ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി പി. പ്രശാന്തിനെ (16) കാണാതായി. ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന കര്‍ണാടക സ്വദേശികളായ പ്രകാശന്‍, ഗംഗ ദമ്പതികളുടെ മകനാണ്. അമ്മാമന്‍ ഗോവിന്ദനോടൊപ്പം കൊല്ലം ചിന്നക്കടയില്‍ തുണിവില്പനക്ക് പോയതായിരുന്നു. കച്ചവടത്തിനിടെ ഭക്ഷണം കഴിക്കാന്‍ പോയശേഷം തിരിച്ചുവന്നില്ല. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായി ഗൗനിച്ചില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.