൌണ്ടറില്‍ പോലും ആരും എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതെ സമയം കെ.എം.സി.സി യുടെ സൌജന്യ ഹെല്പ് ലൈന്‍ ഡസ്ക് 9 .30 നു തന്നെ പ്രവര്‍ത്തന സജ്ജമായിരുന്നു.

.

2011, ജൂലൈ 6, ബുധനാഴ്‌ച

ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅഅത്ത് എക്സിക്യൂട്ടീവ് വെള്ളിയാഴ്ച

ദുബായ്: ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅഅത്ത് എക്സിക്യൂട്ടീവ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദേര ദുബായ് അല് ‍റാസിലുള്ള നോവല്‍ട്ടി റസ്റൊരന്റ്റ് ഹാളില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി സലാം തട്ടാനിച്ചേരി അറിയിച്ചു.
                യു. എ. ഇ. ചരിത്രത്തില്‍ ഒരു വിദേശ സംഘടന നടത്തിയ പ്രഥമ സംരംഭം
                 പങ്കെടുത്തത് വന്‍ പണ്ഡിത വ്യൂഹം 

പ്രമുഖ പണ്ഡിതന്‍ പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി സംസാരിക്കുന്നു.



പ്രമുഖ പണ്ഡിതന്‍ കോടമ്പുഴ ബാവ മുസ്ലിയാര്‍ സംസാരിക്കുന്നു


2011, ജൂലൈ 2, ശനിയാഴ്‌ച

ദുബായ് സഅദിയ്യ സെന്റര്‍ മനുഷ്യ സാഗരമായി
ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ: ദുബായ് കമ്മിററിയുടെ യും, സുന്നീ സംഘശക്തിയുടെയും  ആസ്ഥാന മന്ദിരമായ ഖിസൈസിലെ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടന പൊതു സമ്മേളനം കേരളത്തിലെ വൈജ്ഞാനിക രംഗത്തെ കുലപതി നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെയും ആയിരക്കണക്കിന് വരുന്ന സുന്നീ പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. വൈകുന്നേരം തൊട്ട് പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു ഖിസൈസിലെ ആസ്ഥാന മന്ദിരത്തിലേക്ക്. ദുബായിലെ സുന്നികളുടെ രണ്ടാമത്തെ ആസ്ഥാനമായ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടനവും തുടര്‍ന്ന് ഇന്നലെ നടന്ന പൊതു സമ്മേളനവും തീര്‍ത്തും ജന സാഗരമാകുകയായിരുന്നു. സഅദിയ  സെന്ററിന്റെ നാല് ഭാഗവും നിറഞ്ഞു കവിഞ്ഞ ജനം ഒടുവില്‍ റോഡ്‌ വക്കുവരെ നീണ്ടു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങള്‍ സമ്മേളനത്തിലെത്തിയതിനാല്‍ സ്ഥല പരിമിതി മൂലം സമ്മേളന നഗരിയും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടുകയായിരുന്നു.

പ്രവര്‍ത്തകരുടെ നിരന്തര ക്ഷണം മാനിച്ച് ഉത്ഘാടന സമ്മേളനത്തിലെത്തിയ നൂറുല്‍ ഉലമക്ക് മനസ്സ് കുളിരുന്ന അനുഭവമാണ് സമ്മാനിച്ചത്. ഉംറ ചെയ്യാനായി പരിശുദ്ധ ഹറമില്‍ എത്തിയ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ജിദ്ദയില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വയിച്ചതിന് ശേഷമായിരുന്നു ദുബായിലെ സമ്മേളന നഗരിയിലെത്തിയത്. 

ദുബായ് അന്താരാഷ്‌ട്ര വിമാനതാവളത്തില്‍ അദ്ദേഹത്തെ ദുബായ് ഐ.സി.എഫിന്റെയും, 
സഅദിയ്യയുടെയും ഭാരവാഹികളായ ബി. എം. അഹമ്മദ് മുസ്ലിയാര്‍, ടി.സി. മുഹമ്മദ്‌ കുഞ്ഞി ഹാജി കൈതക്കാട്, 
മുഹമ്മദ്‌ സഅദി കൊച്ചി, അബ്ദുല്‍ കരീം തളങ്കര, ടി.സി.ഇസ്മായില്‍ ഉദിനൂര്‍, അബ്ദുല്‍ ഹകീം  ഹാജി  കല്ലാച്ചി, മുഹമ്മദ്‌ ഫാറൂഖ് കണ്ണൂര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി പ്രസിടന്റ്റ് ഹബീബ് കോയ തങ്ങള്‍ എം.എ ഉസ്താദിനെ അനുഗമിച്ചു.

നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ദുബൈ ഫത്‌വാ വിഭാഗം തലവന്‍ ഡോ: അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് ഉത്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കൂററമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി.എസ്.കെ മൊയ്തു ബാഖവി മാടവന, വടശേശരി ഹസ്സന്‍ മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഐ.സിഎഫ് സൗദി നാഷണല്‍ ചെയര്‍മാന്‍ ഹബീബ് തങ്ങള്‍, യഹ്‌യ ഹാജി വെല്‍ഫിററ്, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, ത്വാഹ ബാഫഖി, ഡോ. സാജു ജമാല്‍, ഗോര്‍ഫുഖാന്‍ മഹ്മൂദ് ഹാജി, ഗഫാര്‍ സഅദി, മാഹിന്‍, ജമാല്‍ ഹാജി ചെങ്ങരോത്ത്, അഹ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് പ്രസംഗിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്ഥാപനം പരിചയപ്പെടുത്തി. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതവും കരീം തളങ്കര നന്ദിയും പറഞ്ഞു.

.
ചരിത്രമാണ് മനുഷ്യനെ മനുഷ്യനാക്കിയത് : എം.എ. ഉസ്താദ്


ദുബൈ: ചരിത്രമാണ് മനുഷ്യനെ മനുഷയനാക്കിയതെന്നും, ചരിത്രമില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍  മനുഷ്യന്‍ ആകില്ലായിരുന്നു എന്നും എന്നും ആള്‍ ഇന്ത്യാ സുന്നി എജുക്കേഷനല്‍ ബോര്‍ഡ് പ്രസിഡന്റും,  ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജരുമായ  നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. 

വര്‍ത്തമാന കാലത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ അപചയങ്ങള്‍ക്കും, തീവ്ര വാദ ചിന്തകള്‍ക്കും  കാരണം ചിലര്‍ പണ്ഡിതന്‍മാരുടെ നേതൃത്വം അംഗീകരിക്കാത്തത് കൊണ്ടാണ്.  ഭരണാധിപന്‍മാരുടെ ശക്തമായ പീഢനങ്ങളും അക്രമങ്ങളും സഹിച്ച് കൊണ്ട് ദീനീ പ്രബോധന രംഗത്ത് പണ്ഡിതന്‍മാര്‍ സജീവമായത് കൊണ്ടാണ് ഇത്രയും സുന്ദരമായി ഇസ്‌ലാം നമ്മുടെ കൈകളിലെത്തിയത്.

മതത്തില്‍ പരിഷ്‌കരണ വാദവുമായി ആരൊക്കെ രംഗത്ത് വന്നുവോ ആസമയത്തൊക്കെ ശക്തമായ പ്രതിരോധവുമായി കേരളത്തിലെ പണ്ഡിതര്‍ നിലയുറപ്പിച്ചിട്ടുണ്ട്. മതപണ്ഡിതന്‍മാര്‍ ഒരു വശത്തും ഭൗതികമായ അഭ്യസ്ഥ വിദ്യര്‍ മറുവശത്തുമായി വിത്യസ്ത ധ്രുവങ്ങളിലായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം മുന്നില്‍ കണ്ടപ്പോഴാണ് സമന്വയ വിദ്യാഭ്യാസമെന്ന ആശയം സമസ്ത നേതാക്കളുടെ ഹൃദയത്തിലുദിച്ചത്. അതിന്റെ സാക്ഷാല്‍ക്കാരമാണ് സഅദിയ്യയും മര്‍കസും മററ് സുന്നീ സ്ഥാപനങ്ങളും.


ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ കേരളത്തിലെ ഉലമാക്കളുടെയും, ഉമറാക്കളുടെയും സഹകരണം ശ്ലാഘനീയമാണെന്നും എം.എ കൂട്ടിച്ചേര്‍ത്തു. ദുബൈ ഖിസൈസിലെ സഅദിയ്യയുടെ പുതിയ ആസ്ഥാനത്ത് സംഘടിപ്പിച്ച സഅദിയ്യ ഉത്ഘാടന പൊതു സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ദുബൈ ഫത്‌വ വിഭാഗം തലവന്‍ ഡോ: അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് ഉത്ഘാടനം ചെയ്തു. ഉംറ കഴിഞ്ഞെത്തിയ എം.എക്ക് ഉജജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

.